"ജെന്റിൽമാൻ 2" ചെന്നൈയിൽ ചിത്രീകരണം ആരംഭിച്ചു. മെഗാ പ്രൊഡ്യൂസർ കെടി കുഞ്ഞുമോന്റെ വമ്പൻ പ്രോജക്ട് ആയ "ജെന്റിൽമാൻ 2" എ. ഗോകുൽ കൃഷ്ണയാണ് സംവിധാനം ചെയ്യുന്നത്. ഓസ്‌കാർ ജേതാവായ സംഗീത സംവിധായകൻ എംഎം കീരവാണിയാണ് ചിത്രത്തിന്റെ സം​ഗീത സംവിധായകൻ. കവി പേരരശു വൈരമുത്തുവാണ് ​ഗാനങ്ങൾക്ക് വരികൾ എഴുതിയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി മന്ത്രി എംപി സാമിനാഥൻ സത്യ സ്റ്റുഡിയോയിൽ ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമം നിർവഹിച്ചു. സത്യ സ്റ്റുഡിയോസ് ചെയർമാൻ ഡോ. കുമാർ രാജേന്ദ്രൻ ആദ്യ ഷോട്ടിന് ബോർഡ് ക്ലാപ്പ് ചെയ്തു. കവി പേരരശു വൈരമുത്തു ആദ്യ ഷോട്ടിന് ആക്ഷൻ പറഞ്ഞു.


"ജെന്റിൽമാൻ-2" ചിത്രീകരണം സത്യ സ്റ്റുഡിയോയിൽ വെച്ച് തുടങ്ങാൻ സാധിച്ചത് അഭിമാനകരമാണെന്ന് നിർമാതാവ് കെ.ടി.കുഞ്ഞുമോൻ പറയുന്നു. മനോഹരമായ ഓർമ്മകൾ പങ്കുവെക്കാനുണ്ടെന്നും സത്യ സ്റ്റുഡിയോസ് നിർമിച്ച ചിത്രങ്ങളും എം.ജി.ആറിന്റെ സിനിമകളും വിതരണം ചെയ്തതിലൂടെ തനിക്ക് ഇൻഡസ്ട്രിയിൽ അഭൂതപൂർവമായ വളർച്ചയുണ്ടായി. അതിനാൽ ഇവിടെ ഷൂട്ടിംഗ് ആരംഭിച്ചതിൽ സന്തോഷമുണ്ടെന്ന് നിർമാതാവ് കെടി കുഞ്ഞുമോൻ പറഞ്ഞു.


ALSO READ: Maharani Teaser: റോഷൻ മാത്യുവും ഷൈൻ ടോമും ഒന്നിക്കുന്നു; മഹാറാണി ടീസർ


അടുത്ത 26 ദിവസത്തേക്ക് ചിത്രത്തിന്റെ ഷൂട്ടിങ് ചെന്നൈയിൽ നടക്കും. തുടർന്ന് ഹൈദരാബാദ്, മലേഷ്യ, ദുബായ്, ശ്രീലങ്ക എന്നിവിടങ്ങളിലും നിരവധി വിദേശ ലൊക്കേഷനുകളിലും മറ്റ് ഷെഡ്യൂളുകൾ നടക്കും. കഥ: കെ.ടി.കുഞ്ഞുമോൻ, സംവിധാനം: എ.ഗോകുൽ കൃഷ്ണ, ഡി.ഒ.പി: അജയൻ വിൻസെന്റ്, സംഗീതം: എം.എം.കീരവാണി, വരികൾ: കവി പേരരശു വൈരമുത്തു, കല: തോട്ട തരണി, എഡിറ്റർ: സതീഷ് സൂര്യ.


സൗണ്ട് എഞ്ചിനീയർ: തപസ് നായക്, സ്റ്റണ്ട്: ദിനേശ് കാശി, നൃത്തസംവിധാനം: ബൃന്ദ, കോസ്റ്റ്യൂം ഡിസൈനർ: പൂർണിമ, പ്രോജക്ട് ഡിസൈനർ ആൻഡ് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്: സി.കെ. അജയ് കുമാർ, പിആർഒ: ജോൺസൺ, പ്രൊഡക്ഷൻ കൺട്രോളർ: ശരവണ കുമാർ, മുരുക പൂപതി, പബ്ലിസിറ്റി ഡിസൈൻ: പവൻ സിന്ധു ഗ്രാഫിക്സ്.


പബ്ലിസിറ്റി ആൻഡ് മാർക്കറ്റിങ്: സിനിമാ ബോണ്ട്, ചേതൻ, നയൻതാര ചക്രവർത്തി, പ്രിയ ലാൽ, പ്രാചിക, സിത്താര, സുധാറാണി, ശ്രീ രഞ്ജിനി , സത്യപ്രിയ, സുമൻ, അച്യുത കുമാർ, മൈം ഗോപി, ബദവ ഗോപി, പുഗജ്, മുനിഷ് രാജ, രാധാ രവി, പ്രേം കുമാർ, ഇമ്മാൻ അണ്ണാച്ചി, വേല രാമമൂർത്തി, ശ്രീറാം, ജോൺ റോഷൻ, ആർ വി ഉദയ കുമാർ, കെ ജോർജ്ജ് വിജയ് നെൽസൺ എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.