തിരുവനന്തപുരം: 14 വർഷത്തിനുശേഷം നിത്യ ദാസ് വീണ്ടും നായിക പദവിയിലേക്ക് എത്തുന്ന ചിത്രമായ പള്ളിമണി നാളെ മുതൽ തിയേറ്ററുകളിലേക്ക് എത്തുന്നു.  നിത്യയെ കൂടാതെ ശ്വേതാമേനോൻ രണ്ട് വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന  പള്ളി മണി  സംവിധാനം ചെയ്തിരിക്കുന്നത് ഇത് പ്രശസ്ത കലാസംവിധായകൻ  അനിൽകുമ്പഴയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രേക്ഷകരെ ഭയത്തിന്റെ മുൾമുനയിൽ നിർത്തിക്കൊണ്ട് പള്ളിമണിയുടെ  ട്രെയിലർ വൈറലായിരുന്നു. തികച്ചും ഭയാനകമായ അന്തരീക്ഷം  സൃഷ്ടിക്കാൻ ട്രെയിലറിന് സാധിച്ചിരുന്നു.  തികച്ചും ഹൊറർമൂഡിൽ ചിത്രീകരിച്ചിരിക്കുന്ന ചിത്രം റിലീസിന്  തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. ഗർഭിണികളും ഹൃദ് രോഗികളും സിനിമ കാണരുത് എന്നാണ് അണിയറ പ്രവർത്തകരുടെ പോസ്റ്റർ ചിത്രത്തിൽ  പേടിപ്പെടുത്തുന്ന ദൃശ്യങ്ങൾ കൂടുതൽ അടങ്ങിയിട്ടുണ്ട് എന്നാണ്  ട്രെയിലർ നൽകുന്ന സൂചന. യു/എ സർട്ടിഫിക്കറ്റ് നേടിയ ചിത്രം ഫെബ്രുവരി 24 ന് റിലീസ് ചെയ്യും.


ALSO READ: Enkilum Chandrike Movie: പൊട്ടി ചിരിപ്പിച്ച് എങ്കിലും ചന്ദ്രികേ ; സ്നീക്ക് പീക്ക് വീഡിയോ പുറത്തുവിട്ടു


എല്‍ എ മേനോൻ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലക്ഷ്മി, അരുണ്‍ മേനോന്‍ എന്നിവര്‍ ചേർന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ക്രസെന്റ് റിലീസും എൽ എ മേനോൻ പ്രൊഡക്ഷൻസ് എന്നിവർ ചേർന്നാണ് ചിത്രം റിലീസിന് എത്തിക്കുന്നത്.  സൈക്കോ ഹൊറര്‍ ത്രില്ലര്‍ ചിത്രമായ  'പള്ളിമണി'യുടെ  കഥ, തിരക്കഥ, സംഭാഷണം കെ.വി അനിലിന്‍റെയാണ്.  


ഛായാഗ്രഹണം അനിയന്‍ ചിത്രശാല നിര്‍വ്വഹിക്കുന്നു.കോമഡി ഉത്സവത്തിലൂടെ പ്രേക്ഷകർക്ക് പരിചിതനായ ശ്രീജിത്ത് രവി ആണ് ആണ് ചിത്രത്തിന്റെ സംഗീതസംവിധായകൻ.  കെ. ആർ നാരായണൻ രചിച്ചിരിക്കുന്ന വരികൾ ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസൻ ആണ്. 


ഭയം പെയ്തിറങ്ങുന്ന ഒരു രാത്രിയില്‍ തീര്‍ത്തും അപരിചിതമായ സ്ഥലത്ത് ഒറ്റപ്പെട്ടു പോകുന്ന ദമ്പതികളുടെയും അവരുടെ മക്കളുടെയും അതിജീവനത്തിന്റെ കഥ പറയുന്ന  'പള്ളിമണി'യില്‍ കൈലാഷ്, ദിനേശ് പണിക്കര്‍, ഹരികൃഷ്ണന്‍ എന്നിവരാണ് മറ്റു താരങ്ങള്‍.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