പുതിയ സംഗീത സംവിധായകരിൽ പ്രസിദ്ധനാണ് ഗോപി സുന്ദർ (Gopi Sundar).  സംഗീത ലോകത്തിന് നിരവധി ഹിറ്റുകൾ സമ്മാനിച്ചുകൊണ്ട് ഇരിക്കുന്ന ഒരാളാണ് ഗോപി സുന്ദർ. ഏതാണ്ട് 170 ലധികം സിനിമകളിൽ സംഗീത സംവിധായകനായി പാട്ടുകൾക്ക് ഈണം പകർന്നിട്ടുണ്ട് ഗോപി സുന്ദർ. 


COMMERCIAL BREAK
SCROLL TO CONTINUE READING

മലയാളം മാത്രമല്ല തമിഴ്, തെലുങ്ക് ഭാഷകളിലും ഗോപി സുന്ദർ (Gopi Sundar) സംഗീതം നിർവഹിച്ചിട്ടുണ്ട്.  നോട്ട് ബുക്ക് എന്ന സിനിമയിലാണ് ഗോപി സുന്ദർ ആദ്യമായി സംഗീത സംവിധായകനാകുന്നത്.  എങ്കിലും ശ്രദ്ധിക്കപ്പെട്ടത് ഉദയനാണ് താരത്തിലെ ഗാനങ്ങൾ ഈണം പകർന്നപ്പോഴാണ്.  


Also Read:  Oops... കാറ്റിൽ പറന്ന് ജാൻവിയുടെ ഡ്രസ്സ്, video വൈറലാകുന്നു


പിന്നീടങ്ങോട്ട് ശരിക്കും പറഞ്ഞാൽ ഗോപി സുന്ദറിന്റെ വർഷങ്ങളായിരുന്നുവെന്ന് വേണം പറയാൻ. ഒന്നിന് പിറകെ ഒന്നായി സിനിമകൾ ഗോപി സുന്ദറിന് വന്നുകൊണ്ടേയിരുന്നു.


പക്ഷെ ആ വിജയം വിവാഹ ജീവിതത്തിൽ കൈവരിക്കാൻ അദ്ദേഹത്തിന് പറ്റിയില്ല. ആദ്യ ഭാര്യയുമായി വേർപിരിഞ്ഞാണ് ഗോപി സുന്ദർ (Gopi Sundar) ഇപ്പോൾ താമസിക്കുന്നത്. അതിൽ രണ്ട് മക്കളുമുണ്ട്. ഗായിക അഭയ ഹിരണ്മയിയുമായി കഴിഞ്ഞ 9 വർഷത്തോളമായി ലിവിങ് ടുഗെതർ റിലേഷൻഷിപ്പിലാണ് അദ്ദേഹം.


Also Read: viral video: താളം കണ്ടെത്താൻ ഡ്രം നിർബന്ധമല്ലെന്ന് ശോഭന, വീഡിയോ വൈറലാകുന്നു



 


മാത്രമല്ല ഗോപി സുന്ദറിന്റെ സംഗീതത്തിൽ ചില സിനിമകളിൽ അഭയ പാടിയിട്ടുമുണ്ട്. ഇതിനിടയിൽ തെലുങ്ക് ചിത്രമായ മോസ്റ്റ് എലിജിബിൾ ബാച്ചിലറിന്റെ വിജയാഘോഷത്തിൽ ഇരുവരും പങ്കെടുത്ത ചിത്രങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്.


അഭയ ഹിരണ്മയി ഗോപി സുന്ദറിനൊപ്പം എത്തിയത് ഗ്ലാമറസ് ലുക്കിലാണ്. 'My Power Bank’ എന്ന ക്യാപ്ഷനോടെയാണ് ഗോപി സുന്ദർ അഭയയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുന്നത്. ചടങ്ങിലെ പ്രധാന അതിഥി അല്ലു അർജുനായിരുന്നു.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.