Karnika: ഹൊറർ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ 'കർണിക' ഒരുങ്ങുന്നു; ആദ്യ ഗാനം പുറത്തിറങ്ങി

Karnika video song: ഏരീസ് ടെലികാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ അഭിനി സോഹൻ നിർമിച്ച് നവാഗതനായ അരുൺ വെൺപാല സംവിധാനം ചെയ്യുന്ന ചിത്രമാണ് കർണിക. 

Written by - Zee Malayalam News Desk | Last Updated : Jun 21, 2024, 09:13 PM IST
  • അരുൺ വെൺപാലയാണ് കഥയും, സംവിധാനവും, സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നത്.
  • ഈ ചിത്രത്തിൽ ടി ജി രവി ഒരു പ്രധാന കഥാപാത്രമായെത്തുന്നു എന്നതാണ് സവിശേഷത.
  • വിവിധ മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സോഹൻ റോയ് ആണ് ചിത്രത്തിന്റെ പ്രോജക്ട് ഡിസൈനർ.
Karnika: ഹൊറർ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ 'കർണിക' ഒരുങ്ങുന്നു; ആദ്യ ഗാനം പുറത്തിറങ്ങി

ഏരീസ് ടെലികാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ അഭിനി സോഹൻ നിർമിച്ച് നവാഗതനായ അരുൺ വെൺപാല കഥയും, സംവിധാനവും,  സംഗീത സംവിധാനവും നിർവഹിച്ച ഹൊറർ ഇൻവെസ്റ്റിഗേഷൻ ചിത്രം “കർണിക” യിലെ ഗാനം പുറത്തിറങ്ങി. കവിത, സംവിധാനം, ചലച്ചിത്ര നിർമ്മാണം, തിരക്കഥ എന്നിങ്ങനെ സിനിമയുടെ വിവിധ മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സോഹൻ റോയ് ആണ് ചിത്രത്തിന്റെ പ്രോജക്ട് ഡിസൈനർ. ഈ ചിത്രത്തിലെ ഒരു പാട്ടിന്റെ രചനയും അദ്ദേഹം നിർവഹിച്ചിട്ടുണ്ട്. 

മലയാളം, തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിയാൻ മംഗലശ്ശേരി, പ്രിയങ്ക നായർ, പുതുമുഖം ആധവ് റാം എന്നിവരോടൊപ്പം ഒരു കൂട്ടം നവാഗതരും അണിനിരക്കുന്ന ഈ ചിത്രത്തിൽ  ടി ജി രവി ഒരു പ്രധാന കഥാപാത്രമായെത്തുന്നു. 

ALSO READ: 'കൽക്കി 2898 എഡി' സ്വർ​ഗവും നരകവും തമ്മിലുള്ള യുദ്ധം? സംവിധായകന്റെ വാക്കുകള്‍ വൈറല്‍

സംഗീതം - രചന - സംവിധാനം : അരുൺ വെൺപാല.

നിർമ്മാണം : അഭിനി സോഹൻ.

പ്രോജക്ട് ഡിസൈൻ & ഗാനരചന - സോഹൻ റോയ്.

ഗാനരചന : ധന്യ സ്റ്റീഫൻ, വിക്ടർ ജോസഫ്, അരുൺ വെൺപാല.

ഡി ഒ പി : അശ്വന്ത് മോഹൻ.

ബിജിഎം : പ്രദീപ് ടോം.

പ്രോജക്ട് മാനേജർ : ജോൺസൺ ഇരിങ്ങോൾ.

ക്രിയേറ്റീവ് ഹെഡ് : ബിജു മജീദ് .

ലൈൻ പ്രൊഡ്യൂസർ വിയാൻ മംഗലശ്ശേരി.   

ഫിനാൻസ് കൺട്രോളർ : സജീഷ് മേനോൻ. 

ആർട്ട്‌ : രാകേഷ് നടുവിൽ. 

മേക്കപ്പ് - അർഷാദ് വർക്കല. 

കോസ്റ്റുംസ് : ഫെമിയ ജബ്ബാർ, മറിയ കുമ്പളങ്ങി. 

ആക്ഷൻ : അഷ്റഫ് ഗുരുക്കൾ.

പി ആർ ഓ : എം കെ ഷെജിൻ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News