Weight Loss Tips: ശൈത്യകാലത്ത് ഈ സൂപ്പ് കുടിക്കൂ... വെറും 7 ദിവസത്തിനുള്ളിൽ തടി പമ്പകടക്കും!

Carrot And Tomato Soup: ഇന്ന് പൊണ്ണത്തടി വളരെ ഗുരുതരമായ ഒരു വിഷയമായി മാറിയിരിക്കുകയാണ്. അത്തരമൊരു സാഹചര്യത്തിൽ ശരീരഭാരം കുറയ്ക്കാൻ നിങ്ങൾക്ക് ക്യാരറ്റും തക്കാളിയും ചേർന്ന സൂപ്പ് കുടിക്കുന്നത് നല്ലതായിരിക്കും. ഈ സൂപ്പ് കുടിക്കുന്നതിലൂടെ നിങ്ങളുടെ ആരോഗ്യത്തിനും നിരവധി ഗുണങ്ങൾ ലഭിക്കും.

Written by - Ajitha Kumari | Last Updated : Nov 14, 2022, 05:32 PM IST
  • ഇന്ന് പൊണ്ണത്തടി വളരെ ഗുരുതരമായ ഒരു വിഷയമായി മാറിയിരിക്കുകയാണ്.
  • \ശരീരഭാരം കുറയ്ക്കാൻ നിങ്ങൾക്ക് ക്യാരറ്റും തക്കാളിയും ചേർന്ന സൂപ്പ് കുടിക്കുന്നത് നല്ലതായിരിക്കും
Weight Loss Tips: ശൈത്യകാലത്ത് ഈ സൂപ്പ് കുടിക്കൂ... വെറും 7 ദിവസത്തിനുള്ളിൽ തടി പമ്പകടക്കും!

Carrot And Tomato Soup Benefits: ഇന്നത്തെ കാലത്ത് പൊണ്ണത്തടി വളരെ ഗുരുതരമായ ഒരു വിഷയമായി മാറിയിരിക്കുകയാണ്. എങ്കിലും ശരീരഭാരം കുറയ്ക്കാൻ വ്യത്യസ്ത നുറുങ്ങുകൾ ആളുകൾ ഉപയോഗിക്കുന്നുമുണ്ട്. തൈഡ് കുറയ്ക്കാനായി ആളുകൾ ആളുകൾ തടി കുറയ്ക്കാൻ ഡയറ്റിംഗ് നടത്തുകയും ഒപ്പം മണിക്കൂറുകളോളം ജിമ്മിൽ ചെലവഴിക്കുകയും ചെയ്യാറുണ്ട്. എന്നാൽ നിങ്ങൾക്ക് അറിയാമോ വെറും സൂപ്പ് കഴിച്ചുകൊണ്ടും നിങ്ങൾക്ക് ശരീരഭാരം കുറയ്ക്കാനാകും. അതെ.. ശരീരഭാരം കുറയ്ക്കാൻ നിങ്ങൾക്ക് ക്യാരറ്റും തക്കാളിയും ചേർത്തുള്ള സൂപ്പ് കഴിക്കാം. ഈ സൂപ്പ് കുടിക്കുന്നത് നിങ്ങൾക്ക് നിങ്ങളുടെ ആരോഗ്യത്തിനും പല തരത്തിലുള്ള ഗുണങ്ങൽ നൽകും. പോഷക ഗുണങ്ങളാൽ സമ്പന്നമാണ് കാരറ്റും തക്കാളിയും. അതുകൊണ്ടാണ് ദിവസവും ഇത് കഴിച്ചാൽ ശരീരഭാരം കുറക്കാൻ കഴിയുന്നത്. വിറ്റാമിൻ കെ, വിറ്റാമിൻ സി, ഫൈബർ, പൊട്ടാസ്യം, ആന്റിഓക്‌സിഡന്റുകൾ തുടങ്ങിയവ ഈ സൂപ്പിൽ അടങ്ങിയിട്ടുണ്ട്. ക്യാരറ്റും തക്കാളി സൂപ്പും കുടിക്കുന്നതിന്റെ ഗുണവും അത് എങ്ങനെയാണ് തയ്യാറാക്കുന്നതെന്നും നമുക്ക് നോക്കാം...

