MPox: എംപോക്സിൽ ജാഗ്രത; ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അടിയന്തരയോഗം

2022ല്‍ എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനം സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രോസീജിയര്‍ (എസ്ഒപി) പുറത്തിറക്കിയിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Sep 19, 2024, 09:39 AM IST
  • രാവിലെ 11 മണിക്ക് ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരും
  • രോ​ഗപ്രതിരോധത്തിന്റെ ഭാ​ഗമായി 14 നോഡൽ ഓഫീസർമാരെ നിയോ​ഗിച്ചു
  • യുഎഇയിൽ നിന്നും വന്ന 38 വയസ്സുകാരനാണ് എപോക്സ് സ്ഥിരീകരിച്ചത്
MPox: എംപോക്സിൽ ജാഗ്രത; ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അടിയന്തരയോഗം

എംപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ മലപ്പുറത്ത് ഇന്ന് ആരോ​ഗ്യമന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തരയോ​ഗം ചേരും. രാവിലെ 11 മണിക്ക് ചേരുന്ന യോ​ഗത്തിൽ ഉന്നത ഉദ്യോ​ഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

എംപോക്സിന്റെ വ്യാപനശേഷി കൂടുതലായതിനാൽ ജാ​ഗ്രത വേണമെന്ന് ആരോ​ഗ്യവകുപ്പ് അറിയിച്ചു. രോ​ഗപ്രതിരോധത്തിന്റെ ഭാ​ഗമായി 14 നോഡൽ ഓഫീസർമാരെ നിയോ​ഗിച്ചു. ജില്ലകളിൽ ഐസോലേഷൻ വാർഡുകൾ ഒരുക്കിയിട്ടുണ്ട്.

Read Also: നടിയെ ആക്രമിച്ച കേസിൽ പൾസർ സുനി ഇന്ന് ജാമ്യാപേക്ഷ നൽകും

യുഎഇയിൽ നിന്നും വന്ന 38 വയസ്സുകാരനാണ് എപോക്സ് സ്ഥിരീകരിച്ചത്. രോ​ഗലക്ഷണങ്ങളെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. രോ​ഗിയുമായി സമ്പർക്കം പുലർത്തിയ മുപ്പതോളം പേരെ തിരിച്ചറിഞ്ഞു. ഇതിൽ 6 പേർ വിദേശത്താണ്. 

2022ല്‍ എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനം സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രോസീജിയര്‍ (എസ്ഒപി) പുറത്തിറക്കിയിരുന്നു. ഇതിന് അനുസരിച്ച് ഐസൊലേഷന്‍, സാമ്പിള്‍ കളക്ഷന്‍, ചികിത്സ എന്നിവയെല്ലാം ഉറപ്പ് വരുത്തിയിട്ടുണ്ട്. എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളും കൃത്യമായി പ്രോട്ടോകോള്‍ പാലിക്കണമെന്ന് ആരോ​ഗ്യമന്ത്രി നിർദ്ദേശം നൽകി.

അതേസമയം നിപ, എപോക്സ് സാഹചര്യം കണക്കിലെടുത്ത് അതിർത്തിയിൽ പരിശോധന ശക്തമാക്കി തമിഴ്നാട്. പാലക്കാട് ജില്ലയിൽ തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന മുഴുവൻ ചെക് പോസ്റ്റുകളിലും ഇന്നലെ വൈകിട്ടോടെ പരിശോധന തുടങ്ങി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News