ഏറെ കാത്തിരിപ്പിനൊടുവിലാണ് ആടുജീവിതം സിനിമ പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുന്നത്. കാത്തിരിപ്പ് വെറുതയായില്ല എന്ന തരത്തിൽ മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. സാഹിത്യകാരൻ‍ ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കിയുള്ള സിനിമ ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയിട്ടുള്ളതാണ്. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കുന്നതിന് വേണ്ടി കടൽ കടന്ന ആലപ്പുഴക്കാരൻ ഷുക്കൂർ എന്ന വ്യക്തിയുടെ ജീവിതത്തിൽ സംഭവിച്ച സംഭവമാണ് നോവലിന്റെ പ്രമേയം.


COMMERCIAL BREAK
SCROLL TO CONTINUE READING

നോവലിൽ കഥാപാത്രത്തിന്റെ പേര് നജീബ് ആയെന്ന് മാത്രം. പ്രതീക്ഷിത വിജയം നേടി ചിത്രം ജൈത്രയാത്ര തുടരുമ്പോൾ സിനിമയെ നോവലിലെ ചില രം​ഗങ്ങളുമായി താരതമ്യപ്പെടുത്തി ചർച്ചകളും നടക്കുന്നുണ്ട്. അതിലൊന്നാണ് നജീബ് എന്ന കഥാപാത്രം ആടിനെ ലൈം​ഗികമായി ഉപയോ​ഗിച്ചു എന്നുള്ളത്. എന്നാൽ അങ്ങനെ ഒരു രം​ഗം സിനിമയിലില്ലായിരുന്നു. ഇത് യാഥാർത്ഥ്യമാണോ എന്ന കാര്യത്തിൽ ചർച്ചകൾ മുറുകുന്നതിനിടെയാണ് നടൻ ഹരീഷ് പേരടി പങ്കുവെച്ച ഒരു പോസ്റ്റ് ശ്രദ്ധയാകുന്നത്. നോവലിനും സിനിമയ്ക്കുമായി ഒരു മനുഷ്യന്റെ


ജീവിതത്തിൽ സംഭവിച്ച ഒരു മാർക്കറ്റ് ചെയ്യുക. എല്ലാം കഴിഞ്ഞതിന് ശേഷം അയാളുടെ ജീവിത്തിൽ സംഭവിച്ച 30% മാത്രമേയുള്ളൂ ബാക്കിയെല്ലം കഥാകാരന്റെ സൃഷ്ടിയെന്ന് പറഞ്ഞ് കയ്യൊഴിയുന്നത് ഉളുപ്പില്ലായ്മ ആണെന്നും. ബെന്യമിന്റെ ആടുജീവിതം വായിച്ചതിൽ ഇപ്പോൾ ലജ്ജ തോന്നുന്നുവെന്നും ഷുക്കൂറിന്റെ ജീവിതത്തിലെ ആദ്യത്തെ കഫീൽ അറബിയായിരുന്നെങ്കിൽ ഇപ്പോഴതൊരു സലാഹിത്യാകാരനാണെന്നുമാണ് ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചത്. 


ALSO READ: കാത്തിരിപ്പിന് വിരാമമിട്ട് പ്രേമലു ഇനി ഒടിടിയില്‍; സ്ട്രീമിം​ഗ് ഈ പ്ലാറ്റ്ഫോമിലൂടെ


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം...


നോവലിനും സിനിമക്കുവേണ്ടി ഒരു മനുഷ്യന്റെ ജീവിതത്തെ നടന്ന കഥയെന്ന പിൻബലത്തോടെ മാർക്കറ്റ് ചെയ്യുക...എല്ലാം കഴിഞ്ഞ് അയാളുടെ ജീവിതത്തിന്റെ 30% മേയുള്ളു ബാക്കിയൊക്കെ കലാകാരന്റെ കോണോത്തിലെ ആവിഷ്ക്കാര സ്വാതന്ത്ര്യമാണെന്നും..ആ നോവലിന്റെ പിൻകുറിപ്പിൽ വ്യക്തമായി എഴുതിയ "കഥയുടെ പൊടിപ്പും തൊങ്ങലും" വളരെ കുറച്ച് മാത്രമേയുള്ളു(10%) എന്ന് വായിച്ച് അത് വിശ്വസിച്ച പൊതുസമൂഹത്തെയും ആ മനുഷ്യനെയും ഒരു ഉളുപ്പുമില്ലാതെ കളിയാക്കുക...ഈ സാഹിത്യ സർക്കസ്സ് കമ്പനി  ഒരു മനുഷ്യന്റെ ജീവിതത്തിൽ ഒരിക്കലും നടക്കാത്ത മനുഷ്യവിരുദ്ധവും മൃഗവിരുദ്ധവുമായ ഒരു കാര്യം വെച്ചാണ് വിൽപ്പനയുടെ ഈ ഊഞ്ഞാലാട്ടം നടത്തിയെതെന്ന് അറിയുമ്പോൾ ഈ നോവൽ വായിച്ച് സമയം കളഞ്ഞതിൽ ഞാൻ ലജ്ജിക്കുന്നു..


ഷൂക്കൂർ ഇക്കാ നിങ്ങളുടെ ആദ്യത്തെ കഫീൽ ഒരു അറബിയായിരുന്നെങ്കിൽ ഇന്നത്തെ നിങ്ങളുടെ കഫീൽ ഒരു മലയാള സാഹിത്യകാരനാണ്..നിങ്ങളുടെ ആട് ജീവിതം ഇപ്പോഴും തുടരുകയാണെന്ന് പറയാൻ സങ്കടമുണ്ട്...ക്ഷമിക്കുക.. ഈ വൃത്തികേടിന് പരിഹാരമായി ഈ മനുഷ്യൻ കോടികളുടെ പ്രതിഫലം അർഹിക്കുന്നുണ്ട് എന്ന് തന്നെയാണ് എന്റെ പക്ഷം..ഒരു മനുഷ്യന്റെയും ജീവിതം വെച്ച് ഇനി ഒരുത്തനും സാഹിത്യം കളിക്കാതിരിക്കാൻ അത് ഒരു മാതൃകയാവണം...ഷുക്കൂറിനോടൊപ്പം
എന്നാണ് ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.