Gatta Kusthi Movie: വിഷ്‍ണു വിശാൽ, ഐശ്വര്യ ലക്ഷ്മി ചിത്രം ഗാട്ടാ കുസ്തി ഒടിടിയിലേക്ക്! എപ്പോൾ, എവിടെ കാണാം?
നെറ്റ്ഫ്ലിക്സിൽ ജനുവരി ഒന്ന് മുതലാണ് വിഷ്‍ണു വിശാലും ഐശ്വര്യ ലക്ഷ്മിയും കേന്ദ്ര കഥാപാത്രങ്ങളായ ചിത്രം സ്ട്രീം ചെയ്യുക.
വിഷ്‍ണു വിശാല്‍, ഐശ്വര്യ ലക്ഷ്മി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം 'ഗാട്ട കുസ്‍തി'യുടെ ഒടിടി റിലീസ് തിയതി പ്രഖ്യാപിച്ചു. തെലുങ്കിൽ മട്ടി കുസ്തി എന്ന പേരിലിറങ്ങിയ ചിത്രം നെറ്റിഫ്ലിക്സിൽ ജനുവരി 1 മുതൽ സ്ട്രീം ചെയ്യും. ചെല്ല അയ്യാവു ആണ് ചിത്രം സംവിധാനം ചെയ്തത്. ഡിസംബർ രണ്ടിന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണം നേടിയിരുന്നു. ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കിയ ഒരു സ്‌പോർട്‌സ് ഡ്രാമയാണ് ഗാട്ട കുസ്തി. റിച്ചാര്‍ഡ് എം നാഥൻ ഛായാഗ്രാഹണം നിര്‍വഹിച്ച ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത് ജസ്റ്റിൻ പ്രഭാകരൻ ആണ്.
Christopher Movie: ക്രിസ്റ്റഫറിലെ വില്ലനെ അവതരിപ്പിച്ച് ടീം; മാസ് ലുക്കിൽ വിനയ് റായ്, ക്യാരക്ടർ പോസ്റ്റർ
മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കുന്ന ചിത്രമാണ് ക്രിസ്റ്റഫർ. ചിത്രത്തിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാർ. തമിഴ് നടൻ വിനയ് റായിയുടെ ക്യാരക്ടറാണ് റിവീൽ ചെയ്തിരിക്കുന്നത്. സീതാറാം ത്രിമൂർത്തി എന്നാണ് വിനയിയുടെ കഥാപാത്രത്തിന്റെ പേര്. വില്ലനായാണ് താരം ചിത്രത്തിലെത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പിന്നീട് ഇറങ്ങിയ പോസ്റ്ററുകളും എല്ലാം ആരാധകരെ ആവേശത്തിലാക്കിയിരുന്നു. 'ബയോഗ്രാഫി ഓഫ് എ വിജിലൻറ് കോപ്പ് ' എന്ന ടാഗ് ലൈനോടുകൂടി ഇറങ്ങുന്ന ഈ ത്രില്ലർ ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുന്നത് ഉദയ കൃഷ്ണയാണ്.
സ്നേഹ, അമലപോൾ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികമാർ. ആർ.ഡി. ഇലുമിനേഷൻസാണ് ചിത്രം നിർമിക്കുന്നത്. ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദീഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ 35 ഓളം പുതുമുഖങ്ങൾ ചിത്രത്തിന്റെ ഭാഗമായിട്ടുണ്ടെന്നുള്ളതാണ് സിനിമയുടെ മറ്റൊരു പ്രത്യേകത.
ചിത്രത്തിൽ ഒരു പോലീസ് ഓഫീസറുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. എറണാകുളം, പൂയംകുട്ടി, വണ്ടിപെരിയാർ എന്നിവിടങ്ങളിലായിരുന്നു ക്രിസ്റ്റഫറിന്റെ ചിത്രീകരണം. ഓപ്പറേഷൻ ജാവ ഒരുക്കിയ ഫൈസ് സിദ്ധിക്കാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. സംഗീതം ഒരുക്കിയിരിക്കുന്നത് ജസ്റ്റിൻ വർഗീസ് ആണ്. എഡിറ്റിംഗ്: മനോജ്, പ്രൊഡക്ഷൻ കൺട്രോളർ: അരോമ മോഹൻ, കലാ സംവിധാനം: ഷാജി നടുവിൽ, വസ്ത്രാലങ്കാരം: പ്രവീൺ വർമ്മ.
ചമയം: ജിതേഷ് പൊയ്യ, ആക്ഷൻ: സുപ്രീം സുന്ദർ, ചീഫ് അസോസിയേറ്റ്: സുജിത്ത് സുരേഷ്, പി.ആർ.ഒ: പി.ശിവപ്രസാദ് & നിയാസ് നൗഷാദ്, മാർക്കറ്റിംങ്: ഒബ്സ്ക്യൂറ എൻ്റർടൈൻമെൻ്റ്സ്, സ്റ്റിൽസ്: നവീൻ മുരളി, ഡിസൈൻ: കോളിൻസ് ലിയോഫിൽ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. മോഹൻലാൽ ചിത്രം ആറാട്ടിന് ശേഷം ബി.ഉണ്ണികൃഷ്ണനും ഉദയകൃഷ്ണയും ഒരുക്കുന്ന ചിത്രമാണിത്. 2010 ൽ പുറത്തിറങ്ങിയ പ്രമാണിക്ക് ശേഷം മമ്മൂട്ടിയും ബി ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രമെന്ന് പ്രത്യേകതയും ക്രിസ്റ്റഫറിനുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...