വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ദ് ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈമിന്റെ (ഗോട്ട്). പ്രഖ്യാപന സമയം മുതൽ ആരാധകർ കാത്തിരിക്കുകയാണ് ചിത്രത്തിന്റെ റിലീസിനായി. ഇന്ന് താരത്തിന്റെ പിറന്നാളാണ്. പിറന്നാൾ ദിനത്തിൽ ആരാധകർക്ക് കൂടുതൽ ആവേശമുണർത്തിയിരിക്കുകയാണ് ​ഗോട്ടിലെ ആക്ഷൻ ചേസ് വീഡിയോ. ഡബിൾ റോളിലാണ് ചിത്രത്തിൽ വിജയ് എത്തുന്നത്. ആക്ഷൻ ചേസ് രം​ഗത്തിന്റെ വീഡിയോ ആണ് ഇപ്പോൾ‍ പുറത്തുവിട്ടിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

യൂട്യൂബിൽ ട്രെൻഡിം​ഗ് നമ്പർ 1 പൊസിഷനിലാണ് വീഡിയോ. വീഡിയോ പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ 2 മില്യൺ ആളുകൾ ഇത് കണ്ടു കഴിഞ്ഞു. ചിത്രത്തിന്റെ ഷൂട്ടിം​ഗ് തിരുവനന്തപുരത്തും നടന്നിരുന്നു. ക്ലൈമാക്സ് രം​ഗങ്ങളാണ് തിരുവനന്തപുരത്ത് ചിത്രീകരിച്ചതെന്നാണ് റിപ്പോർട്ട്. കേരളത്തിലും ഒരു വലിയ ആരാധകവൃന്ദം വിജയ്ക്ക് ഉണ്ട്.



എജിഎസ് എന്റർടൈൻമെന്റ്സ് ആണ് ഗോട്ട് നിർമ്മിക്കുന്നത്. വെങ്കട് പ്രഭുവാണ് ചിത്രത്തിന്റെ സംവിധായകൻ. മാനാട്, മങ്കാത്ത, ചെന്നൈ 600028 എന്നീ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് വെങ്കട്ട് പ്രഭു. വെങ്കട്ടും വിജയിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഗോട്ട്. യുവൻ ശങ്കർ രാജയാണ് ഗോട്ടിന്റെ സം​ഗീത സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിൽ ജയറാം പ്രധാന വേഷത്തിൽ എത്തുന്നു. തുപ്പാക്കിക്ക് ശേഷം ജയറാമും വിജയിയും വീണ്ടുമൊന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഗോട്ടിനുണ്ട്. 


Also Read: Karnika: ഹൊറർ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ 'കർണിക' ഒരുങ്ങുന്നു; ആദ്യ ഗാനം പുറത്തിറങ്ങി


 


മീനാക്ഷി ചൗധരി, സ്നേഹ, ലൈല, പ്രശാന്ത്, പ്രഭുദേവ, മോഹൻ, യോഗി ബാബു, അജ്മൽ അമീർ, വിടിവി ഗണേശ്, പ്രേംജി അമരൻ, അരവിന്ദ് ആകാശ്, അജയ് രാജ്, വൈഭവ് എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിദ്ധാർഥി നുനിയാണ് ഛായഗ്രാഹകൻ, വെങ്കട് രാജനാണ് സിനിമയുടെ എഡിറ്റർ. ദിലിപി സുബ്ബരായനാണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.