Gangubhai Kathiawadi Movie OTT Release : ഗംഗുഭായ് കത്തിയവാടി ഒടിടി റിലീസ് പ്രഖ്യാപിച്ചു; ഡിജിറ്റൽ അവകാശം നെറ്റ്ഫ്ലിക്സിന്
Gangubhai Kathiawadi ott release date ഫെബ്രുവരി 18ന് തിയറ്ററുകളിലെത്തിയ ചിത്രം കാമത്തിപുരയിലെ ലൈംഗിക തൊഴിലാളിയായി തുടങ്ങി അധോലോക നേതാവായി മാറിയ ഗംഗുഭായ് കത്തിയവാടിയുടെ ജീവിതമാണ് അവതരിപ്പിച്ചത്.
മുംബൈ : ആലിയ ഭട്ടിനെ കേന്ദ്രകഥാപാത്രമാക്കി സഞ്ജയ് ലീല ബൻസാലി ഒരുക്കിയ ബോക്സ്ഓഫീസ് ഹിറ്റ് ചിത്രം ഗംഗുഭായ് കത്തിയവാടി ഒടിടി റിലീസിന് ഒരുങ്ങുന്ന. ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയ നെറ്റ്ഫ്ലിക്സ് ഏപ്രിൽ 26 മുതൽ ഒടിടിയിലൂടെ പ്രദർശിപ്പിക്കും.
ഫെബ്രുവരി 18ന് തിയറ്ററുകളിലെത്തിയ ചിത്രം കാമത്തിപുരയിലെ ലൈംഗിക തൊഴിലാളിയായി തുടങ്ങി അധോലോക നേതാവായി മാറിയ ഗംഗുഭായ് കത്തിയവാടിയുടെ ജീവിതമാണ് അവതരിപ്പിച്ചത്. ആലിയ ഭട്ടാണ് ഗംഗുഭായ് കത്തിയവാടിയായി എത്തുന്നത്.
ALSO READ : Kunjeldho OTT Release : അവസാനം തീരുമാനമായി! കുഞ്ഞെൽദോ ഒടിടിയിൽ എത്തുന്നു
ക്രൈം ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ ആലിയാ ഭട്ടിനെ കൂടാതെ വിജയ് റാസ്, ഇന്ദിര തിവാരി, സീമ പഹ്‌വ, അജയ് ദേവ്ഗൺ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഇമ്രാൻ ഹാഷ്മി ചിത്രത്തിൽ അതിഥി താരമായും എത്തും. ശന്തനു മഹേശ്വരി ആദ്യമായി അഭിനയിക്കുന്ന ബോളിവുഡ് ചിത്രം എന്ന പ്രത്യേകതയും ഗംഗുഭായ് കത്തിയവാടിക്ക് ഉണ്ട്.
പതിറ്റാണ്ടുകൾക്ക് മുമ്പ് മുംബൈയിലെ റെഡ് സ്ട്രീറ്റായ കാമത്തിപുരയിലെ ഒരു പ്രസിദ്ധമായ വേശ്യാലയത്തിൻറെ ഉടമയായിരുന്നു ഗംഗുഭായി കത്തിയവാഡി. എന്നാൽ ലൈംഗിക തൊഴിലാളികളുടെ അവകാശങ്ങൾക്കും പുരോഗതിയ്ക്കും വേണ്ടി പ്രവർത്തിച്ച സ്‌ത്രീ കൂടിയായിരുന്നു ചുവന്ന തെരുവിന്റെ ഈ റാണി.
ഗുജറാത്തിൽ നിന്ന് കാമുകനൊപ്പം ഒളിച്ചോടിയ ഗംഗുബായ് കത്തിയവാഡിയെ കാമുകൻ ഒരു വേശ്യാലയത്തിന് വിറ്റുവെന്നാണ് പുസ്തകത്തിൽ പറയുന്നത്. തുടർന്ന് കാമതിപുരയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ലൈംഗിക തൊഴിലാളികളിൽ ഒരാളായി ഗാംഗുബായ് കത്തിയവാഡി മാറുകയായിരുന്നു.
എസ് ഹുസൈൻ സൈദിയും ജെയ്ൻ ബോർജസും രചിച്ച മുംബൈയിലെ മാഫിയ ക്വീൻസ് പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ആ പുസ്തകത്തിൽ മാട്രിയാർക്ക് ഓഫ് കാമാത്തിപുര എന്ന അദ്ധ്യായത്തിലാണ് ഗാംഗുബായ് കത്തിയവാടിയുടെ കഥ പറയുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.