കുറച്ച് നാളുകൾക്ക് ശേഷമാണ് അൽഫോൺസ് പുത്രൻ ചിത്രം ഗോൾഡ് ഒടിടിയിലേക്ക് എത്തിയത്. എന്നാൽ തീയ്യേറ്ററുകളിൽ പ്രേക്ഷകരെ ചിത്രം നിരാശപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. കാര്യമായ കളക്ഷൻ സിനിമക്ക് നേടാൻ സാധിച്ചില്ലെന്നും വാർത്തകൾ വന്നിരുന്നു. ഇതിനിടയിൽ ചിത്രത്തിൻറെ ഒടിടി റിലീസുകൾ സംബന്ധിച്ചും ചില റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. ആമസോൺ പ്രൈമിനാണ് ഗോൾഡിൻറെ ഒടിടി റൈറ്റ്സ്.


COMMERCIAL BREAK
SCROLL TO CONTINUE READING

സാധാരണയായി, ഒരു സിനിമ OTT-യിലേക്ക് വരുന്നതിന് ഏകദേശം 30 മുതൽ 40 ദിവസം വരെ എടുക്കും, അതിനാൽ  2023 ജനുവരി പകുതിയോടെ ചിത്രം OTT-യിൽ ലഭ്യമാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം എന്നാൽ ഡിസംബർ 22-ന് ചിത്രം ഒടിടിയിലേക്ക് എത്തുമെന്നും ചില സൂചനകളുണ്ട് അത് സ്ഥിരീകരിച്ചിട്ടില്ല. റെക്കോർഡ് തുകക്കാണ് ആമസോൺ ചിത്രത്തിൻറെ അവകാശങ്ങൾ നേടിയതെന്ന് സോഴ്സുകളെ ഉദ്ദരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.


Also Read: Gold Movie Review: ഡേഞ്ചർ ജോഷിക്ക് നിധി (ഗോൾഡ്‌) കിട്ടിയാൽ? ആദ്യ പകുതി ഇങ്ങനെ


മൈ സ്മാർട്ട് പ്രൈസ് എന്ന വെബസൈറ്റ് റിപ്പോർട്ട് ചെയ്യുന്ന പ്രകാരം ചിത്രം ഡിസംബർ 30-ന് ഒടിടിയിൽ എത്തിയേക്കും. എന്നാൽ ആമസോൺ പ്രൈം ഇത് സംബന്ധിച്ച് ഒരു വാർത്തകളും സ്ഥിരീകരിച്ചിട്ടില്ല.ഡിസംബർ-1ന് പൃഥിരാജിൻറെ ഒഫീഷ്യൽ പേജിൽ പങ്ക് വെച്ച പോസ്റ്ററിൽ ചരിത്രത്തിലാദ്യമായി റിലീസിന് മുമ്പേ 50 കോടി ക്ലബിൽ, പൃഥിരാജിൻറെ കരിയറിലെ ഏറ്റവും ഉയർന്ന പ്രീ-ബിസിനസ് സിനിമയാണെന്നും എഴുതിയിട്ടുണ്ട്.


പൃഥ്വിരാജ് ഗോൾഡിൽ അവതരിപ്പിച്ചത് ജോഷി എന്ന കഥാപാത്രത്തെയാണ് . സുമംഗലി ഉണ്ണികൃഷ്ണൻ  എന്ന കഥാപാത്രമായിട്ടാണ് നയൻതാരയെത്തുന്നത് . ഷമ്മി തിലകൻ, മല്ലിക സുകുമാരൻ, വിനയ് ഫോർട്ട്, അൽതാഫ് സലീം, സാബുമോൻ, ചെമ്പൻ വിനോദ്, ബാബുരാജ്, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ, റോഷൻ മാത്യു, ലാലു അലക്സ്, ജാഫർ ഇടുക്കി, ജഗദീഷ്, അബു സലീം, സുരേഷ് കൃഷ്ണ, ദീപ്തി സതി, സുധീഷ്, അജ്മൽ അമീർ, പ്രേം കുമാർ, സൈജു കുറിപ്പ്,  ജസ്റ്റിൻ ജോൺ, ഫയ്സൽ മുഹമ്മദ്, എം ഷിയാസ് തുടങ്ങി വൻ താരനിരയാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.