മലയാളത്തിന്‍റെ ആക്ഷന്‍ ഹീറോ സുരേഷ് ഗോപിയ്ക്ക് ഇന്ന് 61മത്തെ പിറന്നാളാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

1965ല്‍ ഓടയില്‍ നിന്ന് എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറിയ സുരേഷ് ഗോപിയുടെ കരിയര്‍ മാറ്റിമറിച്ച ചിത്രമായിരുന്നു 1994ല്‍ പുറത്തിറങ്ങിയ കമ്മീഷണര്‍. പിന്നീടങ്ങോട്ട് മലയാളത്തില്‍ പകരം വയ്ക്കാനില്ലാത്ത ആക്ഷന്‍ താരമായി സുരേഷ് ഗോപി മാറി. 


അറുപത്തിയൊന്നാം പിറന്നാള്‍ ആഘോഷിക്കുന്ന താരത്തിന് ആശംസകള്‍ നേര്‍ന്ന് നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ പങ്കുവച്ചിരിക്കുന്നത്. മകനും നടനുമായ ഗോകുല്‍ സുരേഷ് പങ്കുവച്ച കുറിപ്പാണ് ഇതില്‍ ഏറെ ശ്രദ്ധേയം. കുടുംബസമേതമുള്ള ഒരു പഴയകാല ചിത്രം പങ്കുവച്ചാണ് താരം അച്ഛന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. 


ലൂസിഫര്‍ തെലുങ്കിലേക്ക്...  പ്രിയദര്‍ശിനിയാകാന്‍ സുഹാസിനി!!



ഒരേ സമയം, സ്ക്രീനിലെ പ്രകടനത്തിലൂടെ ഹൃദയങ്ങള്‍ കീഴടക്കുകയും വീട്ടിലെ സൂപ്പര്‍ ഡാഡായി മാറുകയു൦ ചെയ്യുന്നത് മാജിക്കാണ് എന്നാണ് ഗോകുല്‍ പറയുന്നത്. സ്ക്രീനില്‍ വരുമ്പോഴെല്ലാം തന്റെ ഉള്ളിലെ ഫാന്‍ ബോയിയെ അച്ഛന്‍ അതിശയിപ്പിക്കുകയാണെന്നും ഈ യാത്രയില്‍ തന്നെ കൂടെ കൂട്ടിയതിനു നന്ദിയുണ്ടെന്നും ഗോകുല്‍ പറഞ്ഞു. 


അഭിനയത്തിന് പുറമേ നല്ലൊരു സാമൂഹിക പ്രവര്‍ത്തകന്‍ കൂടിയാണ് സുരേഷ് ഗോപി. രാഷ്ട്രീയത്തില്‍ ചുവടുവച്ചതിന്‍റെ പേരില്‍ നിരവധി വിമര്‍ശനങ്ങള്‍ക്ക് പാത്രമായ സുരേഷ് ഗോപി തന്‍റെ പ്രവര്‍ത്തനങ്ങളിലൂടെ എല്ലാവരുടെയും വായടപ്പിക്കുകയും ചെയ്തിട്ടുണ്ട്. 


അടുത്ത സുഹൃത്തിനെ സന്ദര്‍ശിച്ച് സമാന്ത; അഞ്ചാം ദിവസം കൊറോണ പോസിറ്റീവ്!!


അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ വര്‍ഷമാണ്‌ താരം മലയാള സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയത്. ശോഭനയുടെ നായകനായി 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്‍റെ തിരിച്ചുവരവ്.