കോവിഡിന് ശേഷം സിനിമാ പ്രേമികളുടെ ആസ്വാദന ശേഷിയില്‍ വലിയ മാറ്റമാണ് സംഭവിച്ചിരിക്കുന്നത്. പ്രത്യേകിച്ച് മലയാളി പ്രേക്ഷകര്‍ ഇന്ന് എല്ലാ സിനിമകളെയും അത്ര പെട്ടെന്ന് അംഗീകരിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യാറില്ല. കേരളത്തില്‍ ഇന്ന് ഒരു സിനിമ മികച്ച പ്രകടനം നടത്തണമെങ്കില്‍ അതിന് തിയേറ്റര്‍ എക്‌സ്പീരിയന്‍സ് കൂടിയേ തീരൂ. 


COMMERCIAL BREAK
SCROLL TO CONTINUE READING

തിയേറ്ററില്‍ പോയി സിനിമ കാണാന്‍ സാധിച്ചില്ലെങ്കിലും ഒരു മാസം കാത്തിരുന്നാല്‍ ഒടിടിയില്‍ കാണാം എന്ന ഓപ്ഷന്‍ തിയേറ്ററുകളിലേയ്ക്ക് ആളുകള്‍ എത്തുന്നതിനെ വലിയ രീതിയില്‍ ബാധിച്ചിട്ടുണ്ട്. മാത്രമല്ല, ടിക്കറ്റ് നിരക്കിലെ വര്‍ധനവും കുടുംബത്തോടൊപ്പം തിയേറ്ററിലേയ്ക്ക് പോയി വരുമ്പോഴുണ്ടാകുന്ന ചിലവുമെല്ലാം തിയേറ്ററിലേയ്ക്കുള്ള ആളുകളുടെ ഒഴുക്ക് തടഞ്ഞതിൽ പ്രധാന കാരണങ്ങളാണ്. 


ALSO READ: 'എനിക്ക് നിവിന്‍ പോളിയെ തൊടണം'; കുഞ്ഞാരാധകന്റെ ആഗ്രഹം സാധിച്ചുകൊടുത്ത് നിവിന്‍ പോളി, വീഡിയോ


കേരളത്തില്‍ മലയാള സിനിമകളോടൊപ്പമോ അതിന് മുകളിലോ അന്യഭാഷ ചിത്രങ്ങള്‍ സ്വീകരിക്കപ്പെടുന്ന പ്രവണതയാണ് അടുത്തിടെയായി കണ്ടുവരുന്നത്. വലിയ ക്യാന്‍വാസില്‍ ഒരുക്കുന്നതും സൂപ്പര്‍ സ്റ്റാര്‍ നായകന്‍മാര്‍ക്ക് മലയാളികള്‍ക്കിടയിലുള്ള സ്വാധീനവുമെല്ലാം ഇതിന് കാരണമാകുന്നുണ്ട്. അത്തരത്തില്‍ കേരളത്തില്‍ ആദ്യ ദിനം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ 10 ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം. പ്രമുഖ ബോക്‌സ് ഓഫീസ് ട്രാക്കര്‍മാരായ സിനിട്രാക്കാണ് കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. 


1. കെജിഎഫ് ചാപ്റ്റര്‍ 2 - 7.3 കോടി


2. ഒടിയന്‍ - 6.8 കോടി


3. ബീസ്റ്റ് - 6.6 കോടി


4. മരക്കാര്‍: അറബിക്കടലിന്റെ സിംഹം - 6.3 കോടി


5. ഭീഷ്മ പര്‍വ്വം - 6.15 കോടി


6. സര്‍ക്കാര്‍ - 6.1 കോടി


7. ലൂസിഫര്‍ - 6.05 കോടി


8. ജയിലര്‍ - 5.85 കോടി


9. കിംഗ് ഓഫ് കൊത്ത - 5.75 കോടി


10. ബാഹുബലി 2 - 5.5 കോടി


കേരളത്തില്‍ ആദ്യ ദിനം പണം വാരിക്കൂട്ടിയ ചിത്രങ്ങളില്‍ മലയാള സിനിമകളും അന്യഭാഷ സിനിമകളും തുല്യമാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മലയാളത്തില്‍ നിന്ന് 5 ചിത്രങ്ങള്‍ ലിസ്റ്റില്‍ ഇടം നേടിയപ്പോള്‍ 5 അന്യഭാഷ ചിത്രങ്ങളും ആദ്യ 10ല്‍ എത്തി. ഇവയില്‍ രജനികാന്ത് നായകനായെത്തിയ ജയിലര്‍, ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കിംഗ് ഓഫ് കൊത്ത എന്നിവ ഇപ്പോഴും പ്രദര്‍ശനം തുടരുന്നതിനാല്‍ കണക്കുകളില്‍ മാറ്റം വരാന്‍ സാധ്യതയുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.