2021 ൽ പുറത്തിറങ്ങി ലോകമെമ്പാടും നിരവധി ആരാധകരെ സൃഷ്ടിച്ച് സൂപ്പർ ഹിറ്റായി മാറിയ വെബ് സീരീസാണ് 'സ്ക്വിഡ് ഗെയിംസ്'. 2021 സെപ്റ്റംബറോടെ നെറ്റ്ഫ്ലിക്സ് വഴിയാണ് ഇതിന്‍റെ ആദ്യ സീസൺ പുറത്തിറങ്ങിയത്. കുറച്ച് നാളുകൾ കൊണ്ട് തന്നെ സ്ക്വിഡ് ഗെയിംസ് ലോകമെമ്പാടും വൻ തരംഗമായി മാറി. ഇതിന്‍റെ ആദ്യ സീസൺ അവസാനിക്കുമ്പോൾ രണ്ടാം സീസണിനുള്ള ചില സൂചനകൾ തന്നിരുന്നു. ആരാണ് സ്ക്വിഡ് ഗെയിംസ് രൂപീകരിച്ചത് എന്ന് ഉൾപ്പെടെയുള്ള നിരവധി ചോദ്യങ്ങൾ പ്രേക്ഷകരുടെ മനസ്സില്‍ നിലനിർത്തിക്കൊണ്ടാണ് ഇതിന്‍റെ ആദ്യ സീസൺ അവസാനിച്ചത്.
ഇപ്പോൾ സ്ക്വിഡ് ഗയിംസിന് ഒരു രണ്ടാം ഭാഗം വരുന്നതായുള്ള സൂചനകൾ പുറത്ത് വന്നിരിക്കുകയാണ്. ഇതിന്‍റെ സംവിധായകൻ ഹ്വാങ് ഡോങ്-ഹ്യുക്ക് ആണ് ഇത് സംബന്ധിച്ച ചില വിവരങ്ങൾ വെളിപ്പെടുത്തിയത്. സ്ക്വിഡ് ഗെയിംസിന്‍റെ രണ്ടാം ഭാഗത്തെക്കുറിച്ച് എന്താണ് പറയാനുള്ളത് എന്ന ഒരു മാധ്യമപ്രവർത്തകന്‍റെ ചോദ്യത്തിന് പ്രതികരിച്ച്കൊണ്ടാണ് ഇത് സംബന്ധിച്ച വിവരങ്ങൾ അദ്ദേഹം ലോകത്തോട് വെളിപ്പെടുത്തിയത്. 'സ്ക്വിഡ് ഗെയിംസിലൂടെ മാനവികത ഒരിക്കൽക്കൂടി പരീക്ഷിക്കപ്പെടാൻ പോകുന്നു' എന്നായിരുന്നു രണ്ടാം ഭാഗത്തെപ്പറ്റി ഹ്വാങ് ഡോങ്-ഹ്യുക്ക് പ്രതികരിച്ചത്.
Read Also: പന്ത്രണ്ടാംക്ലാസ് മതി എമിറേറ്റ്സ് എയർലൈനിൽ ജോലി നേടാം; ആകർഷക ശമ്പളം, അപേക്ഷിക്കേണ്ടത് ഇങ്ങനെ
ലോകമെമ്പാടും ഒരു വികാരമായി മാറിയ സ്ക്വിഡ് ഗെയിംസിന്‍റെ ആദ്യ ഭാഗം നിരവധി പുരസ്കാരങ്ങളും വാരിക്കൂട്ടിയിരുന്നു. സാമ്പത്തിക പ്രതിസന്ധികളിൽപ്പെട്ട് ആത്മഹത്യയുടെ വക്കിലായ വ്യക്തികളെ വശീകരിച്ച് അവരെ കുട്ടികൾ കളിക്കുന്ന ചില കളികള്‍ കളിപ്പിക്കുകയും അത് ജയിച്ചാൽ അവർക്ക് കോടിക്കണക്കിന് പണം വാഗ്ദാനം ചെയ്യുന്നതുമാണ് സ്ക്വിഡ് ഗെയിംസ് എന്ന വെബ് സീരീസിന്‍റെ പ്രമേയം. എന്നാൽ ഈ കളിയിൽ തോറ്റാൽ മരണം ആകും പ്രതിഫലമായി ലഭിക്കുന്നത്.
ഇന്നത്തെ സമൂഹത്തിൽ നിലനിൽക്കുന്ന മുതലാളിത്വം, ഇത് സാധാരണക്കാരെ എങ്ങനെ അടിച്ചമർത്തുന്നു, പണത്തിന് വേണ്ടി പരസ്പരം കൊന്ന് തിന്നുന്ന സമൂഹത്തിന്‍റെ ക്രൂരത എന്നിവയാണ് സ്ക്വിഡ് ഗെയിംസ് എന്ന സീരീസിലൂടെ സംവിധായകൻ വിമർശന വിധേയമാക്കുന്നത്. മുതലാളില്വ വ്യവസ്ഥിതിയിൽ ജീവിക്കുന്ന മനുഷ്യർക്കിടയിൽ പരസ്പര ഐക്യവും സഹകരണവും സാധ്യമാണോ എന്ന ചോദ്യമാണ് രണ്ടാമത്തെ സീസണിലൂടെ മുന്നോട്ട് വയ്ക്കാൻ ആഗ്രഹിക്കുന്നതെന്ന് സംവിധായകനായ ഹ്വാങ് ഡോങ്-ഹ്യുക്ക് പറഞ്ഞു.
Read Also: പൊടിപടലത്താൽ മൂടി യുഎഇ: പൊടിക്കാറ്റും മണൽക്കാറ്റും; കാരണവും വ്യത്യാസവുമറിയാം
ലീ ജംഗ്-ജെ, പാർക്ക് ഹേ-സൂ, വി ഹാ-ജൂൺ, ഹോയോൺ ജംഗ്, ഒ യോങ്-സു, ഹിയോ സുങ്-തേ, അനുപം ത്രിപാഠി, കിം ജൂ-റിയോങ് എന്നിവർ സ്ക്വിഡ് ഗെയിംസിന്‍റെ ആദ്യ സീസണിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ലീ ജംഗ്-ജേ അവതരിപ്പിച്ച സിയോങ് ഗി-ഹുൻ ആയിരുന്നു ആദ്യ സീസണിലെ നായക കഥാപാത്രം. ഈ കഥാപാത്രം സ്ക്വിഡ് ഗെയിംസിന്‍റെ നിർമ്മാതാക്കളോട് പ്രതികാരം ചെയ്യാൻ തീരുമാനിക്കുന്നിടത്താണ് ആദ്യ സീസൺ അവസാനിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...