Karthi New Movie: കാർത്തിയുടെ 25-മത്തെ സിനിമ ജപ്പാൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!
Karthi New Movie: നടൻ കാർത്തി പ്രധാന വേഷത്തിൽ എത്തുന്ന ജപ്പാന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ തിങ്കളാഴ്ച സോഷ്യൽ മീഡിയയിലൂടെ അണിയറപ്രവർത്തകർ പുറത്തുവിട്ടു.
Karthi New Movie Japan: ഈ വർഷം തമിഴ് സിനിമയിൽ വിരുമൻ, പൊന്നിയിൻ സെൽവൻ, സർദാർ എന്നീ സിനിമകളിലൂടെ ഹാട്രിക് വിജയം നേടിയ നടൻ കാർത്തിയുടെ ഇരുപത്തി അഞ്ചാമത്തെ സിനിമയായ ജപ്പാൻ്റെ ചിത്രീകരണം തൂത്തുക്കുടിയിൽ ദ്രുത ഗതിയിൽ നടന്നു വരുന്നതിനോടൊപ്പം തന്നെ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. രാജു മുരുകൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഈ സിനിമയിൽ കാർത്തിയുടെ നായികയാവുന്നത് മലയാളിയായ അനു ഇമ്മാനുവലാണ്.
ധീരൻ അധികാരം ഒന്ന്, ശകുനി, കാഷ്‌മോര, സുൽത്താൻ, കൈതി എന്നീ കാർത്തീ ഹിറ്റുകളുടെ തുടർച്ചയായി ഡ്രീം വാരിയർ പിക്ചേഴ്സ് നിർമ്മിക്കുന്ന ആറാമത്തെ കാർത്തി ചിത്രമാണ് ജപ്പാൻ. എസ്.ആർ.പ്രകാശ് ബാബു , എസ്.ആർ.പ്രഭു എന്നിവരാണ് ചിത്രത്തിൻറെ നിർമ്മാതാക്കൾ. കാർത്തിയുടെ ഇരുപത്തി അഞ്ചാമത്തെ സിനിമയായ ' ജപ്പാൻ' ബ്രഹ്മാണ്ഡ ചിത്രമായിട്ടാണ് അണിയിച്ചൊരുക്കുന്നത്.
Also Read: മുതലയെ ജീവനോടെ വിഴുങ്ങി കൂറ്റൻ പെരുമ്പാമ്പ്, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ
തെലുങ്കിൽ ഹാസ്യ നടനായി രംഗ പ്രവേശം നടത്തി നായകനായും വില്ലനായും കീർത്തി നേടിയ നടൻ സുനിൽ ഈ സിനിമയിലൂടെ തമിഴിൽ ചുവടു വെക്കുകയാണ്. അല്ലു അർജുൻ്റെ ' പുഷ്പ ' യിൽ ' മംഗളം സീനു ' എന്ന വില്ലൻ വേഷം ചെയ്ത് കയ്യടി നേടിയ അഭിനേതാവാണ് സുനിൽ എന്നത് ശ്രദ്ധേയമാണ്. അതു പോലെ ഗോലി സോഡ, കടുക് എന്നീ സിനിമകൾ സംവിധാനം ചെയ്ത ഛായഗ്രാഹകൻ വിജയ് മിൽട്ടനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പൊന്നിയിൻ സെൽവനിലൂടെ ലോക ശ്രദ്ധ പിടിച്ചു പറ്റിയ രവി വർമ്മനാണ് ഛായഗ്രാഹകൻ. ജീ. വി. പ്രകാശ് കുമാറാണ് സംഗീത സംവിധായകൻ.
Also Read: ശൈത്യകാലത്ത് ഈ സൂപ്പ് കുടിക്കൂ... വെറും 7 ദിവസത്തിനുള്ളിൽ തടി പമ്പകടക്കും!
രാജു മുരുകനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഛായഗ്രാഹകൻ രവിവർമ്മൻ. കാർത്തി - ഡ്രീം വാരിയർ പിക്ചേഴ്സ് എന്നീ പ്രഗല്ഭ കൂട്ട് കെട്ടിൽ നിന്നും വരുന്ന സിനിമയാണ് ജപ്പാൻ എന്നതു കൊണ്ടു തന്നെ ആരാധകരിലും സിനിമാ വൃത്തങ്ങളിലും ചിത്രം ഏറെ പ്രതീക്ഷ നൽകുന്നു. വ്യത്യസ്തമായ രൂപ ഭാവത്തിലുള്ള നായക കഥാപാത്രത്തെയാണ് കാർത്തി അവതരിപ്പിക്കുന്നത്. തൂത്തുക്കുടിക്കൊപ്പം കേരളവും ജപ്പാൻ സിനിമയുടെ ലൊക്കഷനാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...