Footage Release: ദുരന്തബാധിതർക്ക് ഐക്യദാർഢ്യം; `ഫുട്ടേജ്` റിലീസ് മാറ്റി, പുതിയ റിലീസ് തിയതി പിന്നീട്
സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ഫുട്ടേജിന് എ സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് നൽകിയിട്ടുള്ളത്.
അനുരാഗ് കശ്യപ് അവതരിപ്പിക്കുന്ന മലയാള ചിത്രം ‘ഫൂട്ടേജി‘ന്റെ റിലീസ് മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി. ചിത്രം ഓഗസ്റ്റ് 2ന് തിയേറ്ററുകളിലെത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. സംസ്ഥാനത്തെ മഴക്കെടുതിയും മറ്റ് പ്രകൃതി ദുരന്തങ്ങളുടെയും പശ്ചാത്തലത്തിലാണ് റിലീസ് മാറ്റിയത്. എ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്. സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഫൂട്ടേജ്‘. മാർട്ടിൻ പ്രക്കാട്ട് ഫിലംസാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. മഞ്ജു വാരിയർക്കൊപ്പം വിശാഖ് നായർ, ഗായത്രി അശോക് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
മൂവി ബക്കറ്റ്, കാസ്റ്റ് ആന്‍ഡ് കോ, പെയില്‍ ബ്ലൂ ഡോട്ട് പിക്ചേഴ്സ് എന്നിവയുടെ ബാനറില്‍ ബിനീഷ് ചന്ദ്രൻ, സൈജു ശ്രീധരൻ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. കോ പ്രൊഡ്യൂസേഴ്സ്- രാഹുല്‍ രാജീവ്, സൂരജ് മേനോന്‍, ലൈൻ പ്രൊഡ്യൂസര്‍- അനീഷ് സി സലിം. ഷബ്‌ന മുഹമ്മദ്, സൈജു ശ്രീധരൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.
Also Read: Nikhila Vimal: വയനാട് ഉരുൾപൊട്ടൽ; ഡിവൈഎഫ്ഐയുമായി കൈകോർത്ത് പ്രവർത്തിച്ച് നിഖില വിമൽ, വീഡിയോ
ഛായാഗ്രഹണം- ഷിനോസ്, എഡിറ്റര്‍- സൈജു ശ്രീധരന്‍, പ്രൊഡക്ഷൻ കണ്‍ട്രോളർ- കിഷോര്‍ പുറക്കാട്ടിരി, കലാസംവിധാനം- അപ്പുണ്ണി സാജന്‍, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം- സമീറ സനീഷ്, സ്റ്റിൽസ്- രോഹിത് കൃഷ്ണൻ, സ്റ്റണ്ട്- ഇര്‍ഫാന്‍ അമീര്‍, വിഎഫ്എക്‌സ്- മിൻഡ്സ്റ്റിൻ സ്റ്റുഡിയോസ്, പ്രൊമൈസ് സ്റ്റുഡിയോസ്, ഡിഐ- കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, കളറിസ്റ്റ്- രമേശ് സിപി.
ഫിനാന്‍സ് കണ്‍ട്രോളര്‍- അഗ്‌നിവേശ്, സൗണ്ട് ഡിസൈന്‍- നിക്‌സണ്‍ ജോര്‍ജ്, സൗണ്ട് മിക്‌സ്- സിനോയ് ജോസഫ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- പ്രിനിഷ് പ്രഭാകരന്‍, അസോസിയേറ്റ് എഡിറ്റർ- ആൾഡ്രിൻ ജൂഡ്, ഗാനങ്ങള്‍- ആസ്വെകീപ് സെർച്ചിങ്, പോസ്റ്റേഴ്സ്- എസ്തറ്റിക് കുഞ്ഞമ്മ, പിആർഒ- എഎസ് ദിനേശ്, ശബരി, മാർക്കറ്റിംഗ്- ഹൈറ്റസ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy