വിഷ്‍ണു വിശാല്‍, ഐശ്വര്യ ലക്ഷ്മി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം 'ഗാട്ട കുസ്‍തി' ഒടിടിയിലെത്തി. തെലുങ്കിൽ മട്ടി കുസ്തി എന്ന പേരിലിറങ്ങിയ ചിത്രം നെറ്റിഫ്ലിക്സിലാമ് സ്ട്രീം ചെയ്യുന്നത്. ചെല്ല അയ്യാവു ആണ് ചിത്രം സംവിധാനം ചെയ്തത്. ഡിസംബർ രണ്ടിന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണം നേടിയിരുന്നു. ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കിയ ഒരു സ്‌പോർട്‌സ് ഡ്രാമയാണ് ​ഗാട്ട ​കുസ്തി. റിച്ചാര്‍ഡ് എം നാഥൻ ഛായാഗ്രാഹണം നിര്‍വഹിച്ച ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത് ജസ്റ്റിൻ പ്രഭാകരൻ ആണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Alone Trailer: 'എലോൺ' പ്രേത കഥയോ? തനിച്ച് നേരിടാൻ മോഹൻലാൽ, ചിത്രം തിയേറ്ററുകളിലേക്ക്; ട്രെയിലർ


പുതുവർഷത്തിൽ പ്രേക്ഷകർക്ക് ​ഗംഭീര സമ്മാനം നൽകി ഷാജി കൈലാസ് - മോഹൻലാൽ കൂട്ടുകെട്ട്. മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി ഷാജി കൈലാസ് ഒരുക്കുന്ന എലോണിന്റെ ട്രെയിലർ പുറത്തുവിട്ടു. പ്രഖ്യാപന നാൾ മുതൽ പ്രേക്ഷകരുടെ പ്രതീക്ഷ വാനോളമായിരുന്നു. ട്രെയിലർ പുറത്തിറങ്ങിയതോടെ ഇത് ഇരട്ടിച്ചിരിക്കുകയാണ്. ട്രെയിലർ ഇറങ്ങി മണിക്കൂറുകൾക്കകം 211k ആളുകളാണ് അത് കണ്ടത്. ട്രെയിലറിനൊപ്പം ചിത്രത്തിന്റെ റിലീസ് തിയതിയും പുറത്തുവിട്ടു. 2023 ജനുവരി 26ന് ചിത്രം തിയേറ്ററുകലിലെത്തും. 


ഒടിടിയിൽ ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു ആദ്യം വന്ന റിപ്പോർട്ട്. എന്നാൽ പിന്നീട് തിയേറ്ററിൽ റിലീസ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഒരു തിയേറ്റർ എക്സ്പീരിയൻസിനുള്ളത് ചിത്രത്തിലുണ്ട് എന്നത് ട്രെയിലറിൽ നിന്ന് വ്യക്തമാണ്. മോഹൻലാലിന്റെ ഒറ്റയാൾ പോരാട്ടം. നിരന്തരമുണ്ടായ പരാജയങ്ങൾക്ക് പിന്നാലെ ഈ ചിത്രമൊരു തിരിച്ചുവരവായിരിക്കും എന്ന് തന്നെയാണ് എല്ലാവരുടെയും പ്രതീക്ഷ. ചിത്രത്തിൽ മോഹൻലാൽ മാത്രമാണുള്ളതെന്നാണ് റിപ്പോർട്ട്. എന്നാൽ ശബ്ദമായി മറ്റ് താരങ്ങളും ഇതിലുണ്ട്. പൃഥ്വിരാജ്, മഞ്ജു വാര്യർ, സിദ്ദിഖ്, മല്ലിക സുകുമാരൻ തുടങ്ങിയവരുടെ ശബ്ദങ്ങളും ട്രെയിലറിൽ കേൾക്കാം. പ്രേത കഥയാണോ എലോൺ എന്ന സംശയം ജനിപ്പിക്കുന്ന ട്രെയിലറാണ്. 


മോഹൻലാലും ഷാജികൈലാസും 12 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും എലോണിനുണ്ട്. ആകെ പതിനെട്ട് ദിവസങ്ങൾ മാത്രം എടുത്താണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കിയത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ നിർമ്മിക്കുന്ന 30ാമത് ചിത്രമാണിത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രാജേഷ് ജയരാമനാണ്. ആശിർവാദ് സിനിമാസിന്റെ ആദ്യ ചിത്രം നരസിംഹം ആയിരുന്നു. നരസിംഹം സംവിധാനം ചെയ്തതും ഷാജി കൈലാസ് ആയിരുന്നു. ഷാജി കൈലാസും - മോഹൻലാലും ചേർന്ന് അവസാനം പുറത്തിറക്കിയ ചിത്രം റെഡ് ചില്ലീസ് ആയിരുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.