മലയാളത്തിലെ മികച്ച കോമഡി ചിത്രങ്ങളുടെ ഗണത്തിൽപ്പെടുന്ന ഒന്നാണ് മോഹൻലാൽ, ശോഭന, തിലകൻ, ജഗതി എന്നിവരുടെ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ മിന്നാരം എന്ന സിനിമ.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഇപ്പോഴിതാ മിന്നാരം ബോളിവുഡിലേക്ക് റീമേക്ക് ചെയ്‌തിരിക്കുകയാണ് പ്രിയദർശൻ (Priyadarshan).  അതിലുപരി എട്ട് വർഷത്തിന് ശേഷം പ്രിയദർശൻ ബോളിവുഡിലേക്ക് എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ട്.  ഹംഗാമ 2 ന്റെ ട്രെയിലർ പുറത്തിറങ്ങിയിട്ടുണ്ട്.  


Also Read: viral video: അമല പോളിന്റെ കിടിലം ഡാൻസ് വീഡിയോ വൈറലാകുന്നു


ചിത്രം ജൂലൈ 23 ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്യും.  30 കോടി രൂപയ്ക്കാണ് ഹോട്ട്സ്റ്റാർ സിനിമയുടെ അവകാശം സ്വന്തമാക്കിയത്.  പ്രിയദർശന്റെ തന്നെ ബോളിവുഡിലെ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒന്നായ ഹംഗാമയുടെ തുടർച്ചയായിട്ടാണ് ഈ ചിത്രമെത്തുന്നത്. 



ഹംഗാമ മലയാള ചിത്രമായ 'പൂച്ചക്കൊരു മൂക്കുത്തി'യുടെ റീമേക്കായിരുന്നു. ഹംഗാമ 2വിൽ ശിൽപ ഷെട്ടി, പരേഷ് റാവൽ, പ്രണിത, മീസാൻ, ജോണി ലിവർ, രാജ്പാൽ യാദവ് എന്നിങ്ങനെ ഒരു വമ്പൻ താരനിര തന്നെ എത്തുന്നുണ്ട്.   ഹംഗാമയിലെ വിഷയം തെറ്റിദ്ധാരണയും ആശയക്കുഴപ്പവും ഒക്കെയായിരുന്നുവെന്നും രണ്ടാം ഭാഗത്തിലും അതുതന്നെയാണ് വിഷയമെങ്കിലും കഥ വ്യത്യസ്തമാണെന്നും പ്രിയദർശൻ അഭിപ്രായപ്പെട്ടു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക