Telegram Most Downloaded App: വാട്‌സ്‌ആപ്പ് അഞ്ചാം സ്ഥാനത്താണുള്ളത്

3.8 ഇരട്ടി വര്‍ധനയാണ് ടെലഗ്രാം ഡൗണ്‍ലോഡ് ചെയ്തതില്‍ ഉണ്ടായത്

Written by - Zee Malayalam News Desk | Last Updated : Feb 7, 2021, 05:34 PM IST
  • കണക്കുകൾ പ്രകാരം 6.3 കോടിയാളുകളാണ് ടെലഗ്രാം ഡൗണ്‍ലോഡ് ചെയ്തത്.
  • ഇതില്‍ 24 ശതമാനം പേരും ഇന്ത്യയില്‍ നിന്നാണ്.
  • ഏറ്റവും കൂടുതല്‍ ആളുകള്‍ ഡൗണ്‍ലോഡ് ചെയ്ത ആപ്പുകളില്‍ രണ്ടാമത് ടിക് ടോക്കും, മൂന്നാമത് സിഗ്നലും ആണുള്ളത്
Telegram Most Downloaded App:  വാട്‌സ്‌ആപ്പ് അഞ്ചാം സ്ഥാനത്താണുള്ളത്

ആപ്പുകളുടെ കാര്യത്തിൽ ഒന്നാം സ്ഥാനത്തേക്ക് ടെല​ഗ്രാം എത്തിച്ചേർന്നു. ആ​ഗോള തലത്തിൽ തന്നെ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട ആപ്പായി ടെല​ഗ്രാം മാറി. ജനുവരിയിലെ കണക്കുകൾ പ്രകാരമാണിത്. ഇന്ത്യയില്‍ ആണ് ഏറ്റവും കൂടുതല്‍ പേര്‍ ടെലഗ്രാം ഡൗണ്‍ലോഡ് ചെയ്തത്. സെന്‍സര്‍ ടവര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. പട്ടികയില്‍ വാട്‌സ്‌ആപ്പിനെ പിന്തള്ളികൊണ്ടാണ് ടെലഗ്രാമിന്റെ വരവ്. നിലവില്‍ വാട്‌സ്‌ആപ്പ് അഞ്ചാം സ്ഥാനത്താണുള്ളത്. സ്വകാര്യത നയവും തുടർന്നുണ്ടായ വിവാദങ്ങളും വാട്സാപ്പിന്റെ റേറ്റിങ്ങ് കുത്തനെ കുറച്ചിരുന്നു. നിരവധിപേരാണ് വാട്സാപ്പ് വിട്ട് മറ്റ് സോഷ്യൽ മെസ്സേജിങ്ങ് ആപ്പുകൾ അന്വേഷിച്ച് പോയത്.

ALSO READ:  BSNL Rs.199 ന്റെ പ്ലാനിൽ മാറ്റം, ഉപയോക്താക്കൾക്ക് മുമ്പത്തേതിനേക്കാൾ കൂടുതൽ ആനുകൂല്യം! 

കണക്കുകൾ പ്രകാരം 6.3 കോടിയാളുകളാണ് ടെലഗ്രാം ഡൗണ്‍ലോഡ് ചെയ്തത്. ഇതില്‍ 24 ശതമാനം പേരും ഇന്ത്യയില്‍ നിന്നാണ്. ഇന്ത്യയില്‍ ടെലഗ്രാമിന്(Telegram) ജനപ്രീതിയേറുന്നു എന്നതിന്റെ തെളിവാണിത്. 3.8 ഇരട്ടി വര്‍ധനയാണ് ടെലഗ്രാം ഡൗണ്‍ലോഡ് ചെയ്തതില്‍ ഉണ്ടായത്. ഏറ്റവും കൂടുതല്‍ ആളുകള്‍ ഡൗണ്‍ലോഡ് ചെയ്ത ആപ്പുകളില്‍ രണ്ടാമത് ടിക് ടോക്കും, മൂന്നാമത് സിഗ്നലും ആണുള്ളത്. ഫെയ്‌സ്ബുക്ക് നലാം സ്ഥാനത്താണുള്ളത്.

ALSO READ: PayPal ഏപ്രിൽ 1 മുതൽ ഇന്ത്യയിലെ സേവനം നിർത്തുന്നു

റഷ്യൻ(Russia) സോഷ്യൽ നെറ്റ്വർക്കായ വി.കെ -യുടെ നിർമ്മാതാക്കളായ നിക്കോളായ്, പേവൽ ഡുറോവ് എന്നിവരാണ് ടെലഗ്രാം 2013-ൽ നിർമ്മിച്ചത്. പക്ഷെ പിന്നീട് അത് ഉപേക്ഷിക്കേണ്ടിവരികയും, മെയിൽ.റു ഗ്രൂപ്പിന് കൈമാറേണ്ടിയും വന്നു. ഈ മെസ്സെഞ്ജറുടെ അടിസ്ഥാനമായ എം.ടി. പ്രോട്ടോക്കോൾ നിർമ്മിച്ചെടുത്തത് നിക്കോളായിരുന്നു. പേവൽ അതിന്റെ ധനസഹായങ്ങളും, മറ്റും തന്റെ ഒരു കൂട്ടുകാരനായ ഏക്സൽ നെഫിന്റെ സഹായത്തോടെ എത്തിച്ചുകൊടുത്തു. ഏക്സലാണ് ഇതിന്റെ മൂന്നാമത്തെ അവകാശി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News