Gangs of Sukumara Kurup: ചിരി നിറച്ച് ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്; സമ്മിശ്ര പ്രതികരണങ്ങൾ നേടി ചിത്രം
Sukumara Kurup Malayalam Movie: ആദ്യ പകുതിയിൽ കോമഡിയിലൂടെ മുന്നോട്ട് പോകുന്ന ചിത്രം രണ്ടാം പകുതിയോടെ ത്രില്ലർ മൂഡിലേക്ക് മാറും.
ഷെബി ചൗഘട്ട് സംവിധാനം ചെയ്ത് ഷാജി കൈലാസ് ആനി ദമ്പതികളുടെ മകൻ റുഷിൻ ഷാജി കൈലാസ് നായകനായ ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് എന്ന ചിത്രം റിലീസ് ചെയ്തു. കോമഡി ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രമാണ് ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്. അബു സലിം ടൈറ്റിൽ റോളിൽ എത്തുന്നു. ഒരു കോഫി ഷോപ്പ് കേന്ദ്രീകരിച്ചാണ് ചിത്രം മുന്നോട്ട് പോകുന്നത്.
ആദ്യ പകുതിയിൽ കോമഡിയിലൂടെ മുന്നോട്ട് പോകുന്ന ചിത്രം രണ്ടാം പകുതിയോടെ ത്രില്ലർ മൂഡിലേക്ക് മാറും. ചെറിയ ബഡ്‌ജറ്റിൽ കൂടുതലും പുതുമുഖങ്ങളെ വച്ച് ചെയ്തതിന്റെ ചില പോരായ്മകൾ ചിത്രം നേരിടുന്നുണ്ടെങ്കിലും ശ്രീജിത്ത് രവി, അബു സലിം, സൂര്യ കൃഷ്, ഇനിയ തുടങ്ങിയവരുടെ സാന്നിധ്യം ചിത്രത്തിന് ഗുണം ചെയ്തു.
മേക്കിങ്ങും ബാക്ക്ഗ്രൗണ്ട് സ്കോറും ചിത്രത്തെ മികച്ച ചലച്ചിത്രാനുഭവമാക്കി മാറ്റുന്നു. പ്രേക്ഷകരിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. പ്രജീവം മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.
ALSO READ: 'ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി
സംവിധായകൻ ഷെബിയുടെ കഥയ്ക്ക് വിആർ ബാലഗോപാൽ തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നു. ക്യാമറ രതീഷ് രാമനും എഡിറ്റിംഗ് സുജിത് സഹദേവും നിർവഹിച്ചിരിക്കുന്നു. ബികെ ഹരിനാരായണന്റെ വരികൾക്ക് മെജോ ജോസഫ് ആണ് സംഗീതം നൽകിയിരിക്കുന്നത്.
വിനീത് ശ്രീനിവാസൻ, അഫ്സൽ, മുരളീകൃഷ്ണ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. പശ്ചാത്തലം സംഗീതം- റോണി റാഫേൽ. കലാ സംവിധാനം- സാബുറാം. മേക്കപ്പ്- സന്തോഷ് വെൺപകൽ. ആക്ഷൻസ്- റൺ രവി. ചീഫ് അസോസിയേറ്റ് ഡയറക്ടർ- കൃഷ്ണകുമാർ വിഎസ്. പിആർഒ- എംകെ ഷെജിൻ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.