തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് ചലച്ചിത്ര പ്രതിനിധികളും സർക്കാരുമായുള്ള ചർച്ച പൂർത്തിയായി. ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മക്ക് വേണ്ടി  ഇടവേള ബാബു, സിദ്ദിഖ്, മണിയൻ പിള്ള രാജുവും ഡബ്ല്യു സി സി യിൽ നിന്ന് പത്മപ്രിയ, ബീന പോൾ എന്നിവരുമാണ് ചർച്ചയിൽ പങ്കെടുത്ത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം തങ്ങൾക്ക് റിപ്പോർട്ട് പുറത്ത് വിടുന്നതിൽ എതിർപ്പില്ലെന്നാണ് അമ്മയുടെ പ്രതിനിധികൾ അറിയിച്ചത്.  റിപ്പോർട്ട് എന്തായാലും പുറത്ത് വിടണമെന്ന് ഡബ്ല്യു സി സിയും ആവശ്യപ്പെട്ടു.


Also Read: Hindi National Language Row : ഹിന്ദി രാജ്യത്ത് ഏറ്റവും കൂടുതൽ പേർ സംസാരിക്കുന്നു; എന്നാൽ അത് രാഷ്ട്ര ഭാഷ അല്ല: ഗായകൻ സോനു നിഗം


ചർച്ച നിരാശാജനകം എന്നാണ് ഡബ്ല്യു സി സി അറിയിച്ചത്. ഹേമ കമ്മിറ്റി നടത്തിയ നിരീക്ഷണങ്ങൾ, കണ്ടത്തലുകൾ പരസ്യപ്പെടുത്തണം. നിർദേശങ്ങൾ കണ്ടാൽ പല സംശങ്ങളും ഉണ്ടാകും. പല കാര്യങ്ങളിലും വ്യക്തത ഇല്ല.നിർദേശങ്ങൾ എങ്ങനെ നടപ്പിലാക്കാൻ കഴിയുമെന്ന് വ്യക്തതയില്ലെന്നും ഡബ്ല്യു സി സിക്ക് വേണ്ടി പത്മിപ്രിയ പറഞ്ഞു.


ALSO READ : Thuramukham Movie : നിവിൻ പോളിയുടെ തുറമുഖം ഉടൻ തിയേറ്ററുകളിലേക്ക്?


അതേസമയം തൊണ്ണൂറ് ശതമാനം നിർദേശങ്ങളും സ്വാഗതം ചെയ്യുന്നതായി അമ്മയുടെ പ്രതിനിധികളും അറിയിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടുന്നതിൽ എതിർപ്പില്ല. എന്നാൽ അത് വേണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സർക്കാരാണ്. ചർച്ച് ആരോഗ്യകരമായിരുന്നെന്നും ചില കാര്യങ്ങളിൽ വ്യക്തതയില്ലെന്നും സിദ്ധിഖ് മാധ്യമങ്ങളോട് പറഞ്ഞു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.