കൊച്ചി: ഗോൾഡ് സിനിമയുടെ റിലീസിനെ സംബന്ധിച്ചുള്ള അപ്ഡേറ്റ് പങ്കുവച്ച് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. ഗോൾഡ് സിനിമയുടെ ഫുട്ടേജ് കിടക്കുന്ന കമ്പ്യൂട്ട‍ർ ഹാങ് ആയതാണ് സിനിമ റിലീസ് ചെയ്യാൻ വൈകാൻ കാരണമെന്ന് ലിസ്റ്റിൻ വ്യക്തമാക്കി. മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ലിസ്റ്റിൻ ഇക്കാര്യം വ്യക്തമാക്കിയത്. കുമാരി എന്ന ചിത്രത്തിന്റെ റിലീസിനോടനാനുബന്ധിച്ച് നടത്തിയ പത്ര സമ്മേളനത്തിലാണ് ലിസ്റ്റിൻ ഇക്കാര്യം വ്യക്തമാക്കിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സിനിമയുടെ ഫുട്ടേജ് നഷ്ടപ്പെട്ടുവെന്ന വാർത്ത ശരിയല്ല. ‘‘സിസ്റ്റം ഹാങ് ആയിരിക്കുകയാണ്. അതൊന്നു റെഡി ആയിട്ട് വേണം അതിന്റെ  ഒരു അപ്ഡേറ്റ് തരാൻ. ഞാൻ സീരിയസ്സായി തന്നെ പറഞ്ഞതാണ്’’ലിസ്റ്റിൻ പറഞ്ഞു. സിനിമയുടെ ഫൂട്ടേജുകൾ ഡിലീറ്റ് ചെയ്തുപോയി എന്ന വാർത്ത സത്യമാണോയെന്ന ചോദ്യത്തിന്, ‘‘ഫൂട്ടേജ് വേറൊരു സിസ്റ്റത്തിൽ കിടപ്പുണ്ട് അതുകൊണ്ടു കുഴപ്പമില്ലെന്നായിരുന്നു’’ ലിസ്റ്റിന്റെ മറുപടി.


അൽഫോൺസ് പുത്രൻ തിരക്കഥയും സംവിധാനവും നിർവഹിച്ച് പൃഥ്വിരാജ് നായകനാകുന്ന ഗോൾഡ് റിലീസിന് തയ്യാറെടുക്കുന്നുവെന്ന വാർത്ത പുറത്തു വന്നിട്ട് ഏറെ നാളായി. ഈ ഓണത്തിന് റിലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും അവസാന നിമിഷം മാറ്റുകയായിരുന്നു. നയൻതാര നായികയായി അഭിനയിക്കുന്ന ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിൽ സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് നിർമിക്കുന്നത്.


ALSO READ: Gold Movie: 'അൽഫോൻസ് പുത്രൻ ചിത്രം കമിങ് സൂൺ'; കളറായി ​'ഗോൾഡി'ന്റെ പുതിയ പോസ്റ്റർ


ആനന്ദ് സി ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഷമ്മി തിലകൻ, മല്ലിക സുകുമാരൻ, വിനയ് ഫോർട്ട്, അൽതാഫ് സലീം, സാബുമോൻ, ചെമ്പൻ വിനോദ്, ബാബുരാജ്, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ, റോഷൻ മാത്യു, ലാലു അലക്സ്, ജാഫർ ഇടുക്കി, ജഗദീഷ്, അബു സലീം, സുരേഷ് കൃഷ്ണ, ദീപ്തി സതി, സുധീഷ്, അജ്മൽ അമീർ, പ്രേം കുമാർ, സൈജു കുറിപ്പ്,  ജസ്റ്റിൻ ജോൺ, ഫയ്സൽ മുഹമ്മദ്, എം ഷിയാസ് തുടങ്ങി വൻ താരനിരയാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. പ്രേമം ഇറങ്ങി ഏഴ് വർഷങ്ങൾക്ക് ശേഷമെത്തുന്ന അൽഫോൺസ് പുത്രൻ ചിത്രമെന്ന പ്രത്യേകതയും ഗോൾഡിനുണ്ട്.


ജോഷി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ഗോൾഡിൽ അവതരിപ്പിക്കുന്നത്. നയൻതാരയെത്തുന്നത് സുമംഗലി ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രമായിട്ടാണ്. ചിത്രത്തിന്റെ ടീസർ നേരത്തെ പുറത്ത് വിട്ടിരുന്നു. അൽഫോൺസ് പുത്രൻ തന്നെയാണ് ചിത്രത്തിന്റെ കഥ, എഡിറ്റിങ്, സംഘട്ടനം, വിഎഫ്എക്സ്, ആനിമേഷൻ, കളർ ഗ്രേഡിങ് തുടങ്ങിയവ കൈകാര്യം ചെയ്തിരിക്കുന്നത്.  അൽഫോൺസിന്റെ കരിയറിലെ മൂന്നാമത്തെ ചിത്രമാണ് ഗോൾഡ്. നിവിൻ പോളിയെ നായകനാക്കി ഒരുക്കിയ നേരം, പ്രേമം എന്നിവയായിരുന്നു അൽഫോൺസിന്റെ ആദ്യ രണ്ട് ചിത്രങ്ങൾ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.