Heaven Movie OTT Release : സുരാജ് വെഞ്ഞാറമൂടിന്റെ ഹെവൻ ഒടിടി സ്ട്രീമിങ് ആരംഭിച്ചു; എവിടെ കാണാം?
Heaven Movie OTT Release Update : ഒടിടി പ്ലാറ്റ്‌ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്ററിലാണ് ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. ജൂൺ 17 ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് ഹെവൻ.
സൂരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം ഹെവൻ ഒടിടി പ്ലാറ്റ്‌ഫോമിൽ സ്ട്രീമിങ് ആരംഭിച്ചു. ഒടിടി പ്ലാറ്റ്‌ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്ററിലാണ് ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. ജൂൺ 17 ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് ഹെവൻ. നവാഗതനായ ഉണ്ണി ഗോവിന്ദ് രാജാണ് ഹെവൻ സംവിധാനം ചെയ്തിരിക്കുന്നത്. കുറ്റന്വേഷണ പശ്ചാത്തലത്തിലുള്ള ചിത്രത്തിൽ സുരാജ് പോലീസ് വേഷത്തിലാണ് ഹെവനിലെത്തുന്നത്. സമ്മിശ്ര പ്രതികരണമായിരുന്നു ചിത്രത്തിന് തിയറ്ററുകളിൽ നിന്നും ലഭിച്ചത്. കട്ട് ടു ക്രിയേറ്റ് പിക്ചേഴ്സിന്റെ ബാനറിൽ എസ് ശ്രീകുമാർ, രമ ശ്രീകുമാർ, കൃഷ്ണൻ, ടിആർ രഘുരാജ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
സംവിധായകൻ ഉണ്ണി ഗോവിന്ദ് രാജിനൊപ്പം പിഎസ് സുബ്രഹ്മണ്യനും ചേർന്നാണ് ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിനോദ് ഇല്ലംപ്പള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. സംഗീതം നിര്‍വ്വഹിക്കുന്നത് ഗോപി സുന്ദര്‍ ആണ്. കേന്ദ്ര കഥാപാത്രമായ സൂരജ് വെഞ്ഞാറമൂടിനെ കൂടാതെ അലൻസിയർ, ജാഫർ ഇടുക്കി, മഞ്ജു പത്രോസ്, രശ്മി ബോബൻ, ദീപക് പറമ്പോൾ, സുദേവ് നായർ, സുധീഷ്, പത്മരാജ് രതീഷ്, ചെമ്പിൽ അശോകൻ, ശ്രുതി ജയൻ, വിനയ പ്രസാദ്, ആശാ അരവിന്ദ്, അഭിജ ശിവകല, ശ്രീജ, മീരാ നായർ, രമാദേവി കോഴിക്കോട്, ഗംഗ നായർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
സ്റ്റില്‍സ് സേതു, പ്രേംലാല്‍ പട്ടാഴി, ഡിസൈന്‍ ആനന്ദ് രാജേന്ദ്രന്‍, അസോസിയേറ്റ് ഡയറക്ടര്‍ ബേബി പണിക്കര്‍, എഡിറ്റര്‍ ടോബി ജോണ്‍, കല അപ്പുണ്ണി സാജന്‍, മേക്കപ്പ് ജിത്തു, വസ്ത്രാലങ്കാരം സുജിത്ത് മട്ടന്നൂര്‍, ആക്ഷന്‍ മാഫിയ ശശി, ഓഡിയോഗ്രഫി എം.ആര്‍. രാജാകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍ വിക്കി, കിഷന്‍, പി.ആര്‍.ഒ. ശബരി.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.