മലയാളിയായ മെഗാ പ്രൊഡ്യൂസർ കെ.ടി.കുഞ്ഞുമോൻ നിർമ്മിക്കുന്ന ബ്രഹ്മാണ്ഡ സിനിമയായ ജെൻ്റിൽമാൻ-II വിൻ്റെ ടൈറ്റിൽ മോഷൻ പോസ്റ്റർ പുറത്തു വിട്ടു. സംഗീത സംവിധായൻ ' ഓസ്കർ ജേതാവ് ' എം എം . കീരവാണിയാണ് പോസ്റ്റർ തൻ്റെ സോഷ്യൽ മീഡിയയിലൂടെ റിലീസ് ചെയ്തത് . നാനി നായകനായ ' ആഹാ കല്യാണം ' എന്ന ജനപ്രിയ സിനിമയിലൂടെ ശ്രദ്ധേയനായ എ. ഗോകുൽ കൃഷ്ണയാണ് ജെൻ്റിൽമാൻ-II വിൻ്റെ സംവിധായകൻ. കീരവാണി പാശ്ചാത്തലമായി നൽകിയ തീം മ്യുസിക്കിൻ്റെ അകമ്പടിയോടെയാണ് ടൈറ്റിൽ മോഷൻ പോസ്റ്റർ എത്തിയിട്ടുള്ളത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ തീം മ്യുസിക്ക് തന്നെ ചിത്രത്തെ കുറിച്ച് വലിയ പ്രതീക്ഷ നൽകുന്നു. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ വലിയ വരവേൽപ്പാണ് ആരാധകരിൽ നിന്നും മോഷൻ പോസ്റ്ററിനു ലഭിച്ചത് .തൊണ്ണൂറുകളിൽ പണം വാരി വിതറി ബ്രഹ്മാണ്ഡ മേക്കിങ്ങിലൂടെ ഇന്ത്യൻ സിനിമയുടെ തന്നെ മുഖച്ഛായ മാറ്റിയ ട്രെൻഡ് സെറ്റർ ചിത്രമായിരുന്നു കുഞ്ഞുമോൻ നിർമ്മിച്ച ' ജെൻ്റിൽമാൻ '. ഇന്ത്യൻ സിനിമയിലെ മുമ്പൻ സംവിധായകരുടെ നിരയിൽ ശങ്കറിന് സ്ഥാനം നേടാൻ കാരണമായി ഭവിച്ച സിനിമയായിരുന്നു


മുപ്പതു വർഷങ്ങൾക്കു ശേഷം അതേ പേരുമായി ഇന്ത്യൻ സിനിമയിലെ പ്രഗൽഭരായ സാങ്കേതിക വിദഗ്‌ധരെ അണിയറയിൽ അണി നിരത്തിയാണ് മെഗാ പ്രൊഡ്യൂസർ കെ.ടി.കുഞ്ഞുമോൻ ബ്രഹ്മാണ്ഡമായി തന്നെ 'ജെൻ്റിൽമാൻ-II ' നിർമ്മിക്കുന്നത്. സാധാരണയായി താരങ്ങളെ ആശ്രയിക്കാതെ,വളർന്നു വരുന്ന കഴിവുള്ള അഭിനേതാക്കളെ പ്രോത്സാഹിപ്പിച്ച് ,ശക്തമായ കഥയിലും മേക്കിങ്ങിലും വിശ്വാസമർപ്പിച്ച്‌ വെള്ളിത്തിരയിൽ വിസ്‌മയം തീർക്കുക എന്നതാണ് കുഞ്ഞുമോൻ സ്‌റ്റൈൽ .


ഇക്കുറിയും അങ്ങനെ തന്നെ . കീരവാണി, കവി പേരാരശ് കലാ സംവിധായകൻ തോട്ടാധരണി, ക്യാമറാമൻ അജയൻ വിൻസെൻറ് , എഡിറ്റർ സതീഷ് സൂര്യ, സ്റ്റണ്ട് മാസ്റ്റർ ദിനേശ് കാശി എന്നിങ്ങനെ ഒട്ടനവധി പ്രഗൽഭരായ സാങ്കേതിക വിദഗ്‌ധർ ഈ സിനിമയ്ക്കായി അണിനിരക്കുന്നുണ്ട് . ജെൻ്റിൽമാൻ ഫിലിം ഇന്റർനാഷണലിന്റെ ബാനറിൽ നിർമ്മിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ 'ജെൻ്റിൽമാൻ-II ' വിന് വരുന്ന ആഗസ്റ്റ് -19 ന് ചെന്നൈയിൽ വെച്ചു നടക്കുന്ന ചടങ്ങിൽ തുടക്കം കുറിക്കപ്പെടും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.