ക്യാംപസ് ത്രില്ലർ ആയി ഒരുക്കുന്ന മലയാള ചിത്രം 'ഹയ'യുടെ ചിത്രീകരണം പൂർത്തിയാകുന്നു. ​'ഗോഡ്സ് ഓൺ കൺട്രി' എന്ന ചിത്രത്തിന് ശേഷം വാസുദേവ് സനലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ മനോജ് ഭാരതിയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. കാലികപ്രസക്തമായ ശക്തമായ പ്രമേയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മൈസൂർ, കൊച്ചി, കാഞ്ഞിരപ്പള്ളി, കുട്ടിക്കാനം തുടങ്ങിയ ലൊക്കേഷനുകളിലായി ഒറ്റ ഷെഡ്യൂളിലാണ് ചിത്രം പൂർത്തിയാകുന്നത്. സിക്സ് സിൽവർ സോൾസ് സ്റ്റുഡിയോ ആണ് ചിത്രം നിർമ്മിക്കുന്നത്. ​ഗുരു സോമസുന്ദരം, ഇന്ദ്രൻസ്, ലാൽജോസ്, ജോണി ആന്റണി, ശ്രീധന്യ, ശ്രീകാന്ത് മുരളി, ബിജു പപ്പൻ, ശ്രീരാജ്, അക്ഷയ ഉദയകുമാർ, ലയ സിംസൺ, വിജയൻ കാരന്തൂർ, സണ്ണി സരി​ഗ തുടങ്ങിയ വലിയ താരനിരയാണ് ചിത്രത്തിലുള്ളത്. നിരവധി പുതുമുഖ താരങ്ങളും ചിത്രത്തിന്റെ ഭാ​ഗമാകുന്നുണ്ട്. നായിക നായകൻ ഷോ വിന്നർ ശംഭു, ഇന്ത്യയിലെ ആദ്യ വീൽചെയർ ടെലിവിഷൻ അവതാരക വീണ ​വേണു​ഗോപാൽ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.


ALSO READ: Joseph Telugu Remake: 'ജോസഫ്' തെലുങ്ക് റീമേക്കിന് പ്രദർശന വിലക്ക്; പിന്നിൽ ഗൂഢാലോചനയെന്ന് നടന്‍


മസാല കോഫി ബാൻഡിലെ വരുൺ സുനിലാണ് ചിത്രത്തിന്റെ സം​ഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ജിജു സണ്ണി ഛായാ​ഗ്രഹണവും അരുൺ തോമസ് എഡിറ്റിം​ഗും സാബുറാം കലാസംവിധാനവും നിർവ്വഹിച്ചിരിക്കുന്നു. എസ്.മുരുകൻ പ്രൊഡക്ഷൻ കൺട്രോളറും മുരളീധരൻ കരിമ്പന ഫിനാൻസ് കൺട്രോളറും സണ്ണി തഴുത്തല പ്രൊഡക്ഷൻ കോർഡിനേറ്ററുമാണ്. കോസ്റ്റ്യൂംസ് അരുൺ മനോഹറും മേക്കപ്പ് ലിബിൻ മോഹനനും ഒരുക്കുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.