തപ്‌സി പന്നു (Tapsee Pannu) കേന്ദ്ര കഥാപാത്രമായി എത്തുന്ന ഹസീൻ ദിൽറുബ (Haseen Dillruba) നെറ്റ്ഫ്ലിക്സിൽ (Netflix) റിലീസ് ചെയ്യും. ജൂലൈ 2 നാണ് ചിത്രം റിലീസിനെത്തുന്നത്. തപ്‌സി പന്നു തന്നെയാണ് ചിത്രം നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യുമെന്ന് തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ അറിയിച്ചത്. ചിത്രത്തിന്റെ റിലീസ് അറിയിച്ചതിനോടൊപ്പം തന്നെ ചിത്രത്തിന്റെ ടീസറും താരം പുറത്ത് വിട്ടിട്ടുണ്ട്.



COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മലയാളിയായ വിനിൽ മാത്യുവാണ്. ചിത്രത്തിൽ മറ്റൊരു കേന്ദ്ര കഥാപത്രമായി വിക്രാന്ത് മാസ്സയും എത്തുന്നുണ്ട്.  2020 ഒക്ടോബറിൽ തന്നെ ചിത്രീകരണം പൂർത്തിയായ സിനിമയാണ് (Cinema) ഹസീൻ ദിൽറുബ. തപ്‌സി പന്നു തന്നെയാണ് ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായ വിവരവും പ്രേക്ഷകരെ അറിയിച്ചത്.


ALSO READ: ClubHouse ഫേക്ക് അക്കൗണ്ടുകൾ തനിക്ക് 'Disturb' ആകുന്നുയെന്ന് സുരേഷ് ഗോപി, ഇനി ഇത് തുടർന്നാൽ ഗൗരവമായി കൈകാര്യം ചെയ്യുമെന്ന് താരം


ചിത്രത്തിൽ തപ്‌സി (Tapsee Pannu) റാണി കശ്യപ് എന്ന കഥാപാത്രമായി ആണ് എത്തുന്നത്. ചിത്രത്തിന്റെ ചിത്രീകരണം വളരെ പ്രതിസന്ധികളിലൂടെയാണ് കടന്ന് പോയതെന്നും അന്ന് തപ്‌സി പറഞ്ഞിരുന്നു. ചിത്രത്തിന്റെ ചിത്രീകരണം ഹരിദ്വാറിലും മുംബൈയിലുമായി ആണ് പൂർത്തിയാക്കിയത്.



ALSO READ: Kho Kho Movie: ഖോ ഖോ ആമസോണിലെത്തി മൂന്ന് ഒടിടി പ്ലാറ്റ് ഫോമുകളിൽ സ്ട്രീമിങ്ങ്


ഒരു കൊലപാതകവും അതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ദുരൂഹതയുമാണ് ചിത്രത്തിന്റെ പ്രമേയം ചിത്രത്തിൽ തപ്‌സി പന്നുവിനെ കൂടാതെ വിക്രാന്ത് മെസ്സേ, ഹർഷവർധൻ റാണെ തുടങ്ങിയവരും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. 2020 സെപ്റ്റംബറിൽ തന്നെ റിലീസിനെത്തുമെന്ന് പ്രതീക്ഷിച്ച ചിത്രമാണ് ഹസീന ദിൽറുബ എന്നാൽ കോവിദഃ മഹാമാരി മൂലം നീണ്ട് പോവുകയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.