THiruvananthpuram : ഒമിക്രോൺ കോവിഡ് വകഭേദം (Omicron Covid Variant) മൂലമുള്ള രോഗബാധ പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ രാജ്യാന്തര ചലച്ചിത്ര മേളയുടെ (IFFK) തീയതി നീട്ടി വെച്ചേക്കുമെന്ന് ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ രഞ്ജിത്ത് അറിയിച്ചു. ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായി ഇന്ന് ചുമതയേറ്റെടുത്ത രഞ്ജിത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

കോവിഡ് രോഗബാധയിൽ കേരളത്തൽ കാര്യമായ വർധന ഉണ്ടായില്ലെങ്കിൽ നിശ്ചയിച്ച തീയതികളിൽ തന്നെ ചലച്ചിത്ര മേള നടത്തുമെന്നും സംവിധായകൻ കൂടിയായ രഞ്ജിത്ത് അറിയിച്ചിട്ടുണ്ട്. എന്നാൽ രോഗബാധിതരുടെ എണ്ണം വൻ തോതിൽ വർദ്ധന ഉണ്ടായാൽ തീയതികൾ കുറിച്ച്‌ പുനരാലോചിക്കുമെന്നാണ് ചെയർ മാൻ അറിയിച്ചിരിക്കുന്നത്.


ALSO READ: സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ, സർക്കാർ ഉത്തരവിറങ്ങി


ഈ വര്ഷം ഫെബ്രുവരി 4 മുതലാണ് രാജ്യാന്തര ചലച്ചിത്ര മേള നടത്താൻ  തീരുമാനിച്ചിരുന്നത്. ഡിസംബെറിലാണ് ആദ്യം ചലച്ചിത്ര മേള നടത്താൻ തീരുമാനിച്ചിരുന്നത്. പിന്നീട് അത് ഫെബ്രുവരിയിലേക്ക് മാറ്റുകയായിരുന്നു. തിരുവനന്തപുരത്താണ് ഇത്തവണയും ചലച്ചിത്ര മേള നടത്തിയത്.



ALSO READ: Major Song : സന്ദീപ് ഉണ്ണികൃഷ്ണന്റെ പ്രണയകാലവുമായി മേജറിലെ ആദ്യ ഗാനമെത്തി


സംവിധായകൻ കമലിന്റെ പിൻ​ഗാമിയായാണ് രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായി നിയമിച്ചത്.  2016ലായിരുന്നു അദ്ദേഹത്തെ ചെയർമാനായി തെരഞ്ഞെടുത്തത്. അതേസമയം, സംഗീത നാടക അക്കാദമി ചെയർമാനായി എം.ജി. ശ്രീകുമാറിനെ നിയമിക്കാൻ തീരുമാനിച്ചെങ്കിലും എതിർപ്പ് ഉയർന്ന സാഹചര്യത്തിൽ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിട്ടില്ല. നടി കെ.പി.എസി ലളിതയാണ് നിലവിൽ സം​ഗീത നാടക അക്കാദമി ചെയർപേഴ്സൺ.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.