Honey Rose: ഏറ്റവും കൂടുതല്‍ ഉദ്ഘാടനങ്ങള്‍ നടത്തുന്ന നടി എന്ന പേരിൽ അറിയപ്പെടുന്ന താരമാണ് ഹണി റോസ്. അടുത്തിടെയായി നിരവധി സ്ഥലങ്ങളില്‍ ഹണി ഉദ്ഘാടനത്തിനെത്തിയതാണ് ഹണിയ്ക്ക് ആ പേര് ലഭിക്കാനുള്ള കാരണമായത്. ഇപ്പോഴിതാ സിനിമയിലും പുറത്തും ബോഡി ഷെയിമിങ്ങും പരിഹാസങ്ങളും നേരിടേണ്ടി വരുന്നതിനെ കുറിച്ച് മനസ് തുറന്നു പറയുകയാണ് ഹണി റോസ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Bollywood: വിവാഹത്തിന് ശേഷവും അവിഹിത ബന്ധം പുലർത്തിയ ബോളിവുഡ് താരങ്ങളാണ് ഇവർ! 


മാത്രമല്ല വണ്‍ ബൈ ടു എന്ന ചിത്രത്തില്‍ മുരളി ഗോപിയുടെ കൂടെ ലിപ്‌ലോക് രംഗത്തില്‍ അഭിനയിച്ചതിനെ പറ്റിയും indiaglitz  ന് നല്‍കിയ അഭിമുഖത്തിലൂടെ ഹണി പറഞ്ഞിരുന്നു. താൻ അങ്ങനെയൊരു രംഗം ആകെ ഒരു സിനിമയിലെ ചെയ്തിട്ടുള്ളുവെന്നും എന്നാല്‍ അതിനെ മാര്‍ക്കറ്റ് ചെയ്തതാണ് വിവാദമായി മാറിയതെന്നും താരം പറഞ്ഞു.


Also Read: Viral Video: സ്പോർട്ട്സ് ബൈക്കിൽ കമിതാക്കളുടെ റൊമാൻസ്..! വീഡിയോ വൈറൽ 


മാത്രമല്ല താൻ 'ലിപ്‌ലോക്ക് സീന്‍' ആ ഒരു ഒറ്റ സിനിമയില്‍ മാത്രമേ ചെയ്തിട്ടുള്ളൂവെന്നും ആ സിനിമ കമ്മിറ്റ് ചെയ്യുമ്പോള്‍ സിനിമയില്‍ അങ്ങനെ ഒരു രംഗം ഉണ്ടായിരുന്നില്ലയെന്നും താരം പറഞ്ഞു. ആ രംഗം എടുക്കുന്നതിന്റെ തലേ ദിവസമാണ് സംവിധായകന്‍ എന്നെ മാറ്റി നിര്‍ത്തി അതിനെ കുറിച്ച് പറഞ്ഞതെന്നും അത്രയധികം ഇന്റന്‍സുള്ള കഥാപാത്രമാണ് താൻ ചെയ്യുന്നതെന്ന് പറഞ്ഞ സംവിധായകൻ ആ ഒരു രംഗത്ത് അവരുടെ പ്രണയം കാണിക്കാന്‍ അതിലും മികച്ച രംഗമില്ല എന്നും പറഞ്ഞിരുന്നുവെന്നും ഇതിൽ കണ്‍വിന്‍സിങ് ആയിട്ടാണ് താൻ അത് ചെയ്തതെന്നും ഹണി റോസ് വ്യക്തമാക്കി. ശരിക്കും പറഞ്ഞാൽ ആ സന്ദര്‍ഭത്തിന് ലവ് മേക്കിങ് എന്നേ ഉദ്ദേശിച്ചിരുന്നുള്ളുവെന്നും എന്നാല്‍ പ്രൊഡക്ഷന്‍ ടീമിന്റെ ഭാഗത്ത് നിന്നാണ് ഇങ്ങനൊരു പ്രവൃത്തി വന്നതെന്നും താരം തുറന്നു പറഞ്ഞു.


Also Read: Actress Pregnant Before Marriage: വിവാഹത്തിന് മുൻപ് ഗർഭിണികളായ താരങ്ങളാണ് ഇവർ, ഇതിൽ ഒരാളുടെ പേര് ശരിക്കും ഞെട്ടിക്കും! 


അതായത് ഈ സിനിമയില്‍ ലിപ്‌ലോക്കും ഉണ്ടെന്ന തരത്തില്‍ പോസ്റ്ററിലൊക്കെ അച്ചടിച്ച് സിനിമയെ പ്രാമോട്ട് ചെയ്യാന്‍ അവർ  ശ്രമിച്ചു.  അത് കണ്ട ഞാൻ ശരിക്കും ഷോക്ക് ആയിപ്പോയിയെന്നും. ഞാന്‍ മനസിലാക്കിയ സിനിമയോ അല്ലെങ്കിൽ എനിക്ക് പറഞ്ഞ് തന്ന സിനിമയിൽ നിന്നും തീര്‍ത്തും വ്യത്യസ്തമായിരുന്നുവെന്നും അത് തനിക്ക് വിഷമമുണ്ടാക്കിയെന്നും ഹണി റോസ് തുറന്നടിച്ചു.


Also Read: Dear Vappi Movie Song : 'കിസ പറയണതാരോ'; ഡിയർ വാപ്പിയിലെ അതിമനോഹരമായ ഒരു ഗാനം കൂടി എത്തി


ഇത് മാത്രമല്ല ട്രിവാന്‍ട്രം ലോഡ്ജ് എന്ന ചിത്രത്തില്‍ അശ്ലീല ഭാഷ ഉപയോഗിച്ചുവെന്നു പറഞ്ഞുണ്ടായ വിവാദത്തെ പറ്റിയും അഭിമുഖത്തില്‍ ഹണി റോസ് വ്യക്തമാക്കി. നിലവില്‍ തെലുങ്കിൽ തിളങ്ങി നില്‍ക്കുകയാണ് താരം. ബാലയ്യ എന്ന് വിളിക്കുന്ന നന്ദമൂരി ബാലകൃഷ്ണ നായകനായിട്ടെത്തിയ വീര സിംഹ റെഡ്ഡി എന്ന സിനിമയിലാണ് ഹണി അഭിനയിച്ചത്. ബാലയ്യയുടെ കൂടെയുള്ള നടിയുടെ പ്രകടനത്തിന് വലിയ സ്വീകാര്യത ലഭിക്കുകയും ഉണ്ടായി. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.