` Drishyam 2 Climax കണ്ടപ്പോൾ താൻ ഉറക്കെ ചിരിച്ചു` ഇന്ത്യൻ ക്രിക്കറ്റ് താരം R Ashwin
Drishyam 2 ഗംഭീരം ഗംഭീരമാണെന്ന് ക്രിക്കറ്റ് താരം ആർ അശ്വിൻ. ആദ്യം ഭാഗം കാണത്തവർ ആദ്യം മുതൽ തന്നെ കാണുകയെന്ന് അറിയിച്ച് താരം
Ahmedabad : ഇന്ത്യൻ സിനിമ മേഖലയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് Mohanlal ന്റെ Drishyam 2. നാലാം ക്ലാസുകാരൻ തന്റെ കുടുംബത്തെ രക്ഷിക്കാൻ ഏതറ്റം വരെയും പോകുന്നത് ഇന്ത്യയിൽ മുഴുവൻ ചർച്ച ചെയ്യുകയാണ്. അതിനിടെ ദൃശ്യം 2 തെലുഗിലേക്ക് റിമേക്ക് ചെയ്യാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു. ദൃശ്യം 2 ഗംഭീരമാണെന്ന് അഭിപ്രായവുമായി ഇപ്പോൾ എത്തിയിരിക്കുന്നത് ഇന്ത്യൻ ക്രിക്കറ്റ് താരം Ravichandran Ashwin. അശ്വിൻ തന്റെ ട്വിറ്ററിലൂടെ സിനിമയെ കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. സിനിമയിൽ ട്വിസ്റ്റ് കണ്ടപ്പോൾ തനിക്ക് ചിരിയാണ് വന്നതെന്നാണ് അശ്വിൻ ട്വീറ്റ് ചെയ്തിരിക്കുന്നത്. സിനിമ കണ്ടിട്ടില്ലാത്തവർ ആദ്യ ഭാഗം മുതൽ തന്നെ കാണണമെന്നാണ് താരം ട്വീറ്റ് ചെയ്തിരിക്കുന്നത്.
മോഹൻലാൽ അവതരിപ്പിച്ച ജോർജുകുട്ടി കോടതിയിൽ വെച്ച് സൃഷ്ടിക്കുന്ന ട്വിസ്റ്റ് കണ്ടപ്പോൾ താൻ ഉറക്കെ ചിരിച്ചു. നിങ്ങൾ ആദ്യ ഭാഗമായ ദൃശ്യം കണ്ടില്ലെങ്കിൽ ആദ്യ മുതൽ തന്നെ കാണൂ. ചിത്രം ഗംഭീരം ഗംഭീരമാണ് എന്നാണ് അശ്വിൻ ട്വീറ്റ് ചെയ്തിരിക്കുന്നത്.
ALSO READ: Drishyam 2 OTT യിലൂടെ കണ്ടു 'ഗംഭീരം' Digital India ക്ക് നന്ദിയറിയച്ച് BJP നേതാവ് Sandeep G Varier
ഫെബ്രുവരി 19 അർദ്ധരാത്രിയിലാണ് ദൃശ്യം 2 റീലീസ് ചെയ്‌തത്. OTT പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. മികച്ച അഭിപ്രായമാണ് രണ്ടാം ഭാഗത്തെക്കുറിച്ച് പ്രേക്ഷകർക്കുള്ളത്. ഒന്നാം ഭാഗത്തോട് നീതി പുലർത്തി തന്നെയാണ് രണ്ടാം ഭാഗവും എത്തിയിട്ടുള്ളതെന്ന് പ്രേക്ഷകർ പറയുന്നു.ചിത്രത്തിൽ മോഹൻലാലിനെ കൂടാതെ മീന, സിദ്ദിഖ്, ആശ ശരത്, മുരളി ഗോപി, അൻസിബ, എസ്തർ, സായികുമാർ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.
ALSO READ : Vijay Hazare യ്ക്ക് മുമ്പ് Drisyam 2 കണ്ട് ത്രില്ലടിച്ച് Kerala Cricket Team
അതേ സമയം റിലീസ് ചെയ്ത് മണിക്കൂറിനുള്ളിൽ ദൃശ്യം2 ടെലഗ്രാമിലെത്തിയിരുന്നു. ടെലഗ്രാമിലെ വിവിധ സിനിമ ഗ്രൂപ്പുകളിലാണ് ചിത്രമെത്തിയത്. രാത്രി 12 മണിയോടെയാണ് ചിത്രം ആമസോൺ പ്രൈമിലെത്തിയത്. ഇതിന് പിന്നാലെ ചിത്രം ടെലഗ്രാമിലുമെത്തിയോതോടെയാണ് സിനിമയുടെ പ്രവർത്തകർ വിഷയം പരിശോധിച്ചത്. രണ്ട് മണിക്കൂറും 33 മിനിട്ടുമുള്ള് സിനിമ കണ്ട് പൂർത്തിയാക്കിയ ശേഷം ഒരാൾക്ക് ഇത് അപ്‌ലോഡ് ചെയ്യാൻ സാധിക്കില്ല. അതിനാൽ ചിത്രം ഡൗൺലോഡ‍് ചെയ്ത ശേഷം ടെലിഗ്രാമിൽ ഷെയർ ചെയ്‌തുവെന്നാണ് സംശയിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...