Hridaya Hariyaya Pranaya Kadha: മലയാളത്തിലെ ആദ്യ സ്പിൻ ഓഫ് ചിത്രം; `ഹൃദയ ഹാരിയായ പ്രണയകഥ` ഒരുങ്ങുന്നു
Hridaya Hariyaya Pranaya Kadha updates: ഒരു സിനിമയിലെ നായികയോ നായകനോ അല്ലാത്ത കഥാപാത്രങ്ങളെ വെച്ച് ഒരുക്കുന്ന സിനിമകളെയാണ് സ്‌പിൻ ഓഫ് എന്ന് വിളിക്കുന്നത്.
മലയാള സിനിമയിലെ ആദ്യ സ്പിൻ ഓഫ് ചിത്രമെന്ന ഖ്യാതിയുമായി സുരേശന്‍റെയും സുമലതയുടെയും 'ഹൃദയ ഹാരിയായ പ്രണയകഥ' എന്ന ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. ബ്ലോക്ക്‌ബസ്റ്റർ ആയ 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിലെ സുരേശന്റെയും സുമലതയുടെയും കഥാപാത്രങ്ങളാണ് 'ഹൃദയ ഹാരിയായ പ്രണയകഥ 'ലൂടെ തിരികെ എത്തുന്നത്.
ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം എന്ന ചിത്രങ്ങൾ ഒരുക്കിയ രതീഷ് ബാലകൃഷ്ണ പൊതുവാളാണ് ചിത്രം ഒരുക്കുന്നത്. ഏതെങ്കിലും ഒരു സിനിമയിലെ നായിക നായകന്മാരല്ലാതെയുള്ള പ്രത്യേക കഥാപാത്രങ്ങളെ വെച്ചു ഒരുക്കുന്ന സിനിമകളെയാണ് സ്‌പിൻ ഓഫ് എന്ന് വിളിക്കുന്നത്. രാജേഷ് മാധവനും ചിത്ര നായരുമാണ് ഈ ചിത്രത്തിൽ സുരേശനും സുമലതയുമാകുന്നത്. പയ്യന്നൂരും പരിസര പ്രദേശങ്ങളിലുമായി ഷൂട്ടിംഗ് നടന്നു വരുന്ന ചിത്രം ബിഗ് ബഡ്ജറ്റിൽ ആണ് ഒരുങ്ങുന്നത്. ഇമ്മാനുവൽ ജോസഫ്, അജിത് തലപ്പള്ളി എന്നിവരാണ് നിർമാതാക്കൾ. രതീഷ് ബാലകൃഷ്‌ണ പൊതുവാൾ, ജെയ് കെ, വിവേക് ഹർഷൻ എന്നിവരാണ് സഹ നിർമാതാക്കൾ. സബിൻ ഊരാളുക്കണ്ടി ചായാഗ്രഹണം നിർവഹിക്കുന്നു.
ALSO READ: എയർഫോഴ്സ് ഉദ്യോഗസ്ഥനായി ജയകൃഷ്ണൻ എത്തുന്ന 'കൃഷ്ണ കൃപാസാഗരം'; ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി...
പ്രൊഡക്ഷൻ ഡിസൈനർ: കെ.കെ. മുരളീധരൻ, എഡിറ്റർ: ആകാശ് തോമസ്, മ്യൂസിക്: ഡോൺ വിൻസെൻറ്, ക്രിയേറ്റീവ് ഡയറക്ടർ: സുധീഷ് ഗോപിനാഥ്, ആർട് ഡയറക്ഷൻ: ജിത്തു സെബാസ്റ്റ്യൻ, മിഥുൻ ചാലിശ്ശേരി, സിങ്ക് സൗണ്ട് & സൗണ്ട് ഡിസൈൻ: അനിൽ രാധാകൃഷ്ണൻ, സൗണ്ട് മിക്സിങ്: സിനോയ് ജോസഫ്, ലിറിക്സ്: വൈശാഖ് സുഗുണൻ, കോസ്റ്റ്യൂം ഡിസൈനർ: ലിജി പ്രേമൻ, സ്പെഷ്യൽ കോസ്റ്റ്യൂം: സുജിത്ത് സുധാകരൻ, മേക്ക് അപ്പ്: ലിബിൻ മോഹനൻ, സ്റ്റണ്ട്സ്: മാഫിയ ശശി, ലൈൻ പ്രൊഡ്യൂസേഴ്‌സ്: മനു ടോമി, രാഹുൽ നായർ, പ്രൊഡക്ഷൻ കൺട്രോളർ: ബിനു മണമ്പൂർ, വി.എഫ്.എക്സ്: എഗ്ഗ് വൈറ്റ്, സ്റ്റിൽസ്: റിഷാജ് മുഹമ്മദ്, പോസ്റ്റർ ഡിസൈൻ:യെല്ലോടൂത്ത്‌സ്, കൊറിയോഗ്രാഫേഴ്‌സ്: ഡാൻസിങ് നിഞ്ച, ഷെറൂഖ് ഷെറീഫ് | അനഘ, റിഷ്ധാൻ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...