രാജ രവി വര്മ്മന് ചിത്രങ്ങള്‍ക്ക് ജീവന് നല്കി താരങ്ങള്‍!
NAAM ചാരിറ്റബിള്‍ ട്രസ്റ്റിനായി ഫോട്ടോഗ്രാഫര്‍ ജി വെങ്കിട്ട റാം തയാറാക്കിയ വ്യത്യസ്തമായ കലണ്ടര്‍ ഡിസൈനാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്.
NAAM ചാരിറ്റബിള്‍ ട്രസ്റ്റിനായി ഫോട്ടോഗ്രാഫര്‍ ജി വെങ്കിട്ട റാം തയാറാക്കിയ വ്യത്യസ്തമായ കലണ്ടര്‍ ഡിസൈനാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്.
രാജാ രവിവർമ്മന്‍ ചിത്രങ്ങൾ ദക്ഷിണേന്ത്യൻ താര സുന്ദരികളിലൂടെ പുനര്‍സൃഷ്ടിച്ചാണ് വെങ്കിട്ട റാം കലണ്ടര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.
നടിയും സംവിധായികയുമായ സുഹാസിനി മണിരത്നം സ്ഥാപിച്ച 'നാം' ഫൗണ്ടേഷന്‍റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ചാണ് 'ഇന്ത്യൻ സ്ത്രീത്വത്തിന്‍റെ പ്രസരിപ്പ്' എന്നാ വിഷയത്തില്‍ ഫോട്ടോഷൂട്ട് നടത്തിയത്.
12 വനിതകളെ ഉൾക്കൊള്ളുന്ന കലണ്ടറും ലഘുലേഖകളും ഫെബ്രുവരി 3നാണ് പ്രകാശനം ചെയ്തത്.
സമാന്ത അക്കിനോനി, ശ്രുതി ഹാസൻ, രമ്യ കൃഷ്ണന്‍, ഐശ്വര്യ രാജേഷ്, ഖുശ്ബു, നദിയ മൊയ്തു, ലക്ഷ്മി മഞ്ജു, ലിസി, ശോഭന, ചാമുണ്ടേശ്വരി, പ്രിയദര്‍ശിനി ഗോവിന്ദ് എന്നിവരാണ് രവി വർമ്മയുടെ പ്രശസ്ത പെയിന്റിങ്ങുകളി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ലോക പ്രശസ്തമായ പെയിന്റിങ്ങുകളിൽ പ്രത്യക്ഷപ്പെടാൻ കഴിഞ്ഞതിലുളള സന്തോഷ൦ താരങ്ങളും സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു.
രണ്ട് ജനറേഷനിലെ താരങ്ങളാണ് കലണ്ടിറിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ന്യൂജനറേഷൻ താരങ്ങൾക്കൊപ്പം 90കളിലെ പ്രേക്ഷകരുടെ പ്രിയതാരങ്ങളും കലണ്ടറിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ശോഭന, ലിസി, നദിയ മൊയ്തു, ഖുശ്ബു എന്നിവരും പ്രേക്ഷകരെ ഞെട്ടിപ്പിക്കുന്ന മേക്കോവറിൽ പ്രത്യക്ഷപ്പെടുന്നത്.
ചെറിയ ഇടവേളയ്ക്ക് ശേഷ൦ ഫോട്ടോഷൂട്ടില്‍ പ്രത്യക്ഷപ്പെട്ട ശോഭനയുടേയും ലിസിയുടേയും ചിത്രങ്ങളാണ് ഇതില്‍ ഏറെ ശ്രദ്ധ നേടിയിരിക്കുന്നത്.