കെ.ടി കുഞ്ഞുമോൻ നിർമ്മിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ 'ജെൻ്റിൽമാൻ2' വിന്റെ ഛായാ​ഗ്രാഹകനെ പ്രഖ്യാപിച്ചു. ഇന്ത്യൻ സിനിമയിലെ തന്നെ പ്രഗത്ഭരിൽ ഒരാളായ അജയൻ വിൻസെൻ്റാണ് ചിത്രത്തിന്റെ ഛായാ​ഗ്രാഹകൻ. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ എല്ലാ ഭാഷകളിലെയും ബ്രമാണ്ഡ സിനിമകൾക്ക്  ക്യാമറാമാനായി പ്രവർത്തിച്ച വ്യക്തിയാണ് അജയൻ വിൻസെന്റ്. അജയൻ വിൻസെൻ്റിൻ്റെ 'അന്നമയ്യ', 'രുദ്രമാദേവി', 'ഡാം 999' എന്നീ സിനിമകളുടെ ഛായാ​ഗ്രഹണെ ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. കുഞ്ഞുമോൻ തന്നെ നിർമ്മിച്ച 'രക്ഷകൻ' എന്ന സിനിമയുടെ ക്യാമറാമാനും ഇദ്ദേഹമായിരുന്നു. അതി നവീന സാങ്കേതിക വിദ്യ ഉപയോഗിച്ചായിരിക്കും അജയൻ 'ജെൻ്റിൽമാൻ2' വിന്റെ ഛായാഗ്രഹണം നിർവഹിക്കുക.


COMMERCIAL BREAK
SCROLL TO CONTINUE READING

നാനിയെ നായകനാക്കി 'ആഹാ കല്യാണം' എന്ന ഹിറ്റ് ചിത്രം സംവിധാനം ചെയ്ത എ. ഗോകുൽ കൃഷ്ണയാണ് ജെൻ്റിൽമാൻ 2 സംവിധാനം ചെയ്യുന്നത്. സംഗീത സംവിധായകനായി കീരവാണി, നായികമാരായി മലയാളികളായ നയൻതാരാ ചക്രവർത്തി, പ്രിയാ ലാൽ എന്നിവരുടെ പേരുകളും നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഒപ്പം അണിയറ സാങ്കേതിക വിദ​ഗ്ധരും ഇന്ത്യൻ സിനിമയിലെ തന്നെ പ്രഗൽഭരായിരിക്കും എന്നും കുഞ്ഞുമോൻ പറഞ്ഞിരുന്നു. 


Also Read: Gentleman 2 : ഒടുവിൽ സംവിധായകനെയും പ്രഖ്യാപിച്ച് കെറ്റി കുഞ്ഞുമോൻ; 'ജെൻ്റിൽമാൻ2' ഗോകുൽ കൃഷ്ണ സംവിധാനം ചെയ്യും


ചിത്രത്തിലെ നായകൻ, മറ്റ് അഭിനേതാക്കൾ, സാങ്കേതിക വിദഗ്ധർ ആരൊക്കെയായിരിക്കും എന്ന ആകാംക്ഷയിലാണ് സിനിമാ പ്രേമികളും സിനിമാ രംഗത്തുള്ളവരും. അതിനെ കുറിച്ചുള്ള അറിയിപ്പുകൾ ഉടൻ ഉണ്ടാവുമെന്നും 'ജെൻ്റിൽമാൻ2' വിൻ്റെ ഷൂട്ടിങ്ങ് ഓഗസ്റ്റ് അവസാന വാരം ആരംഭിക്കുമെന്നും കെ.ടി.കുഞ്ഞുമോൻ പറഞ്ഞു. 


Vikram Box Office Collection: മാസ്റ്റർ പഴങ്കഥ; തമിഴ് നാട്ടിൽ ഏറ്റവും വലിയ കളക്ഷൻ വിക്രത്തിന്


വിക്രം ഇറങ്ങി രണ്ടാഴ്ചയായിട്ടും തിയേറ്ററുകൾ ലോകേഷ് കനകരാജ് യൂണിവേഴ്സിൽ. ചിത്രം റിലീസ് ചെയ്ത രണ്ടാഴ്ചക്കുള്ളിൽ തമിഴ് നാട്ടിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് കളക്ഷൻ സ്വന്തമാക്കിയിരിക്കുകയാണ് കമൽ ഹാസൻ കേന്ദ്രകഥാപാത്രമായി എത്തിയ വിക്രം. ചിത്രത്തിന്റെ ആഗോള ബോക്സ് ഓഫീസ് കളക്ഷൻ 235 കോടി രൂപയായി. ചിത്രം 250 കോടിയും പിന്നിട്ട് 300 കോടിയെങ്കിലും സ്വന്തമാക്കുമെന്നാണ് തമിഴ് ചലച്ചിത്ര ട്രേഡ് അനലിസ്റ്റുകൾ വ്യക്തമാക്കുന്നത്. 


ഇറങ്ങി ആദ്യ ആഴ്ചയിൽ തന്നെ വിക്രം ബോക്സ് ഓഫീസിൽ 164 കോടി സ്വന്തമാക്കി. രണ്ടാമത്തെ ആഴ്ചയിലേക്കെത്തുമ്പോൾ കളക്ഷനിൽ 57 ശതമാനം ഇടിവ് നേരിട്ടെങ്കിലും 71.5 കോടി നേടി മാസ്റ്ററിനെ മറികടന്ന് വിക്രം റിക്കോർഡ് ഇട്ടിരിക്കുന്നത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.