ഇന്ത്യൻ സിനിമ ഇൻഡസ്ട്രിയിൽ തന്നെ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ ഒരാളാണ് പ്രഭാസ്. കൂടാതെ ഇന്ത്യയിൽ ഒട്ടാകെ ഏറെ ആരാധകരുള്ള താരം കൂടിയാണ് പ്രഭാസ്. ഉപ്പളപതി വെങ്കട സൂര്യനാരായണ പ്രഭാസ് രാജു എന്നാൽ പ്രഭാസിന്റെ മുഴുവൻ പേര്. 1979 ഒക്ടോബർ 23 ന് ചെന്നൈയിലാണ് താരം ജനിച്ചത്. ഇന്ന് താരത്തിന് 43 വയസായി. ബാഹുബലി മുതൽ സാഹോ വരെ  നിരവധി ഹിറ്റ് ചിത്രങ്ങളാണ് പ്രഭാസിന്റേതായി ഉള്ളത്. ഇപ്പോൾ പ്രേക്ഷകർ കാത്തിരിക്കുന്ന പ്രഭാസ് ചിത്രങ്ങൾ ഏതൊക്കെയെന്നറിയാം.


COMMERCIAL BREAK
SCROLL TO CONTINUE READING

ആദിപുരുഷ് 


രാമായണ കഥയെ ആസ്പദമാക്കി ഓം റൗട്ട് ഒരുക്കുന്ന പ്രഭാസ് ചിത്രമാണ് ആദിപുരുഷ്. 2023 ജനവരി 12 ന് ചിത്രം പ്രദർശനത്തിനെത്തും. ഓം റൗട്ട് - പ്രഭാസ് കൂട്ടുകെട്ടിലെ ആദ്യ ചിത്രമായ ആദിപുരുഷിൽ ശ്രീരാമനായാണ് പ്രഭാസ് എത്തുന്നത്. ചിത്രത്തിൽ രാവണനായി  വേഷമിടുന്നത് ബോളിവുഡ് താരം സെയ്ഫ് അലിഖാൻ ആണ്.  കൃതി സനോൺ ആണ് ചിത്രത്തിലെ നായിക. നടൻ സണ്ണി സിംഗും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.  ടി- സീരിയസ്, റെട്രോഫൈല്‍  ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. നന്മയുടെ വിജയത്തെ ചുറ്റിപ്പറ്റിയുള്ള ഇന്ത്യന്‍ ഇതിഹാസത്തിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.  സാഹോയ്ക്കും രാധേശ്യാമിനും ശേഷം നിര്‍മ്മാതാവായ ഭൂഷണ്‍ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ആദിപുരുഷ് എന്ന ത്രിഡി ചിത്രം.  ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഏറെ ജനപ്രീതിയുള്ള ഒരു അദ്ധ്യായത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം ഹിന്ദിയിലും തെലുങ്കിലുമാണ് ചിത്രീകരിക്കുക.  കൂടാതെ, തമിഴ്, മലയാളം, മറ്റു വിദേശഭാഷകളിലേക്കും ചിത്രം ഡബ് ചെയ്ത് പ്രദര്‍ശനത്തിനെത്തിക്കും. ചിത്രത്തിൻറെ ഛായാഗ്രഹണം നിര്വഹിച്ചിരിക്കുന്നത് ഭുവൻ ഗൗഡ, സംഗീത സംവിധാനം രവി ബസ്രുർ.


ALSO READ: Adipurush: പ്രഭാസിൻ്റെ ആദിപുരുഷ് ജനവരി 12 ന് പ്രദർശനത്തിനെത്തും; ടീസർ റിലീസ് ഒക്ടോബർ 2 ന്


പ്രൊജക്റ്റ് കെ 


നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രമാണ് പ്രൊജക്റ്റ് കെ. സയൻസ് ഫിക്ഷൻ വിഭാഗത്തിലെത്തുന്ന ചിത്രമാണ് പ്രൊജക്റ്റ് കെ. ചിത്രത്തിൻറെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. വൈജയന്തി ഫിലിംസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, ദിഷ പടാണി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.


സലാർ 


പ്രഭാസിനെ കേന്ദ്രകഥാപാത്രമാക്കി കെജിഎഫിന്റെ സംവിധായകൻ പ്രശാന്ത് നീൽ ഒരുക്കുന്ന പാൻ ഇന്ത്യ ചിത്രമാണ് സലാർ. ചിത്രത്തിൽ പൃഥ്വിരാജും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. 2023 സെപ്റ്റംബർ 28നാണ് ചിത്രം തിയേറ്ററുകളിലെത്തുക. പ്രശാന്ത് നീൽ ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് കെജിഎഫിന്റെ നിർമാതാക്കളായ ഹോംബാലെ ഫിലിംസ് ആണ്. ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായിട്ടാണ് പ്രഭാസെത്തുന്നത്. ശ്രുതി ഹാസൻ, ജഗപതി ബാബു, ശ്രിയ റെഡ്ഡി, എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഇതിൽ ജഗപതി ബാബുവിന്റെ വില്ലൻ എന്ന തോന്നിപ്പിക്കുന്ന കഥാപാത്രത്തെ നേരത്തെ അവതരിപ്പിച്ചിരുന്നു. രാജമന്നാർ എന്ന കഥാപാത്രത്തെയാണ് ജഗപതി ബാബു സലാറിൽ അവതരിപ്പിക്കുന്നത്.  കെജിഎഫിന്റെ അതെ അണിയറ പ്രവർത്തകരാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഭുവൻ ഗൗഡയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. രവി ബസ്രുർ ചിത്രത്തിന് സംഗീതം നൽകും. അൻപറിവാണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. 


സ്പിരിറ്റ് 


സന്ദീപ് റെഡ്‌ഡി വാങ്ക സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രമാണ്. റൊമാന്റിക് ആക്ഷൻ എന്റെർറ്റൈനെർ വിഭാഗത്തിൽ എത്തുന്ന ചിത്രമാണ് സ്പിരിറ്റ്. ടി സീരീസിന്റെ ബാനറിൽ ഭൂഷൺ കുമാറാണ് ചിത്രം നിർമ്മിക്കുന്നത്. എന്നാൽ ചിത്രത്തിൻറെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.