Heaven Movie Trailer : ത്രില്ലടിപ്പിച്ച് സുരാജ് ചിത്രം ഹെവനിന്റെ ട്രെയ്‌ലർ; റിലീസിങ് തീയതി പ്രഖ്യാപിച്ചു
Heaven Movie Release : ജൂൺ 17ന് ചിത്രം തീയേറ്ററുകളിലെത്തും. നവാഗതനായ ഉണ്ണി ഗോവിന്ദ് രാജാണ് ഹെവൻ സംവിധാനം ചെയ്തിരിക്കുന്നത്.
കൊച്ചി : സൂരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രം ഹെവൻറെ ട്രെയ്‌ലർ റിലീസ് ചെയ്തു. ത്രില്ലർ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് ഹെവൻ. ആകാംക്ഷയുടെ മുൾമുനയിലെത്തിക്കുന്ന തരത്തിലാണ് ചിത്രത്തിൻറെ ട്രെയ്‌ലർ ഒരുക്കിയിരിക്കുന്നത്. അതിനോടൊപ്പം ചിത്രത്തിൻറെ റിലീസിങ് തീയതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ 17ന് ചിത്രം തീയേറ്ററുകളിലെത്തും. നവാഗതനായ ഉണ്ണി ഗോവിന്ദ് രാജാണ് ഹെവൻ സംവിധാനം ചെയ്തിരിക്കുന്നത്.
കട്ട് ടു ക്രിയേറ്റ് പിക്ചേഴ്സ് എന്ന ബാനറിലാണ് ചിത്രമെത്തുന്നത്. എഡ് ശ്രീകുമാർ, രമ ശ്രീകുമാർ, കൃഷ്ണൻ, ടിആർ രഘുരാജ് എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. ഉണ്ണി ഗോവിന്ദ് രാജിനൊപ്പം പിഎസ് സുബ്രഹ്മണ്യനും ചേർന്നാണ് ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് വിനോദ് ഇല്ലംപ്പള്ളിയാണ്. സംഗീതം നിര്‍വ്വഹിക്കുന്നത് ഗോപി സുന്ദര്‍ ആണ്.
സൂരജ് വെഞ്ഞാറമൂടിനെ കൂടാതെ അലൻസിയർ, ജാഫർ ഇടുക്കി, മഞ്ജു പത്രോസ്, രശ്മി ബോബൻ, ദീപക് പറമ്പോൾ, സുദേവ് നായർ, സുധീഷ്, പത്മരാജ് രതീഷ്, ചെമ്പിൽ അശോകൻ, ശ്രുതി ജയൻ, വിനയ പ്രസാദ്, ആശാ അരവിന്ദ്, അഭിജ ശിവകല, ശ്രീജ, മീരാ നായർ, രമാദേവി കോഴിക്കോട്, ഗംഗ നായർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
സ്റ്റില്‍സ് സേതു, പ്രേംലാല്‍ പട്ടാഴി, ഡിസൈന്‍ ആനന്ദ് രാജേന്ദ്രന്‍, അസോസിയേറ്റ് ഡയറക്ടര്‍ ബേബി പണിക്കര്‍, എഡിറ്റര്‍ ടോബി ജോണ്‍, കല അപ്പുണ്ണി സാജന്‍, മേക്കപ്പ് ജിത്തു, വസ്ത്രാലങ്കാരം സുജിത്ത് മട്ടന്നൂര്‍, ആക്ഷന്‍ മാഫിയ ശശി, ഓഡിയോഗ്രഫി എം.ആര്‍. രാജാകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍ വിക്കി, കിഷന്‍, പി.ആര്‍.ഒ. ശബരി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...