തമിഴ് സിനിമയുടെ മാത്രമല്ല ഇന്ത്യൻ സിനിമയുടെ തന്നെ മുഖച്ഛായ മാറ്റിയ തൊണ്ണൂറുകളിലെ ബ്രഹ്മാണ്ഡ സിനിമയായിരുന്നു ' ജെൻ്റിൽമാൻ'. പിൽക്കാലത്ത് ബ്രഹ്മാണ്ഡ ചിത്രങ്ങൾ മാത്രം നിർമ്മിച്ച് മെഗാ പ്രൊഡ്യൂസർ എന്ന് ഖ്യാതി നേടിയ മലയാളിയായ കെ.ടി. കുഞ്ഞുമോനായിരുന്നു ഈ സിനിമയുടെ നിർമ്മാതാവ്. ഒപ്പം 'ജെൻ്റിൽമാനി'ലൂടെ കുഞ്ഞുമോൻ ഇന്ത്യൻ സിനിമക്ക് സമ്മാനിച്ചത് ശങ്കർ എന്ന ബ്രഹ്മാണ്ഡ സംവിധായകനേയും കൂടിയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു ഇടവേളക്ക് ശേഷം ചിത്രത്തിൻ്റെ രണ്ടാം ഭാഗമായി ' ജെൻ്റിൽമാൻ 2 ' എന്ന മെഗാ സിനിമ നിർമ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് കെ.ടി. കുഞ്ഞുമോൻ. ഇതിൻ്റെ മുന്നോടിയായി സംഗീത സംവിധായകനായി  കീരാവാണി, നായികമാരിൽ ഒരാളായി നയൻതാരാ ചക്രവർത്തി എന്നിവരുടെ പേരുകൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ ചിത്രത്തിലെ മറ്റൊരു നായികയായി പ്രവാസി മലയാളി നടിയും നർത്തകിയും സ്പോർട്സ് അവതാരകയുമായ പ്രിയാ ലാലിന്റെ പേരും പ്രഖ്യാപിച്ചിരിക്കുകയാണ്.


ALSO READ: The Kashmir Files OTT Release : ദി കാശ്മീർ ഫയൽസ് ഒടിടി റിലീസ് ഉടൻ; ചിത്രം സീ 5 ലെത്തും


'ജനകൻ' എന്ന സിനിമയിൽ സുരേഷ് ഗോപിയുടെ മകളായി അഭിനയിച്ചു കൊണ്ട് സിനിമയിൽ അരങ്ങേറ്റം കുറിച്ച പ്രിയാ ലാൽ പിന്നീട് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായിരുന്നു. ഈ സിനിമ തൻ്റെ അഭിനയ ജീവിതത്തിൽ വലിയൊരു നാഴികക്കല്ലായി മാറുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് പ്രിയാ ലാൽ പറയുന്നത്. ചിത്രത്തിന്റെ സംവിധായകൻ, മറ്റ് അഭിനേതാക്കൾ എന്നിവയെ സംബന്ധിച്ച് പിന്നീട് വ്യക്തമാക്കുമെന്നാണ് നിർമാതാവ് നൽകുന്ന സൂചന.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.