മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഹണി റോസ്. സോഷ്യൽ മീഡിയിയിൽ ഏറെ സജീവമായ താരം ഇടയ്ക്കിടെ തന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളും എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. അതിനെല്ലാം വലിയ രീതിയിലുള്ള വിമർശനങ്ങളുമെല്ലാം ഹണി നേരിടാറുമുണ്ട്. പ്രാധനമായും ബോഡി ഷെയ്മിങ്. ​ഹണി റോസ് സോഷ്യൽ മീഡിയയിലൂടെ നേരിടുന്ന അത്ര ബോ‍ഡി ഷെയ്മിങ് മറ്റു നടിമാരൊന്നും ഈ അടുത്തകാലത്തൊന്നും നേരിട്ടില്ലെന്ന് തന്നെ പറയാം. അത്തരത്തിൽ വളരെ രൂക്ഷമായതും മോശപ്പെട്ടതുമായ തരത്തിലുള്ള കമ്മന്റുകളാണ് താരത്തിന് നേരെ എത്താറുള്ളത്. ഹണിയുടെ വസ്ത്രത്തേതും ശരീരത്തേയും എല്ലാം വളരെ മോശമായ രീതിയിലാണ് ആളുകൾ ജഡ്ജ് ചെയ്യുക.


COMMERCIAL BREAK
SCROLL TO CONTINUE READING

തന്റെ സോഷ്യൽ മീഡിയയിൽ ഹണി ഒരു ചിത്രം പോസ്റ്റു ചെയ്താൽ അതിൽ നല്ല കമ്മന്റുകളേക്കാൾ മോശം കമ്മ്ന്റുകളാണ് കൂടുതലായും ഉണ്ടാവുക. എന്നാൽ താരം ഇതിനൊന്നും മറുപടി നൽകാറില്ല. പക്ഷെ തനിക്കെതിരെ വരുന്ന ഇത്തരം മോശം കമ്മന്റുകൾ പലപ്പോഴും തന്നെ വേദനിപ്പിക്കാറുണ്ടെന്ന് ഹണി റോസ് പല ഇന്റർവ്യൂകളിലും വികാരീതയായ പറഞ്ഞിട്ടുമുണ്ട്. ഒരു സാഹചര്യത്തിൽ ഇത്തരക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഹണി പറഞ്ഞിരുന്നു. എന്നിട്ടും ഇപ്പോഴും താരത്തിന് ഇത്തരം സൈബർ ആക്രമണങ്ങൾക്ക് കുറവില്ല. എന്നാൽ ഹണി ഇതൊന്നും മൈൻഡ് ചെയ്യാതെ ഇപ്പോഴും ഫോട്ടോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ആരാധകരുമായി പങ്കുവെക്കാറുണ്ട്.



അത്തരത്തിൽ ഫഹദ് ഫാസിൽ നായകനായെത്തിയ ആവേശം എന്ന ചിത്രത്തിലെ വൈറൽ പാട്ടായ കരിങ്കാളിയല്ലേ എന്ന ​ഗാനത്തിനെ അനുകരിക്കുന്ന ഹണിയുടെ വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഈ വീഡിയോയ്ക്ക് താഴെ രസകരമായ കമ്മന്റുകളാണ് എത്തുന്നത്. ഇത് രം​ഗണ്ണൻ അല്ല രം​ഗണ്ണി, അമ്പാനെ ഇത് ഇനി ആരും കളിക്കണ്ട പറയു, താൻ അതുക്കും മേലെ,ഇത് വെളുത്ത കാളി, ക്യൂട്ട് ആയിട്ടുണ്ട്, സൂപ്പർ എന്നിങ്ങനെ പോകുന്നു കമ്മന്റുകൾ. വിനയൻ ചിത്രമായ ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ നടിയാണ് ഹണി റോസ്. പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ച ഹണി റോസ് ഇപ്പോൾ മലയാളം കൂടാത മറ്റ് അന്യഭാഷാ ചിത്രങ്ങളിലും സജീവമാണ്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.