Garudan Ott: സൂരി നായകനായ `ഗരുഡൻ` ഒടിടിയിലെത്തി; എവിടെ കാണാം?
ആമസോൺ പ്രൈമിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ഇന്ത്യക്ക് പുറത്ത് സിമ്പ്ലി സൗത്തിലാണ് ഗരുഡൻ സ്ട്രീം ചെയ്യുന്നത്.
സൂരി നായകനായെത്തിയ ചിത്രമാണ് ഗരുഡൻ. ചിത്രത്തിൽ ഉണ്ണി മുകുന്ദനും പ്രധാന വേഷം ചെയ്തിട്ടുണ്ട്. മെയ് 31ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് വലിയ വിജയം നേടാനായില്ല. 60 കോടി രൂപയാണ് ചിത്രം ആഗോളതലത്തിൽ നേടിയത്. ഇപ്പോഴിതാ ചിത്രം ഒടിടിയിലെത്തിയിരിക്കുകയാണ്. ആമസോൺ പ്രൈമിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ഇന്ത്യക്ക് പുറത്ത് സിമ്പ്ലി സൗത്തിലാണ് ഗരുഡൻ സ്ട്രീം ചെയ്യുന്നത്. ചിത്രത്തിൽ ശശികുമാറും മുഖ്യ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.
വെട്രിമാരൻ തിരക്കഥ ഒരുക്കിയ ചിത്രത്തിൽ മലയാളത്തിന്റെ ശിവദയും ഭാഗമാണ്. ദുരൈ സെന്തില്‍ കുമാറാണ് ചിത്രം സംവിധാനം ചെയ്തത്. ലാര്‍ക്ക് സ്റ്റുഡിയോസും ഗ്രാസ് റൂട്ട് സിനിമ കമ്പനിയും ചേര്‍ന്നാണ് നിര്‍മാണം. ആര്‍തര്‍ വില്‍സൺ ഛായാഗ്രാഹണം നിര്‍വഹിച്ചത്. യുവൻ ശങ്കര്‍ രാജയാണ് സംഗീതം ഒരുക്കിയത്.
ഉണ്ണി മുകുന്ദന്റെ രണ്ടാമത്തെ തമിഴ് ചിത്രമാണിത്. നന്ദനം എന്ന സിനിമയുടെ തമിഴ് റീമേക്കിലാണ് ഉണ്ണി മുകുന്ദൻ ആദ്യമായി അഭിനയിച്ചത്. സിനിമയിലേക്കുള്ള അരങ്ങേറ്റവും ഇതിലൂടെ തന്നെയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.