Firoz Sajna Divorce : `ഇപ്പോൾ സജ്ന ഫിറോസ് അല്ല സജ്ന നൂർ എന്നാണ്`; തങ്ങൾ വിവാഹമോചിതരാകുന്നുയെന്ന് വെളിപ്പെടുത്തി ബിഗ് ബോസ് താരം
Firoz Sajna Divorce News : ബിഗ് ബോസ് മലയാളത്തിൽ ആദ്യമായി എത്തിയ ദമ്പതികളായ മത്സരാർഥികളായിരുന്നു ഫിറോസ് ഖാനും സജ്ന ഫിറോസും
ബിഗ് ബോസ് മലയാളം മൂന്നാം സീസണിലെ താരങ്ങളായ ഫിറോസ് ഖാനും ഭാര്യ സജ്ന ഫിറോസും തമ്മിൽ വിവാഹമോചിതരാകുന്നു. വ്യക്തിപരമായ പ്രശ്നങ്ങളെ തുടർന്ന് ഇരുവരും ചേർന്നെടുത്ത തീരുമാനമാണ് സജ്ന. തങ്ങൾക്കിടെയിലുള്ള പ്രശ്നത്തിൽ മൂന്നാമതൊരാൾക്ക് പങ്കില്ലെന്നും സജ്ന വ്യക്തമാക്കി. ബിഗ് ബോസിന് പുറമെ ടെലിവിഷൻ സ്റ്റേജ് പരിപാടികളിലൂടെ ശ്രദ്ധേയരായ താരങ്ങളായിരുന്നു ഫിറോസും സജ്നയും. എന്നാൽ ഇരുവരും തമ്മിൽ വേർപിരിയുന്നു വാർത്ത താരദമ്പതികളുടെ ആരാധകർക്കിടിയിൽ ഞെട്ടില്ലുണ്ടാക്കിയിരിക്കുകയാണ്.
വെറൈറ്റി മീഡിയ എന്ന പേജ് ത്രീ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സജ്ന തങ്ങൾ വിവാഹമോചിതരാകുന്നുയെന്ന് വെളിപ്പെടുത്തിയത്. എന്നാൽ നിലവിലെ സാഹചര്യങ്ങളും തങ്ങൾക്കിടെയിലുള്ള പ്രശ്നങ്ങളും മുതലെടുക്കാൻ ചിലർ ശ്രമിച്ചിട്ടുണ്ടെന്ന് സജ്ന വ്യക്തമാക്കി. പക്ഷെ തങ്ങളുടെ വേർപിരിയലുമായി ബിഗ് ബോസ് താരമായ ഷിയാസിന് പങ്കില്ലെന്ന് സജ്ന വ്യക്തമാക്കുകയും ചെയ്തു. ഇപ്പോൾ തങ്ങളുടെ മക്കൾ തന്നോടൊപ്പമാണെന്നും തന്റെ പേര് ഇനിമുതൽ സജ്ന ഫിറോസ് അല്ല സജ്ന നൂർ എന്നാണെന്നും സജ്ന അഭിമുഖത്തിൽ കൂട്ടി ചേർത്തു.
ALSO READ : Sheela Rajkumar : വിവാഹ ബന്ധം വേർപ്പെടുത്തുന്നു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കുമ്പളങ്ങി നൈറ്റ്സിലെ നടി
"പറയാൻ കുറച്ച് ദുഃഖകരമായ കാര്യമാണ്, ഞങ്ങളിൽ നിന്നും ഒട്ടും പ്രതീക്ഷിക്കാത്ത കാര്യവുമാണിത്. ഞാനും ഫിറോസിക്കായും ഡിവോഴ്സാകാൻ നിൽക്കുകയാണ്. മ്യുച്ചൽ അണ്ടർസ്റ്റാൻഡിങ്ങിലൂടെയാണ് തീരുമാനം. കാര്യങ്ങൾ ഒന്നും പറയാൻ പറ്റില്ല, തികച്ചും പേഴ്സണലായ കാര്യങ്ങളാണ് വേർപിരിയാനുള്ള കാരണം. ഞങ്ങൾക്ക് മുന്നോട്ട് പോകാൻ പറ്റാത്തത് കൊണ്ട് രണ്ടുപേരും കൂടി തീരുമാനമാണ് ഈ ഡിവോഴ്സ്" സജ്ന അഭിമുഖത്തിൽ പറഞ്ഞു.
