പൊതിച്ചോറ് എന്ന ചെറുകഥയുടെ ചലച്ചിത്രാവിഷ്ക്കാരം; രാജീവ്നാഥ് സംവിധാനം ചെയ്ത `ഹെഡ്മാസ്റ്റർ ` തീയേറ്ററുകളിലെത്തുന്നു
അദ്ധ്യാപകരുടെ പൊള്ളുന്ന ജീവിതത്തിലെ നിമിഷങ്ങൾ സ്വന്തം അനുഭവത്തിന്റെ ഉപ്പുകൂടി ചേർത്ത് കാരൂർ വരച്ചിട്ട കഥയാണ് പൊതിച്ചോറ്
ചാനൽ ഫൈവ് ന്റെ ബാനറിൽ ശ്രീലാൽ ദേവരാജ് നിർമ്മിച്ച് രാജീവ്നാഥ് സംവിധാനം ചെയ്ത "ഹെഡ്മാസ്റ്റർ " ജൂലായ് 29 - ന് തീയേറ്ററുകളിലെത്തുന്നു. പ്രശസ്ത എഴുത്തുകാരൻ കാരൂരിന്റെ ഏറെ പ്രസിദ്ധമായ പൊതിച്ചോറ് എന്ന ചെറുകഥയുടെ ചലച്ചിത്രാവിഷ്ക്കാരമാണ് ഹെഡ്മാസ്റ്റർ . അദ്ധ്യാപകരുടെ പൊള്ളുന്ന ജീവിതത്തിലെ നിമിഷങ്ങൾ സ്വന്തം അനുഭവത്തിന്റെ ഉപ്പുകൂടി ചേർത്ത് കാരൂർ വരച്ചിട്ട കഥയാണ് പൊതിച്ചോറ്. 1950-കളിലെ അദ്ധ്യാപകജീവിതമാണ് സിനിമ പറയുന്നത്. പുറംലോകം അറിയാതെ ഉള്ളിൽ അഗ്നിയുടെ ചൂടും വേവുമായി നടക്കുന്ന സ്കൂൾ അദ്ധ്യാപകർ അനുഭവിച്ച ദുരിതങ്ങളുടെ നേർക്കാഴ്ച്ചയാണ് ചിത്രം വരച്ചുകാട്ടുന്നത്.
ബാനർ - ചാനൽ ഫൈവ് , സംവിധാനം - രാജീവ്നാഥ്, നിർമ്മാണം -ശ്രീലാൽ ദേവരാജ്, തിരക്കഥ, സംഭാഷണം - രാജീവ്നാഥ്, കെ ബി വേണു, ഛായാഗ്രഹണം - പ്രവീൺ പണിക്കർ, എഡിറ്റിംഗ് - ബീനാപോൾ, ഗാനരചന - പ്രഭാവർമ്മ, സംഗീതം - കാവാലം ശ്രീകുമാർ , ആലാപനം - പി ജയചന്ദ്രൻ , നിത്യാ മാമ്മൻ, പശ്ചാത്തലസംഗീതം - റോണി റാഫേൽ , പ്രൊഡക്ഷൻ കൺട്രോളർ - രാജീവ് കുടപ്പനക്കുന്ന്, കല- ആർ കെ , കോസ്റ്റ്യും - തമ്പി ആര്യനാട്, ചമയം -ബിനു കരുമം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - രാജൻ മണക്കാട്, സ്റ്റിൽസ് - വി വി എസ് ബാബു, പി ആർ ഓ - അജയ് തുണ്ടത്തിൽ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...