ലോസ് ഏഞ്ചൽസ്: ലോക പ്രശസ്ത സിറ്റ്കോമാണ് ഫ്രണ്ട്സ്. 1994 മുതൽ 2004 വരെ സംപ്രേക്ഷണം ചെയ്ത ഫ്രണ്ട്സിൽ താരമായിരുന്ന നടൻ മാത്യു പെറി അന്തരിച്ചു. 54 വയസായിരുന്നു. ലോസ് ഏഞ്ചൽസിലെ വീട്ടിലെ ബാത്ത് ടബിലാണ് മാത്യൂ പെറിയെ മരിച്ച നിലയില്‍ കണ്ടത്തിയത്. ശനിയാഴ്ച വൈകീട്ടോടെയാണ് നടനെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് അധികൃതർ പറയുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

മരണത്തിൽ അസ്വാഭാവികതയില്ലെന്നും ഹൃദയാഘാതമാണ് മരണകാരണമെന്നുമാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. ക്രൈം ഫോറന്‍സിക് വിഭാഗം അദ്ദേഹത്തിന്റെ വീട്ടില്‍ പരിശോധന നടത്തി. എന്നാൽ അസ്വഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നാണ് വിവരം. ഹോളിവുഡിനെയും ഫ്രണ്ട്സ് ആരാധകരെയും ഞെട്ടിച്ചിരിക്കുകയാണ് മാത്യൂ പെറിയുടെ മരണം. 


Also Read: Empuraan Update: ആദ്യ ഷെഡ്യൂൾ പൂർത്തിയായി; എമ്പുരാന്റെ വിശേഷം പങ്കിട്ട് പൃഥ്വിരാജ്


 


1969 ഓഗസ്റ്റ് 19-ന് മസാച്യുസെറ്റ്‌സിലെ വില്യംസ്‌ടൗണിൽ ജനിച്ച പെറി കാനഡയിലെ ഒട്ടാവയിലാണ് വളർന്നത്. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്‌ക്കൊപ്പമാണ് പ്രാഥമിക വിദ്യാലയത്തിൽ പഠിച്ചു. കുട്ടിക്കാലം മുതൽ അഭിനയരം​ഗത്ത് സജീവമായിരുന്നു മാത്യൂ. എന്‍ബിസി ടിവി പ്രഷേപണം ചെയ്ത ഫ്രണ്ട്സിലെ ചാന്‍ഡ്ലര്‍ ബിങ് എന്ന കഥാപാത്രമാണ്  മാത്യു പെറിയെ ലോക പ്രശസ്തനാക്കിയത്. ഫ്രണ്ട്സ് ഇപ്പോഴും ഒടിടി വഴിയും നിരവധി പേർ കാണാറുണ്ട്. പരമ്പരയുടെ അവസാന എപ്പിസോഡിന് യുഎസിൽ മാത്രം ഏകദേശം 5.11 കോടി പ്രേക്ഷകരാണ് ഉണ്ടായിരുന്നതെന്നാണ് കണക്ക്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.