ദിലീഷ് പോത്തൻ, രഞ്ജിത്ത് സജീവ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ​ഗോളം. നവാഗതനായ സംജാദ് സംവിധാനം ചെയ്യുന്ന ഈ കുറ്റാന്വേഷണ ത്രില്ലർ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. മമ്മൂട്ടി കമ്പനിയുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെയാണ് ട്രെയിലർ റിലീസ് ചെയ്തത്. ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആനും സജീവുമാണ് ചിത്രം നിർമ്മിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സണ്ണി വെയിൻ, സിദ്ദിഖ്, അലൻസിയർ, ചിന്നു ചാന്ദ്നി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. പ്രവീൺ വിശ്വനാഥും സംജാദും ചേർന്നാണ് 'ഗോള'ത്തിൻ്റെ രചന നിർവഹിച്ചത്. ഉദയ് രാമചന്ദ്രൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. വിജയ് ആണ് ഛായാഗ്രഹകൻ. വിനായക് ശശികുമാറിന്റെ വരികൾക്ക് എബി സാൽവിൻ തോമസ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു. ചിത്രസമ്മിശ്രണം മഹേഷ് ഭുവനേന്ദും, ശബ്ദരൂപകല്പന വിഷ്ണു ഗോവിന്ദും, ശബ്ദമിശ്രണം വിഷ്ണു സുജാതനുമാണ് നിർവഹിച്ചിരിക്കുന്നത്. പ്രതീഷ് കൃഷ്ണ ചീഫ് അസോസിയേറ്റ് ഡയറക്ടർ, നിമേഷ് താനൂർ കലാ സംവിധായകൻ.



Also Read: Double ISmart Shankar: റാം പൊതിനേനി - പുരി ജഗന്നാഥ്‌ പാൻ ഇന്ത്യൻ ചിത്രം 'ഡബിൾ ഐ സ്മാർട്'; ടീസർ പുറത്ത്


 


പ്രൊഡക്ഷൻ കൺട്രോളർ ജിനു പി.കെ. ശ്രീക് വാര്യർ - കളർ ഗ്രേഡിംഗ്, ബിനോയ് നമ്പാല കാസ്റ്റിംഗ്. മേക്കപ്പ് രഞ്ജിത്ത് മണലിപ്പറമ്പിൽ, വസ്ത്രാലങ്കാരം മഞ്ജുഷ രാധാകൃഷ്ണൻ. വിഷ്വൽ ഇഫക്ട്സ് പിക്‌റ്റോറിയൽ എഫ്എക്‌സ്, സ്റ്റിൽ ഫോട്ടോഗ്രാഫി ജെസ്റ്റിൻ ജെയിംസ്. ബിബിൻ സേവ്യർ, ബിനോഷ് തങ്കച്ചൻ എന്നിവരാണ് ഫിനാൻസ് കൺട്രോളർമാർ.