Fury of NTR 30: വമ്പൻ ഹിറ്റായ RRR ന്റെ വിജയത്തിന് ശേഷം അടുത്ത ബിഗ് ടിക്കറ്റ് ആക്ഷൻ സിനിമയ്ക്കായി തയാറെടുക്കുകയാണ് എൻ‌ടി‌ആർ ജൂനിയർ. എൻടിആർ30 യിലൂടെ ജനതയുടെ മുഖമായി വരാനാണ് ഒരുക്കം. ജന്മദിന സമ്മാനമായി ലഭിച്ച സർപ്രൈസ് ആണ് ഈ പോസ്റ്റർ. രക്തക്കറ പുരണ്ട കഥാപരിസരമാണ്. ആദ്യ കാഴ്ചയിൽ തന്നെ ഭയവും ധൈര്യവും തമ്മിലുള്ള പോരാട്ടമാണ്. അരിവാൾ കത്തിയും കോടാലിയും പിടിച്ച് നിൽക്കുന്ന എൻ‌ടി‌ആർ ജൂനിയറാണ് പോസ്റ്ററിൽ.  ഭയത്തെ വ്യക്തിപരമാക്കി തീം മോഷൻ പോസ്റ്ററിലെ വിവരണത്തിന് താരം തന്നെയാണ് ഡബ്ബ് ചെയ്തിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

 



സോഷ്യൽ മീഡിയയിൽ മിന്നൽ പോലെ തരംഗമായ എൻടിആർ ജൂനിയർ നായകനാകുന്ന ഈ ചിത്രം ഹീറോയിസത്തിന്റെ പ്രതിരൂപമാകുമെന്ന് വാഗ്ദാനം ചെയ്യുന്നതായി അണിയറ പ്രവർത്തകർ പറയുന്നു. ഗംഭീര തിരക്കഥയും മാസ്സ് ഘടകങ്ങളും ഉള്ള ചിത്രം സിനിമാപ്രേമികൾക്ക് ഒരു വിരുന്നായിരിക്കുമെന്ന് ഉറപ്പിച്ചുപറയുകയാണ് കൊരട്ടാല ശിവ.


Also Read: മാനവികത ഒരിക്കൽക്കൂടി പരീക്ഷിക്കപ്പെടാൻ പോകുന്നു; സ്ക്വിഡ് ഗെയിംസിന്‍റെ രണ്ടാം ഭാഗം വരുന്നു


ജനതാ ഗാരേജിന് ശേഷം മാൻ ഓഫ് ദി മാസ്സ് എൻടിആർ ജൂനിയറും പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് കൊരട്ടാല ശിവയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് NTR30. എൻടിആർ ജൂനിയർ (നായകൻ), കൊരട്ടാല ശിവ, സംഗീതജ്ഞൻ അനിരുദ്ധ് എന്നിവരുടെ പുതിയ ത്രയമാണ് ഈ ചിത്രം.


നന്ദമുറി കല്യാൺറാം അവതരിപ്പിച്ച് യുവസുധ ആർട്‌സ്, എൻടിആർ ആർട്‌സിന്റെ ബാനറിൽ മിക്കിളിനേനി സുധാകർ, ഹരി കൃഷ്ണ കെ എന്നിവർ നിർമ്മിച്ച് കൊരട്ടാല ശിവ സംവിധാനം ചെയ്ത് അനിരുദ്ധിന്റെ സംഗീതത്തിൽ എൻടിആർ ജൂനിയറിനെ നായകനാക്കി എൻടിആർ 30 ഉടൻ തിയേറ്ററുകളിലെത്തും.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