ഇത്രയും നാൾ കൂടെയുണ്ടായിരുന്ന ഒരാൾ ഇല്ലാതെ വരുമ്പോൾ ഉണ്ടാകുന്ന വിഷമം ഉണ്ട്. അതുകൊണ്ട് ഈ സാഹചര്യങ്ങൾ മുതലെടുക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും സജ്ന പറഞ്ഞു. അടുത്തിടെ ദുബായിൽ ഒരു ഷോയ്ക്കായി പോയപ്പോൾ സഹോദരന് തുല്യം കണ്ടിരുന്നു വ്യക്തി തന്നോട് അപമര്യദയായി പെരുമാറിയെന്നു സജ്ന വെളിപ്പെടുത്തി. സാരി ഉടുത്തിരുന്ന തന്നോടൊപ്പം ചിത്രമെടുക്കാൻ എത്തിയ ആയാൾ തന്റെ ശരീരത്തിൽ അപമര്യാദയായി സ്പർശിക്കുകയും ചെയ്തു. താൻ തന്റെ കൂടെ ഉണ്ടായിരുന്നവരും അപ്പോൾ തന്നെ പ്രതികരിച്ചുയെന്നും സജ്ന അഭിമുഖത്തിൽ പറഞ്ഞു.
"മുന്നമതൊരാൾ വന്ന് ഉണ്ടാകുന്ന ഇഷ്യുസല്ല ഞങ്ങൾക്കിടിയിൽ ഉണ്ടായത്. ചിലപ്പോൾ എല്ലാവരും ചിന്തിക്കുന്നത് അങ്ങനെയായിരിക്കാം. പക്ഷെ അങ്ങനെയല്ല, ഞങ്ങൾ തമ്മിലുള്ള ചില വാക്കുത്തർക്കങ്ങളും അംഗീകരിക്കാൻ സാധിക്കാത്ത ചില കാര്യങ്ങൾ ജീവിതത്തിൽ വന്നു പോയതും അത് തുടർന്നതുമാണ് പ്രശ്നം. അത് തികച്ചും പേഴ്സണലാണ് അതുകൊണ്ട് അതെനിക്ക് പറയാൻ താൽപര്യമില്ല" സജ്ന പറഞ്ഞു.
വേർപിരിയാൻ തീരുമാനിച്ചാലും തങ്ങൾ ഇപ്പോഴും ബന്ധപ്പെടാറുണ്ടെന്ന് സജ്ന അറിയിച്ചു. കുട്ടികളുടെ മുന്നിൽ തങ്ങൾ ഇപ്പോഴും നല്ലൊരു ഉമ്മയും വാപ്പയുമാണ്. തങ്ങളുടെ മക്കൾ രണ്ട് തന്റെ ഉമ്മയോടൊപ്പമാണ്. കുട്ടികൾക്ക് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കാത്ത പ്രായം ആയതുകൊണ്ട് ഇക്കാര്യങ്ങൾ ഒന്നും അറിയിച്ചിട്ടില്ല. വാപ്പ എവിടാണെന്ന് അവർ ചോദിക്കുമ്പോൾ ഷൂട്ടിങ്ങിന് പോയെന്നാണ് അവരോട് പറയുന്നത്. ഇപ്പോൾ തന്റെ പേര് സജ്ന ഫിറോസ് എന്നല്ല സജ്ന നൂർ എന്നാണെന്നും. തന്റെ ഉമ്മയുടെ പേരാണ് തന്റെ പേരിനൊപ്പം ചേർത്തിരിക്കുന്നതെന്ന് സജ്ന വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.