സൂപ്പർ ഹിറ്റ് ചിത്രം ​'ഗുരുവായൂരമ്പലനടയിൽ' ഇന്ന് അർദ്ധരാത്രി മുതൽ ഒടിടിയിൽ സ്ട്രീമിങ് ആരംഭിക്കും. ബോക്സ് ഓഫീസിൽ ഹിറ്റായ ചിത്രമാണ് ഗുരുവായൂരമ്പലനടയിൽ. ഏറ്റവും കൂടുതൽ വരുമാനം നേടിയ പത്താമത്തെ മലയാള ചിത്രവും 2024ൽ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ അഞ്ചാമത്തെ ചിത്രവുമായിരുന്നു ഗുരുവായൂർ അമ്പലനടയിൽ. ഡിസ്നി ഹോട്ട്സ്റ്റാർ ആണ് ചിത്രത്തിന്റെ റൈറ്റ്സ് സ്വന്തമാക്കിയിട്ടുള്ളത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പൃഥ്വിരാജ്-ബേസിൽ ജോസഫ് കൂട്ടുകെട്ടിൽ ആദ്യമായി എത്തിയ ചിത്രമാണ് ഗുരുവായൂരമ്പല നടയിൽ. ഗുരുവായൂരിൽ വെച്ച് നടക്കുന്ന ഒരു കല്യാണത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണിത്. ജയ ജയ ജയ ജയ ഹെ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിപിൻ ദാസ് ഒരുക്കിയ ചിത്രമാണ് ഗുരുവായൂരമ്പല നടയിൽ. പൃഥ്വിരാജ്, ബേസിൽ ജോസഫ്, അനശ്വര രാജൻ, നിഖില വിമൽ തമിഴ് താരം യോഗി ബാബു, ജഗദീഷ്, ബൈജു തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.


Also Read: Malayalam OTT movies: ടര്‍ബോ മുതല്‍ ഗുരുവായൂരമ്പല നടയില്‍ വരെ; ഇനി ഒടിടി ചാകര


 


പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇഫോർ എന്റർടൈൻമെന്റ് ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ  ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ചിത്രത്തിൽ രേഖ, ഇർഷാദ്,സിജു സണ്ണി, സഫ്‌വാൻ, കുഞ്ഞികൃഷ്ണൻ മാസ്റ്റർ, മനോജ്‌ കെ യു തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നുണ്ട്. കുഞ്ഞിരമായണം, പേരില്ലൂർ പ്രീമിയർ ലീഗ് വെബ് സീരീസ് എന്നിവയുടെ രചന നിർവഹിച്ച് ദീപു പ്രദീപാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. നീരജ് രവിയാണ് ഛായഗ്രാഹകൻ. അങ്കിത മേനോനാണ് സംഗീതം സംവിധായകൻ. ജോൺകുട്ടിയാണ് എഡിറ്റർ.


പ്രൊഡക്ഷൻ കൺട്രോളർ-റിനി ദിവാകർ,ആർട്ട് ഡയറക്ടർ- സുനിൽ കുമാർ, കോസ്റ്റ്യൂം ഡിസൈനർ- അശ്വതി ജയകുമാർ, മേക്കപ്പ്-സുധി സുരേന്ദ്രൻ, സൗണ്ട് ഡിസൈനർ- അരുൺ എസ് മണി, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ശ്രീലാൽ, സെക്കന്റ് യൂണിറ്റ് ക്യാമറ-അരവിന്ദ് പുതുശ്ശേരി, ഫിനാൻസ് കൺട്രോളർ-കിരൺ  നെട്ടയിൽ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്- അനീഷ് നന്ദിപുലം, വിനോഷ് കൈമൾ, സ്റ്റിൽ ജസ്റ്റിൻ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.