മലയാളത്തിന്‍റെ പ്രിയ താരം  ഇന്ദ്രന്‍സിന് ഇന്ന്  65ാം  പിറന്നാള്‍...  40 വര്‍ഷം സിനിമാ ലോകത്തി പിന്നിട്ട അദ്ദേഹത്തിന്‍റെ ജന്മദിനം  ഏറെ വ്യത്യസ്തമായി ആഘോഷിക്കുകയാണ്  'ഹോം'  സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ദ്രന്‍സിന്‍റെ  (Indrans) 341ാം സിനിമയാണ് 'ഹോം.  അതില്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ഇന്ദ്രന്‍സ് ആണ്.  ചിത്രത്തിന്‍റെ  ടീസര്‍ പുറത്തുവിട്ടാണ് അണിയറ പ്രവര്‍ത്തകര്‍ അദ്ദേഹത്തിന് ജന്മദിനാശംസ നേര്‍ന്നത്.


 ഇന്ദ്രന്‍സിന്‍റെ സിനിമാ ജീവിതവും ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ്‌.  മലയാള സിനിമയിലെ (Malayalam Cinema)  ബഹുമുഖ പ്രതിഭയായ  ഇന്ദ്രന്‍സ് അണിയറയില്‍ നിന്നുമാണ്  സിനിമയില്‍ എത്തുന്നത്‌. തയ്യല്‍ക്കാരനായി ജോലി തുടങ്ങിയ അദ്ദേഹം സിനിമയില്‍ വസ്ത്രാലങ്കാര മേഖലയിലായിരുന്നു തുടക്കമിട്ടത്. പിന്നീട് അഭിനയ രംഗത്തേയ്ക്ക് ചുവടുവച്ച അദ്ദേഹം  കോമഡി വേഷങ്ങളും ഒപ്പം  ഗൗരവമേറിയ കഥാപാത്രങ്ങളുമെല്ലാം അദ്ദേഹത്തിന്‍റെ കയ്യില്‍ ഭദ്രമാണെന്ന് തെളിയിച്ചു.


ആളൊരുക്കം എന്ന സിനിമയ്ക്ക്  2018ല്‍ ഇന്ദ്രന്‍സിന്  മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചിരുന്നു. 


സിനിമയില്‍ ഉയരങ്ങള്‍ കീഴടക്കുമ്പോഴും ലാളിത്യം നിറഞ്ഞ ജീവിതശൈലി അദ്ദേഹം കൈവിടുന്നില്ല എന്നതും അദ്ദേഹത്തിന്‍റെ പ്രത്യേകതയാണ്.  കോവിഡ് പടര്‍ന്നുപിടിച്ചപ്പോള്‍ മാസ്ക് തുന്നി നല്‍കി മഹാമാരിക്കെതിരായ പോരാട്ടത്തില്‍ അദ്ദേഹവും അണിനിരന്നിരുന്നു. 


Also read: പാർവതി തിരുവോത്ത് ചിത്രം വർത്തമാനത്തിന്റെ പുതിയ ടീസർ പുറത്തിറങ്ങി


അഭിനയ സാധ്യതയുള്ള ഏറെ ശ്രദ്ധേയമായ കഥാപാത്രത്തെയാണ്‌  ഹോം എന്ന ചിത്രത്തില്‍ അദ്ദേഹം അവതരിപ്പിക്കുന്നത്‌ എന്നാണ് സിനിമയുടെ ടീസറില്‍ നിന്ന് വ്യക്തമാകുന്നത്.  


Also read: Bigg Boss നും മോഹൻലാലിനും എതിരെ Revathi Sambath


റോജിൻ തോമസ് കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം പേര് പോലെ തന്നെ കുടുംബ പശ്ചാത്തലത്തിലുള്ളതാണ്. ഫ്രൈഡേ ഫിലിം ഹൗസിന്‍റെ  ബാനറിൽ വിജയ് ബാബുവാണ് നിർമാണം.  ശ്രീനാഥ് ഭാസി, മഞ്ജു പിള്ള, വിജയ് ബാബു, ജോണി ആന്റണി, മണിയൻപിള്ള രാജു, ശ്രീകാന്ത് മുരളി, കെപിഎസി ലളിത, അജു വർ​ഗീസ്, പ്രിയങ്ക നായർ, മിനോൺ തുങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. 



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.