മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മോഹൻലാൽ (Mohanlal) എന്ന നമ്മുടെ പ്രിയപ്പെട്ട ലാലേട്ടൻ.  ലാലേട്ടന്റെ ഓരോ സമയത്തേയും ലുക്കുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്.  Lock down സമയത്തെ നീട്ടി വളർത്തിയ താടിയായിരുന്നു ആദ്യ സംസാരവിഷയം.  പിന്നീട് ദൃശ്യം 2 ലെ ഗെറ്റപ്പുകൾ.  ജോർജ്ജ് കുട്ടിയുടെ ലുക്കും വളരെയധികം ശ്രദ്ധിച്ചിരുന്നു.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിനിടയിൽ ഈ ഇടയ്ക്ക് വന്ന മോഹൻലാലിന്റെ മെലിഞ്ഞിട്ടുള്ള ഗെറ്റപ്പ് വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയായി.  സിനിമയ്ക്ക് വേണ്ടിയാണോ എന്ന ചോദ്യവുമായി നിരവധി ആരാധകരാണ് രംഗത്ത് എത്തിയത്.  ഇപ്പോഴിതാ ആ ചോദ്യത്തിന് മറുപടി എത്തിയിരിക്കുകയാണ്.  താരത്തിന്റെ ആ ലുക്ക് ആയൂർവേദ ചികിത്സയുടെ ഭാഗമായിട്ടാണ്.  ഗുരുകൃപ ഹെറിറ്റേജ് (Gurukripa heritage) ആയൂർവേദ ശാലയിലെ സുഖ ചികിത്സയ്ക്ക് ശേഷമാണ് ദൃശ്യം 2 ന്റെ സെറ്റിൽ മോഹൻലാൽ എത്തിയത്.  


Also read: സുധ കൊങ്കരയുടെ മകൾക്ക് വിവാഹം; പുതിയ ഗെറ്റപ്പിൽ സൂര്യ!


ഗുരുകൃപയിൽ നിന്നുള്ള മോഹൻലാലിന്റെ ചിത്രങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.  മാത്രമല്ല ചികിത്സ കഴിഞ്ഞ് പതിവിലും സംതൃപ്തിയോടെയാണ് മോഹൻലാൽ (Mohanlal) പെരിങ്ങോട് നിന്നും പോയതെന്ന് ഗുരുകൃപ അധികൃതരും പറഞ്ഞു. ഇത്തവണ പെട്ടെന്നുള്ള സന്ദർശനം ആയതുകൊണ്ട് ചികിത്സയേക്കാൾ  ഉപരി നല്ലൊരു സ്വസ്ഥമായ അന്തരീക്ഷവും സമാധാനവും ആയിരുന്നു അദ്ദേഹത്തിന് താൽപര്യം.  അതുകൊണ്ടുതന്നെ ഗുരുകൃപ അദ്ദേഹത്തിന്നുള്ള ചില പ്രത്യേക മരുന്നുകളുടെ പണിപ്പുരയിലായിരുന്നുവെന്നും പ്രമുഖ മധ്യമത്തിനോടാണ് അധികൃതർ വെളിപ്പെടുത്തിയിട്ടുണ്ട്.  


Also read: കുഞ്ചാക്കോയ്ക്ക് സർപ്രൈസ് സമ്മാനവുമായി പ്രിയ


താരത്തിന്റെ ശരീരസൗന്ദര്യത്തിന്റെ രഹസ്യം പലപ്പോഴും പ്രേക്ഷകർ ചോദിച്ചിട്ടുണ്ട്.  അതിന് ഉത്തരം വർക്കൌട്ട് മാത്രമല്ല ആയൂർവേദ ചികിത്സയും അദ്ദേഹത്തിന്റെ ശരീരത്തിന്റെ ഒരു ഭാഗമാണ്.  കൊറോണ മഹാമാരി മുതൽ രാജ്യത്ത് രാജ്യത്ത് പ്രഖ്യാപിച്ച lock down നെ തുടർന്ന് ഭാര്യയോടൊപ്പം മോഹൻലാൽ (Mohanlal) ചെന്നൈയിലായിരുന്നു.   Lock down   ഇളവ് വന്നപ്പോഴാണ് ലാലേട്ടൻ കേരളത്തിലെത്തിയത്.  ശേഷം കൊറോണ ടെസ്റ്റും quarantine നുമൊക്കെ കഴിഞ്ഞ് ചില മിനിസ്ക്രീൻ ഓണപ്പരിപാടിയിൽ പങ്കെടുത്ത ശേഷം ഗുരുകൃപയിൽ ചികിത്സയ്ക്കായി എത്തുകയായിരുന്നു.    


(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)