കൊച്ചി: നടൻ ഉണ്ണിമുകുന്ദന് എതിരായ പീഡന പരാതിയിൽ കർശന നിലപാട് സ്വീകരിച്ച് ഹൈക്കോടതി. പരാതിക്കാരിയുടെ ആക്ഷേപങ്ങളിൽ കഴമ്പുണ്ടെന്നാണ്  പ്രഥമദൃഷ്ട്യാ മനസ്സിലാക്കുന്നതെന്നും അ‌തിന്റെ സാധുത പരിശോധിക്കേണ്ടത് വിചാരണവേളയിലാണെന്നും കോടതി പറഞ്ഞു. കൂടാതെ വിചാരണ മൂന്നു മാസത്തിനകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി കൂട്ടിച്ചേർത്തു. 


COMMERCIAL BREAK
SCROLL TO CONTINUE READING

കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉണ്ണി മുകുന്ദൻ നൽകിയ ഹർജി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. കോടതിയുടെ വിധി പകർപ്പ് പുറത്തു വന്നതോടെയാണ്  കൂടുതൽ വിശദാംശങ്ങൾ ലഭിക്കുന്നത്. ഉണ്ണിമുകുന്ദനെതിരെ പരാതിക്കാരി ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾക്ക് തെളിവും ഹാജരാക്കിയിട്ടുണ്ട്. അ‌തിനാൽ വിചാരണ നടക്കേണ്ടത് ആവശ്യമാണെന്നും കോടതി വ്യക്തമാക്കി. കീഴ്കോടതി തനിയ്ക്കെതിരേ പ്രവർത്തിച്ചു എന്ന് തെളിയിക്കാൻ ഉണ്ണി മുകുന്ദന് സാധിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.


ALSO READ: റെഡ് കാർപെറ്റിൽ ബ്ലാക്ക് ബ്യൂട്ടിയായി ശ്രുതി ഹാസൻ; സ്റ്റൈലൻ ചിത്രങ്ങൾ


സിനിമയുടെ ചർച്ചയ്ക്കു വേണ്ടി നടന്റെ വീട്ടിലെത്തിയപ്പോൾ കടന്നു പിടിച്ചു എന്നതാണ് ഉണ്ണിക്കെതിരായുള്ള യുവതിയുടെ ആരോപണം.  യുവതിയ്ക്ക് പരാതിയില്ലെന്ന വാദമുയർത്തി നേരത്തേ ഉണ്ണി മുകുന്ദൻ കേസിന് സ്റ്റേ വാങ്ങിയിരുന്നു. പക്ഷെ പരാതിയില്ലെന്ന വാദം തെറ്റാണെന്ന് വ്യക്തമാക്കി യുവതി ഹൈക്കോടതിയിൽ എത്തുകയായിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.