Viral Video: അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വീഡിയോകളിൽ ഓടുന്ന ബൈക്കിൽ പ്രണയം പങ്കിടുന്ന വീഡിയോകൾ ധാരാളം വരുന്നുണ്ട്. ഇതൊരു അപകടകരമായ രീതിയാണ് എന്നത് ഈ സമയം ഇവർ പോലും അറിയുന്നില്ല എന്നതാണ് സത്യം. ജീവൻ പണയം വച്ചുകൊണ്ടുള്ള റൊമാൻസ്. എന്നിട്ടും ഇതാവർത്തിക്കുകയാണ് എന്നതാണ് കഷ്ടം. അത്തരത്തിലുള്ള വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാര വിഷയം. അതായത് ഒരു സ്പോർട്സ് ബൈക്കിൽ പ്രണയം വയ്ക്കുകയാണ് കമിതാക്കൾ. വാലന്റീൻസ് ഡേ അടുക്കുമ്പോൾ ഇത്തരം വിഡിയോകൾ നമുക്ക് ഇനിയും കാണാൻ കഴിയും.
Also Read: ക്ലാസ് മുറിയിൽ കുട്ടികൾ ഒപ്പിച്ച തമാശ കണ്ടാൽ ഞെട്ടും..! വീഡിയോ വൈറൽ
ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ഈ വിഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു കാമുകനും കാമുകിയും സ്പോർട്സ് ബൈക്കിൽ ഇരിന്ന് പോകുന്നത്. അതിൽ ആൺകുട്ടി ബൈക്ക് ഓടിക്കുന്നു അവന്റെ മുന്നിലായിട്ടാണ് പെൺകുട്ടി ഇരിക്കുന്നത്. ഇരുവരും ഹെൽമറ്റ് ധരിച്ചിട്ടുണ്ട്. രണ്ടിന്റെയും പുറകിൽ ചെറിയ ബാഗുകളും കാണാം. വീഡിയോയുടെ തുടക്കത്തിൽ നമുക്ക് കാണാം ഇരുവരും കെട്ടിപിടിച്ചിരിക്കുകയാണ്. പെട്ടെന്ന് പെൺകുട്ടി ഒന്നുകൂടി മുന്നിലേക്ക് നീങ്ങുന്നതും അതുപോലെ ആൺകുട്ടി ബൈക്കിൽ പുറകിലേക്ക് കിടക്കുന്നതും നിങ്ങൾക്ക് കാണാൻ കഴിയും. ശേഷം ഒരു റോസാപ്പൂവ് എടുത്ത് പെൺകുട്ടിയ്ക്ക് നേരെ നീട്ടുകയാണ് അവൻ. ആ പൂവ് വാങ്ങിയ ശേഷമുള്ള പെൺകുട്ടിയുടെ സന്തോഷം ഒന്ന് കാണേണ്ടത് തന്നെയാണ്. ഈ സമയത്തും ബൈക്ക് അതെ സ്പീഡിൽ പായുകയാണ്. വീഡിയോ കാണാം...
Also Read: Crowdfunding For Drug: കുഞ്ഞു നിർവാനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരണം ... എല്ലാവരും കൂടെ വേണം
ബൈക്കിന്റെ പാച്ചിൽ കാണുമ്പോൾ ഒന്ന് ഞെട്ടും കാരണം ഒന്ന് ബാലൻസ് പോയാൽ എല്ലാം തകിടം മാറിയും. പക്ഷെ അതൊന്നും അവർക്ക് ബാധകമല്ല. പ്രണയ ദിനം അടുക്കുമ്പോൾ ഇനിയും ഇത്തരത്തിലുള്ള വീഡിയോകൾ നമുക്ക് കാണാൻ കഴിയും. വീഡിയോ ശരിക്കും വൈറലായിരിക്കുകയാണ്. ഈ വീഡിയോ എവിടെ നിന്നാണെന്നൊന്നും വ്യക്തമല്ല. വീഡിയോയ്ക്ക് ഇതുവരെ 31k വ്യൂസും ധാരാളം ലൈക്സും നിരവധി കമൻറുകളും ലഭിച്ചിട്ടുണ്ട്.