നവാഗതനായ ഫ്രാൻസിസ് ജോസഫ് ജീര കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ത തവളയുടെ ത'. ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.  മികച്ച താര നിര നിര അണി നിരക്കുന്ന ചിത്രത്തിൻറെ ഷൂട്ടിങ്ങ് പുരോഗമിക്കുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ, താരങ്ങളായ ആസിഫ് അലി, സിദ്ദിഖ്, ആൻറണി പെപ്പെ, രജീഷ വിജയൻ, സംവിധായകൻ ജിബു ജേക്കബ് എന്നിവർ ചേർന്നാണ് പോസ്റ്റർ റിലീസ്  ചെയ്തത്.


Also Read: OTT Release : ഡിസംബറിൽ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ എത്തുന്ന തമിഴ്, മലയാളം ചിത്രങ്ങൾ ഏതൊക്കെ? 


ബിഗ് സ്റ്റോറീസ് മോഷൻ പിക്ചേഴ്‌സിന്‍റെയും, 14/11 സിനിമാസ് എന്നിവയുടെ ബാനറിൽ റോഷിത്ത് ലാൽ, ജോൺ പോൾ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൻ്റെ ചിത്രീകരണം കാഞ്ഞങ്ങാട്, കണ്ണൂർ മറ്റ് പരിസര പ്രദേശങ്ങളുമായി പുരോഗമിക്കുന്നു.


കുട്ടികൾക്കായുള്ള ഒരു കുട്ടിക്കഥ എന്നതിലുപരി തീർത്തുമൊരു ഫാൻ്റസി മൂഡിലുള്ള കുടുംബ ചിത്രമാണ് 'ത തവളയുടെ ത'. ചിത്രത്തിൽ അറുപതോളം ബാലതാരങ്ങളാണ് വേഷമിടുന്നത്. ബാലതാരങ്ങൾക്ക് പുറമേ സെന്തിൽ കൃഷ്ണ, അനുമോൾ, ആനന്ദ് റോഷൻ, ഗൗതമി നായർ, അജിത് കോശി, സുനിൽ സുഗത, അനീഷ് ഗോപാൽ, നന്ദൻ ഉണ്ണി, ജെൻസൺ ആലപ്പാട്ട്, ഹരികൃഷ്ണൻ, സ്മിത അബു, വസുദേവ് പട്രോട്ടം തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. 


ഛായാഗ്രഹണം: ബിപിൻ ബാലകൃഷ്ണൻ, മ്യൂസിക് ഡയറക്ടർ: നിഖിൽ രാജൻ മേലേയിൽ, ലിറിക്സ്: ബീയാർ പ്രസാദ്, ആർട്ട് ഡയറക്ടർ: അനീസ് നാടോടി, സൗണ്ട് ഡിസൈൻ: സവിത നമ്പ്രത്ത്, കോസ്റ്റ്യൂംസ്: നിസാർ റഹ്‌മത്ത്മേ.


ALSO READ: 83 teaser out: തിയേറ്ററുകളുടെ ആവേശമായി ക്രിക്കറ്റ് എത്തുന്നു...!! 83യുടെ ആദ്യ ടീസർ പങ്കുവച്ച് രൺവീർ സിംഗ്


 മേക്കപ്പ്: അമൽ ചന്ദ്രൻ, പ്രൊഡക്ഷൻ കൺട്രോളർ: ജാവേദ് ചെമ്പ്, സ്റ്റിൽ ഫോട്ടോഗ്രഫി: ഇബ്സൺ മാത്യൂ, അസോസിയേറ്റ് ഡയറക്ടർ: ഗ്രാഷ്, കളറിസ്റ്റ്: നികേഷ് രമേഷ്, വി എഫ് എക്സ്: കോക്കനട്ട് ബഞ്ച് ക്രിയേഷൻസ്, ഡിസൈൻസ്: സനൽ പി.കെ, പി.ആർ.ഒ: പി. ശിവപ്രസാദ്‌ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.