Also Read: ശൈത്യകാലത്ത് കോളിഫ്‌ളവർ കഴിക്കുന്നവർ ഒന്ന് ശ്രദ്ധിക്കുക!

അറിയാം കാരറ്റ്-തക്കാളി സൂപ്പിന്റെ ഗുണങ്ങൾ (Benefits of carrot-tomato soup)

1. കാരറ്റും തക്കാളിയും ചേർത്ത സൂപ്പ് കുടിക്കുന്നത് ഹൃദയത്തെ ആരോഗ്യകരമാക്കുന്നു. ഈ സൂപ്പിൽ ആൻറി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. അത് ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. മാത്രമല്ല നിങ്ങൾ ദിവസവും ഈ സൂപ്പ് കഴിക്കുകയാണെങ്കിൽ നിങ്ങളുടെ രക്തസമ്മർദ്ദവും നിയന്ത്രണത്തിലാകും.

2. ക്യാരറ്റിലും തക്കാളിയിലും ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട് ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഈ സൂപ്പ് നിങ്ങൾക്ക് ഏത് സമയത്തു വേണമെങ്കിലും കഴിക്കാം.  ഇനി നിങ്ങൾ രാത്രി അത്താഴത്തിന് ഈ സൂപ്പ് കുടിച്ചാൽ നിങ്ങൾക്ക് നിങ്ങളുടെ ഭാരം എളുപ്പത്തിൽ കുറയ്ക്കാണ് കഴിയും.

Also Read: വെറും വയറ്റിൽ പഴം കഴിക്കൂ... നേടാം ഈ 2 ഗുണങ്ങൾ!

സൂപ്പ് ഉണ്ടാക്കുന്ന വിധം (How to make soup)

ഈ സൂപ്പ് ഉണ്ടാക്കാനായി നമുക്ക് വേണ്ടത് തക്കാളി 5 എണ്ണം,  കാരറ്റ് 3 എണ്ണം, കാൽ ടീസ്പൂൺ കുരുമുളക്, ആവശ്യത്തിന് ഉപ്പ്, തേൻ എന്നിവയാണ്. 

Also Read:  മുതലയെ ജീവനോടെ വിഴുങ്ങി കൂറ്റൻ പെരുമ്പാമ്പ്, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

ഉണ്ടാക്കേണ്ട വിധി (Carrot Tomatto Juice recipe) 

കാരറ്റും തക്കാളി സൂപ്പും ഉണ്ടാക്കാൻ ആദ്യം തക്കാളിയും കാരറ്റും കഴുകിയ ശേഷം മുറിച്ചെടുക്കുക ശേഷം ഒരു പാത്രത്തിൽ വെള്ളവും അതിൽ ഉപ്പും ഇടുക. അതിലേക്ക് ഈ മുറിച്ചു വച്ചിരിക്കുന്ന ക്യാരറ്റും തക്കാളിയും ഇട്ട് തിളപ്പിക്കുക. ഈ രണ്ട് പച്ചക്കറികളേയും പൂർണ്ണമായും വേവിക്കുക.  ശേഷം ഇതിനെ പേസ്റ്റാക്കിയിട്ട് അരിച്ചെടുക്കുക.  ഈ പേസ്റ്റ് ഒരു പാത്രത്തിൽ ഇട്ട് കുറച്ചു വെള്ളം തേൻ, കുരുമുളക് എന്നിവ  ചേർത്ത് പാത്രത്തിൽ എടുക്കുക. കാരറ്റ്-തക്കാളി സൂപ്പ് റെഡി.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് സ്വീകരിക്കുന്നതിന് മുമ്പ് ദയവായി വൈദ്യോപദേശം സ്വീകരിക്കുക)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News