Heeramandi Release Date: സഞ്ജയ് ലീലാ ബൻസാലിയുടെ ഹീരാമണ്ഡി, റിലീസ് തീയതി പ്രഖ്യാപിച്ചു
Heeramandi Release Date: റിലീസ് തിയതി പ്രഖ്യാപനവും ഏറെ വ്യത്യസ്തമായിരുന്നു. ഇരുട്ടില്‍ പറന്നുയര്‍ന്ന 1,000 ഡ്രോണുകളുടെ ഒരു കൂട്ടമാണ് സീരീസിന്‍റെ ലോഞ്ച് തീയതി അനാവരണം ചെയ്തത്. ഇത് അവിടെ തടിച്ചുകൂടിയ ആളുകളില്‍ ആവേശത്തിന്‍റെ തിരമാലകൾ ഉയര്‍ത്തി.
Heeramandi Release Date: സിനിമയെ ആഘോഷമാക്കുന്ന സംവിധായകനാണ് സജ്ഞയ് ലീലാ ബൻസാലി. ഏറെ ആഡംബര പൂര്‍ണ്ണമായ, വ്യത്യസ്തമായ നിർമ്മാണ രീതികളിലൂടെ ബോളിവുഡ് ചലച്ചിത്ര മേഖലയിൽ തന്‍റേതായ സ്ഥാനം നേടിയെടുത്ത സംവിധായകനാണ് ബൻസാലി.
Also Read: Surya Dev Favourite Rashi: സൂര്യദേവന്‍റെ പ്രിയപ്പെട്ട രാശിക്കാര്‍ ഏതാണ്? ഈ രാശിക്കാര്‍ക്ക് ലഭിക്കും ജീവിതകാലം മുഴുവന്‍ പണവും അന്തസ്സും!!
പ്രമുഖ താരങ്ങളെ അണിനിരത്തി ബിഗ് ബജറ്റ് ചിതങ്ങള്‍ വന്‍ വിജയമാക്കുക എന്നത് അദ്ദേഹത്തിന്‍റെ ഹോബിയാണ് എന്ന് വേണമെങ്കില്‍ പറയാം. ബിഗ് സ്ക്രീനില്‍ നിന്ന് അദ്ദേഹം ഇപ്പോള്‍ OTT യിലേയ്ക്ക് ചുവടുവയ്ക്കുകയാണ്. അതായത് അദ്ദേഹത്തിന്‍റെ ആദ്യ സീരീസ് ഉടന്‍ തന്നെ പുറത്തിറങ്ങും.
Also Read: Shani Surya Yuti End: കഷ്ടകാലം അവസാനിച്ചു, ഈ രാശിക്കാര്‍ക്ക് ഇനി സുവര്‍ണ്ണകാലം!!
ബൻസാലി നെറ്റ്ഫ്ലിക്സിനായി ഒരുക്കുന്ന 'ഹീരാമണ്ഡി- ദ ഡയമണ്ട് ബസാര്‍.' എന്ന സീരീസിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചടങ്ങില്‍ മനീഷ കൊയ്‌രാള, സൊനാക്ഷി സിൻഹ, അദിതി റാവു ഹൈദരി, ഷർമിൻ സെഗാൾ, റിച്ച ഛദ്ദ, സഞ്ജീദ ഷെയ്ഖ് തുടങ്ങിയ താരങ്ങള്‍ ഒത്തു ചേര്‍ന്നിരുന്നു. ബൻസാലി പ്രൊഡക്ഷൻസ് സിഇഒ പ്രേരണ സിംഗ്, നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ സീരീസ് ഹെഡ് തന്യ ബാമി എന്നിവരുടെ സാന്നിധ്യത്തിലാണ് സീരീസ് റിലീസ് തിയതി പ്രഖ്യാപിച്ചത്.
റിലീസ് തിയതി പ്രഖ്യാപനവും ഏറെ വ്യത്യസ്തമായിരുന്നു. ഇരുട്ടില്‍ പറന്നുയര്‍ന്ന 1,000 ഡ്രോണുകളുടെ ഒരു കൂട്ടമാണ് സീരീസിന്‍റെ ലോഞ്ച് തീയതി അനാവരണം ചെയ്തത്. ഇത് അവിടെ തടിച്ചുകൂടിയ ആളുകളില്‍ ആവേശത്തിന്‍റെ തിരമാലകൾ ഉയര്‍ത്തി.
മുംബൈയിലെ മഹാലക്ഷ്മി റേസ് കോഴ്‌സിന് മുകളില്‍ നടന്ന മാസ്മരിക ആകാശക്കാഴ്ചയിൽ, നെറ്റ്ഫ്ലിക്സും സഞ്ജയ് ലീല ബൻസാലിയും ഹീരാമണ്ഡി: ദി ഡയമണ്ട് ബസാർ മെയ് 1 ന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചു.
