ഏഴ് വർഷത്തിന് ശേഷം ഒരു അൽഫോൻസ് പുത്രൻ ചിത്രം. യാതൊരുവിധ പ്രൊമോഷൻസുമില്ലാതെ തന്നെ ആദ്യ ദിനം ഹെവി ബുക്കിങ്ങ്. ഊഹിക്കാമല്ലോ എത്ര മാത്രമാണ് ചിത്രത്തിന് വേണ്ടി ആരാധകർ കാത്തിരുന്നത് എന്നത്. പ്രതീക്ഷകൾ നിലനിർത്തി ആകാംഷയോടെയും ഇനി എന്ത് സംഭവിക്കും എന്നുള്ള വലിയ ചോദ്യത്തിൽ ആദ്യ പകുതി അവസാനിക്കുകയാണ്.
ജോഷിയുടെ വീട്ടുമുറ്റത്ത് ആരോ ഒരു ബൊലേറോ പാർക്ക് ചെയ്തിരിക്കുന്നു. ഉടമസ്ഥൻ ആരെന്ന് ഒരു പിടിയുമില്ല. പോലീസിൽ പരാതി പെട്ട് നിൽക്കുന്ന ജോഷിക്ക് അപ്രതീക്ഷിതമായി ഒരു സംഭവം നടക്കുന്നു. ഡേഞ്ചർ ജോഷി ഇത് എങ്ങനെ തരണം ചെയ്യും? നിധി ജോഷിയുടെ വിധി ആകുമോ? അങ്ങനെ 100 ചോദ്യങ്ങൾ അവശേഷിപ്പിച്ചാണ് ആദ്യ പകുതി അവസാനിക്കുന്നത്.
അൽഫോൻസ് പുത്രൻ ചിത്രങ്ങളിൽ ഏറ്റവും മുകളിൽ നിൽക്കുന്നത് എഡിറ്റിങ്ങ് തന്നെയാണെന്നതിൽ തർക്കമില്ല. തുടക്കം മുതൽ എഡിറ്റിങ്ങിലൂടെ കഥ പറയുകയാണ് സിനിമ. ഓരോ സീനിലും പ്രധാന കഥാപാത്രങ്ങളെ കൊണ്ട് നിറഞ്ഞ് നിൽക്കുകയാണ്. ഓരോ ഷോട്ടിലും സൂപ്പർതാരങ്ങൾ. ബിജിഎമ്മും പാട്ടുകളും തന്നെയാണ് മറ്റൊരു ഹൈലൈറ്റ്. നല്ല ഡോൾബി അറ്റ്മോസ് തീയേറ്ററിൽ ആ എഫക്ടിൽ അത്രമാത്രം ബിജിഎം എറിച്ച് നിൽക്കും. കഥ എങ്ങനെയൊക്കെ മാറി മറിയുമെന്ന് കണ്ടറിയണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...