“ഹീരാമണ്ഡി: ദി ഡയമണ്ട് ബസാർ ലോകത്തെ നെറ്റ്ഫ്ലിക്സിലേക്ക് കൊണ്ടുവരാനുള്ള ടീമിന്‍റെ ശ്രമമാണ്. സീരീസിന്‍റെ മുഴുവന്‍ ടീമിനോടും അവരുടെ നിരന്തരമായ അഭിനിവേശത്തിനും അർപ്പണബോധത്തിനും ഞാൻ നന്ദിയുള്ളവനാണ്. മെയ് 1 ന് റിലീസ് ഷെഡ്യൂൾ ചെയ്‌തിരിക്കുന്നു, ലോകമെമ്പാടുമുള്ള പ്രേക്ഷകർ ഇത് കാണാനും അവരുടെ സ്‌നേഹവും അഭിനന്ദനങ്ങളും ഞങ്ങളില്‍ വർഷിക്കുന്നതിനായി ഞങ്ങൾക്ക് കാത്തിരിക്കുകയാണ്, ബന്‍സാലി പറഞ്ഞു.
'വളരെയധികം ആവേശത്തോടെ,"ഹീരാമണ്ഡി: ഡയമണ്ട് ബസാർ ഇന്ത്യയിലെ ഏറ്റവും വലിയ സിനിമാറ്റിക് സീരീസാണ്, കൂടാതെ സഞ്ജയ് ലീല ബൻസാലി തന്‍റെ യഥാർത്ഥ കയ്യൊപ്പ് ശൈലിയിൽ ഒരു മാസ്മരികത സൃഷ്ടിച്ചിരിക്കുന്നു. വിധിക്കുവേണ്ടി പോരാടുന്ന ശക്തരായ കഥാപാത്രങ്ങളുള്ള ലോകം, ഏറെ വ്യത്യസ്തമായ ഒരു അനുഭവം പ്രദാനം ചെയ്യും, മെയ് 1 ന് ലോകമെമ്പാടുമുള്ള പ്രീമിയറിനായി തയ്യാറെടുക്കുക', നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ വൈസ് പ്രസിഡന്‍റ് -കണ്ടന്‍റ് മോണിക്ക ഷെർഗിൽ പറഞ്ഞു,
സംവിധയകന്‍ ബന്‍സാലിയുടെതായി അവസാനം പുറത്തറങ്ങിയ ചിത്രമായിരുന്നു ഗംഗുഭായ് കാതിയാവാഡി. നിരവധി അവാർഡുകൾ വാരിക്കൂട്ടിയ ചിത്രം താരങ്ങളുടെ അഭിനയത്തിനും സംവിധാനത്തിനുമടക്കം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ഇന്ത്യയിലെ പ്രശസ്തമായ, കാമാത്തിപുരത്തെ ലൈംഗിക തൊഴിലാളികളുടെ കഥപറഞ്ഞ ചിത്രമായിരുന്നു ഗംഗുഭായ് കാതിയാവാഡി. ഗംഗുഭായ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ആലിയ ഭട്ട് ദേശീയ അവാര്‍ഡ് നേടിയിരുന്നു.
ഈ ചിത്രത്തോട് സമാനമായി, സ്വാതന്ത്ര്യത്തിന് മുൻമ്പുള്ള ഇന്ത്യയുടെ പശ്ചാത്തലത്തിൽ, ലൈംഗികത്തൊഴിലാളികളായ ഒരു കൂട്ടം സ്ത്രീകളുടെ കഥയാണ് ഹീരാമണ്ഡി പറയുന്നത്. ലാഹോറിലെ പ്രശസ്തമായ, ഹീരാമണ്ഡി ഡയമണ്ട് മാർക്കറ്റാണ് ഈ സീരീസിന്‍റെ ഇതിവൃത്തം. മുഗൾ ഭരണകാലത്ത് സാംസ്കാരിക കേന്ദ്രമായിരുന്ന പ്രദേശം പിന്നീട് ബ്രിട്ടീഷ് കൊളോണിയൽ ഭരണകാലത്ത് വേശ്യാവൃത്തിയുടെ കേന്ദ്രമായി മാറി. 1940കളിലെ പ്രക്ഷുബ്ധമായ സ്വാതന്ത്യ സമര കാലഘട്ടമാണ് ഈ സീരീസില്‍ എത്തുന്നത്.
ഒരു സംവിധയകന്‍ എന്ന നിലയില്‍ തന്‍റെ ജീവിതത്തിലെ ഏറ്റവും സുപ്രധാന നാഴികക്കല്ലായാണ് ഈ സീരീസിനെ അദ്ദേഹം വിശേഷിപ്പിച്ചത്. 14 വർഷമായി താന്‍ ഇതിന്‍റെ പണിപ്പുരയിലായിരുന്നു എന്നും അദ്ദേഹം പറയുന്നു. എന്നാല്‍, സീരീസിന്‍റെ നിര്‍മ്മാണത്തില്‍ സംവിധായകന്‍ യാതൊരു വിട്ടുവീഴ്ചയും വരുത്തിയിട്ടില്ലെന്ന് ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ വ്യക്തമാക്കുന്നു. 200 കോടിയോളം ചിലവിലാണ് ഹീരാമണ്ഡി നിർമ്മിക്കുന്നത്. ബന്‍സാലിയുടെ നിർമ്മാണരീതിയും ദൃശ്യാവിഷ്കാരവും മെയ് 1 മുതല്‍ ഡിജിറ്റൽ പ്ലാറ്റഫോമിലും കാണാമെന്ന പ്രതീക്ഷയിലാണ് ആരാധകർ...!!
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.